അഭിനയത്തിന് പുറമെ മോഡലിംഗ് രംഗത്തും സജീവമാണ് നടി സാധിക വേണു ഗോപാൽ. ഗ്ലാമറസ് ഫോട്ടോ ഷൂട്ടുകളിലൂടെ സോഷ്യൽ മീഡിയയിലും താരം സജീവമാണ്
പൊതിഞ്ഞു വച്ച സ്ത്രീ ശരീരത്തിനുള്ളിലേക്ക് നോക്കാനാണ് പലർക്കും താത്‌പര്യം എന്ന് തുറന്നടിച്ചിട്ടുണ്ട് താരം സാധിക. സാധികയുടെ ഏറ്റവും പുതിയത് ഉൾപ്പെടെയുള്ള പല ഫോട്ടോഷൂട്ടുകളും ചർച്ചയായിട്ടുണ്ട്. അതുകൊണ്ടു തന്നെ സൈബർ സദാചാരാക്രമണത്തിന് പലപ്പോഴും സാധിക ഇരയാവേണ്ടി വന്നിട്ടുമുണ്ട്.
ഇപ്പോഴിതാ ഒരു മാസികയക്ക്നല്‍കിയ അഭിമുഖത്തില്‍ സാധിക ഇത്തരം വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയാണ്. തനിക്ക് പലരും അശ്ലീല സന്ദേശങ്ങളും ഫോട്ടോകളും അയക്കാറുണ്ട്. എന്നും രാവിലെ ആരെങ്കിലും ഒക്കെ അയച്ച അശ്ലീല സന്ദേശങ്ങള്‍ കാണും. വാട്‌സാപ്പ് ഫേസ്ബുക് ഇന്‍സ്റ്റാഗ്രാം എല്ലാത്തിലും ഒരേ അവസ്ഥ. വീട്ടുകാരെ തെറി വിളിക്കുക. ഇത്തരത്തില്‍ ഉള്ള വസ്ത്ര ധാരണം കൊണ്ടാണ് തെറി വിളിക്കുന്നത് എന്ന് പറയുക, മിക്കവാറും ദിവസങ്ങളില്‍ പോലും ഇത്തരം സന്ദേശങ്ങള്‍ കണ്ടുകൊണ്ടാണ് ഉണരുന്നതെന്നും സാധിക പറയുന്നു.
ജോലിയുടെ ഭാഗം ആയി ആണ് പലതരം വേഷങ്ങള്‍ ധരിക്കുന്നത്. എന്നാല്‍ മറച്ചു വെക്കേണ്ടതാണ് ശരീരം എന്ന തോന്നലാണ് ഇത്തരം കമന്റുകള്‍ ഇടാന്‍ പ്രോത്സാഹിപ്പിക്കുന്നതെന്നും എന്നാല്‍ അങ്ങനെ മറച്ചു വെയ്ക്കുമ്ബോള്‍ കാണാന്‍ ഉള്ള കൗതുകം കൂടി അത് പീഡനമായേക്കുമെന്നും സാധിക പങ്കുവയ്ക്കുന്നു.
തന്റെ പേര് സെർച്ച് ചെയ്യുമ്പോൾ വൈറൽ ക്ലിപ്സ്, ഷൂട്ട് ചെയ്ത രംഗങ്ങൾ, സൂം ചെയ്ത ചിത്രങ്ങൾ, സാധിക നേവൽ എന്നിങ്ങനെ പല സംഗതികളും പൊന്തി വരും. സ്വന്തം പേര് ഗൂഗിളിൽ വന്നോ എന്ന് സ്ഥിരം നോക്കാറുണ്ടെന്ന് അവർ പറയുന്നു. അത് കൊണ്ട് പുതുതായി എന്തെങ്കിലും വന്നാൽ മറ്റാരെങ്കിലും പറഞ്ഞറിയുന്നതിനു മുൻപ് തന്നെ അറിയാൻ സാധിക്കുകയും ചെയ്യുമെന്നും സാധിക മുൻപ് പറഞ്ഞിരുന്നു.
sadika venugopal