റൊമാന്റിക്ക് കോമഡി ‘സച്ചിന്‍’ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി…

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സന്തോഷ് നായര്‍ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘സച്ചിന്‍’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. അന്ന രാജനാണ് ചിത്രത്തിലെ നായിക. ഷാന്‍ റഹ്മാന്‍ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയത്. റൊമാന്റിക്ക് കോമഡിയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അജു വര്‍ഗീസും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

എസ്‌എല്‍ പുരം ജയസൂര്യയാണ് ചിത്രത്തിന്‍്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മണിയന്‍പിള്ള രാജു, മാല പാര്‍വ്വതി, രശ്മി ബോബന്‍, സേതു ലക്ഷ്മി, ഹരീഷ് കണാരന്‍, രഞ്ജി പണിക്കര്‍, രമേഷ് പിഷാരടി, അപ്പാനി ശരത്, ജൂബി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രം ഇന്ന് പ്രദര്‍ശനത്തിനെത്തി.

sachin movie malayalam

Sruthi S :