
ക്രിക്കറ്റ് പശ്ചാത്തലത്തിൽ ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ചിത്രം സച്ചിൻ നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ്. ക്രിക്കറ്റും പ്രണയവും സൗഹൃദവുമൊക്കെ ഇടകലർത്തി എത്തുന്നത് ചിത്രത്തിൽ ധ്യാനിനൊപ്പം അജു വർഗീസ് , രേഷ്മ അന്ന രാജൻ , രമേശ് പിഷാരടി തുടങ്ങി ഒട്ടേറെ താരങ്ങൾ അണിനിരക്കുന്നുണ്ട് . സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സച്ചിൻ .
എസ്.എല്‍. പുരം ജയസൂര്യ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ജെ.ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജൂഡ് ആഗ്നസ് സുധീര്‍ ജൂബി നൈനാന് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
സ്പോർട്സ് ബാക്ക്ഗ്രൗണ്ടിൽ മലയാളത്തിൽ സിനിമയിറങ്ങുമ്പോൾ പ്രേക്ഷകർ അത് ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്. നിവിൻ പോളി നായകനായി ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഇറങ്ങിയ ചിത്രമായിരുന്നു 1983. എല്ലാ പ്രേക്ഷകർക്കും ഒരുപോലെ പ്രിയപ്പെട്ട സിനിമയായിരുന്നു അത്. വലിയ വിജയമായി തീർന്ന ചിത്രമായിരുന്നു അത്. ഇപ്പോഴിതാ അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ എത്തുന്ന ചിത്രമാണ് സച്ചിൻ . ല്‍ ഡി.കുഞ്ഞയാണ് സച്ചിന് വേണ്ടി മനോഹരമായ ഫ്രെയിമുകള്‍ ഒരുക്കുന്നത്.
sachin movie releasing tomorrow