300 കോടി ബജറ്റ്… പ്രഭാസ് ചിത്രം ‘സാഹോ’യുടെ വിതരണാവകാശം സ്വന്തമാക്കിയ തുക കേട്ടാൽ കണ്ണ് തള്ളും

300 കോടി ബജറ്റിലാണ് ചിത്രം അണിയിച്ച്‌ ഒരുക്കിയിരിക്കുന്നത്. ശ്രദ്ധ കപൂറാണ് ചിത്രത്തിലെ നായിക. മലയാളി താരം ലാല്‍, ജാക്കി ഷെറോഫ്, നീല്‍ നിതിന്‍ മുകേഷ്, അരുണ്‍ വിജയ്, മന്ദിര ബേദി, ആദിത്യ ശ്രീവാസ്തവ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.അതേസമയം ചിത്രത്തിന്റെ വിതരാണാവകാശം യഷ് രാജ് ഫിലിംസ് റെക്കോര്‍ഡ് തുകയ്ക്കാണ് ഇപ്പോള്‍ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഫാര്‍സ് ഫിലിംസില്‍ നിന്നുമാണ് സാഹോയുടെ അവകാശം യഷ് രാജ് ഫിലിംസ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടാതെയുളള വിതരണമാണ് യഷ് രാജ് ഫിലിംസ് നടത്തുക. സാഹോയുടെ ഗള്‍ഫ് റിലീസ് പൂര്‍ണമായും ഫാര്‍സ് ഫിലിംസിന്റെ നേതൃത്വത്തിലാണ് നടത്തുക. ചിത്രം ഓഗസ്ത് പതിനഞ്ചിനാണ് തീയ്യേറ്ററുകളിലെത്തുക.

saho movie

Sruthi S :