ആദ്യമായാണ് സാ​ഗർ ഒരു പെൺകുട്ടിയോട് ഇത്രയേറെ അടുപ്പം കാണിക്കുന്നത് ; ‘പ്രണയം പോലുള്ളവ അവന്റെ തീരുമാനമെന്ന് സാഗറിന്റെ സഹോദരൻ

പതിന‍ഞ്ച് പേരാണ് ബിഗ്‌ബോസ് ഹൗസിൽ ടൈറ്റിലിനായി മത്സരിക്കുന്നത്. പലവിധ സ്ട്രാറ്റജികൾ ഇറക്കിയാണ് എല്ലാവരും ​ഗെയിം കളിക്കുന്നത്. ഫ്രണ്ട്ഷിപ്പ്, പ്രണയം തുടങ്ങിയ സ്ട്രാറ്റജികൾ ഉപയോ​ഗിച്ച് മത്സരിക്കുന്നവർ ബി​ഗ് ബോസിന്റെ എല്ലാ സീസണുകളിലും ഉണ്ടാകാറുണ്ട്. അത്തരത്തിൽ ഈ സീസണിൽ പ്രണയം ട്രാക്ക് പിടിച്ച് കളിക്കുന്ന രണ്ട് മത്സരാർഥികളായി പ്രേക്ഷകർ പറയുന്നത് സെറീനയേയും സാ​ഗറിനേയുമാണ്.

കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും നല്ല സൗഹൃദത്തിലാണ്. പ്രണയത്തിലാണെന്ന് പ്രേക്ഷകരെ തോന്നിപ്പിക്കുന്ന തരത്തിലാണ് ഇരുവരുടേയും പെരുമാറ്റവും സംസാരവും. സീസൺ ഫോറിലും പ്രണയ സ്ട്രറ്റജി ഉണ്ടായിരുന്നു. അത് പിന്നീട് ഹൗസിന് പുറത്ത് തന്നെ വലിയ പ്രശ്നമായി മാറിയതിനാൽ സീസൺ ഫൈവിൽ പ്രണയം സ്ട്രാറ്റജിയാക്കുന്നവരെ സപ്പോർട്ട് ചെയ്യില്ലെന്ന നിലപാടിലാണ് പ്രേക്ഷകർ

അതിനാൽ തന്നെ സാ​ഗർ-സെറീന പ്രണയത്തിന് നെ​ഗറ്റീവ് കമന്റ്സാണ് കൂടുതൽ. സാ​ഗറും സെറീനയും അടുത്ത ശേഷം ഇരുവർക്കും ജനങ്ങൾക്കിടയിലുള്ള സപ്പോർട്ട് നന്നായി കുറഞ്ഞിട്ടുണ്ട്. ഇപ്പോഴിത സാ​ഗർ-സെറീന പ്രണയത്തെ കുറിച്ച് സീസൺ ഫൈവിലെ പുറത്തായ മത്സരാർഥി മനീഷ സാ​​ഗറിന്റെ സഹോദരൻ സച്ചിൻ സൂര്യയോട് ചോദിച്ചപ്പോൾ സച്ചിൻ പറഞ്ഞ മറുപടിയാണ് വൈറലാകുന്നത്.

ആദ്യമായാണ് സാ​ഗർ ഒരു പെൺകുട്ടിയോട് ഇത്രയേറെ അടുപ്പം കാണിക്കുന്നതെന്നാണ് സഹോദരൻ പറയുന്നത്. ‘പ്രണയം പോലുള്ളവ അവന്റെ തീരുമാനമാണ്. കാരണം അവന്റെ ലൈഫാണ്. അത്തരത്തിൽ ഒരു ഫീലിങ്സ് തോന്നിയിട്ടുണ്ടെങ്കിൽ അത് മുന്നോട്ട് കൊണ്ടുപോകാൻ അവന് കഴിയുമെങ്കിൽ അത് അങ്ങനെ കൊണ്ടുപോകണം.’

‘അതല്ല പുറത്തേക്ക് വരുന്നതിന് മുമ്പ് ഹൗസിൽ വെച്ച് ആ ബന്ധം അവസാനിക്കുകയാണെങ്കിലുമെല്ലാം അവന്റെ തീരുമാനമാണ്. നമുക്ക് അതിൽ ഇടപെടാൻ പറ്റില്ല. ആദ്യമായാണ് സാ​ഗർ ഒരു പെൺകുട്ടിയോട് ഇത്രയേറെ അടുപ്പം കാണിക്കുന്നത്. ഇന്റിവജ്വലായി എല്ലാവരും കളിക്കുന്നതാണ് നല്ലത്. അവൻ ഒറ്റയ്ക്ക് നിന്ന് കളിക്കുമ്പോൾ നന്നായി പെർഫോം ചെയ്യാറുണ്ട്. അച്ഛന് ഇരുപത്തിനാല് മണിക്കൂറും ലൈവ് കാണും.’

‘പിന്നെ ടെൻഷനാണ്. ഹൗസിനുള്ളിൽ ​ഗെയിം കളിക്കുന്നവരെക്കാൾ ടെൻഷൻ അച്ഛനാണ്. ഒരു ദിവസം പരിപാടി കണ്ടിട്ട് അച്ഛന് രണ്ട് ദിവസം പനി പിടിച്ചു. ഞാൻ അച്ഛനോട് പറഞ്ഞു… അച്ഛൻ ടെൻഷൻ അടിക്കേണ്ടതില്ല സാ​ഗർ അവിടെ ​ഗെയിം കളിച്ചോളുമെന്ന്’ സാ​ഗറിന്റെ സഹോദരൻ സച്ചിൻ പറഞ്ഞു

തട്ടീം മുട്ടീം എന്ന ജനപ്രിയ പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ നടനാണ് സാ​ഗർ സൂര്യ. തൃശൂരുകാരനായ സാ​ഗർ സൂര്യ നേരത്തെ തന്നെ പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. എഞ്ചിനീയറിങ്ങ് ബിരുദധാരിയായ സാ​ഗർസൂര്യ 2018ലാണ് അഭിനയരം​ഗത്തേക്ക് കടന്നുവരുന്നത്.

തട്ടീം മുട്ടിം പരമ്പരയിലെ ആദിയെന്ന കഥാപാത്രമായി പ്രേക്ഷകരുടെ മനസിൽ സ്ഥാനമുറപ്പിച്ചു. എഞ്ചിനീയറിങ് ബിരുദധാരിയായിരുന്നിട്ടും ജോലിക്ക് പോകാത്ത കഥാപാത്രമായിരുന്നു പരമ്പരയിൽ. പിതാവും സഹോദരനുമടങ്ങുന്നതാണ് സാ​ഗർ സൂര്യയുടെ കുടുംബം.

AJILI ANNAJOHN :