ക്രിക്കറ്റ് ആരാധന മൂത്തു സച്ചിൻ എന്ന് അച്ഛൻ പേരിട്ടു ;കാമുകിക്കും അതെ ക്രിക്കറ്റ് ആരാധന ! -പ്രണയത്തിന്റെയും ക്രിക്കറ്റ് ആരാധനയുടെയും കഥ പറഞ്ഞു സച്ചിൻ .

ധ്യാന്‍ ശ്രീനിവാസന്‍ നായകനായെത്തുന്ന സച്ചിന്‍ എന്ന ചിത്രമാണ് വീണ്ടും മലയാള സിനിമ പ്രേമികളിലേക്ക് ക്രിക്കറ്റിന്റെ ആവേശം പങ്കു വയ്ക്കുന്നത് .ധ്യാൻ ശ്രീനിവാസനെ നായകനാക്കി സന്തോഷ് നായർ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സച്ചിൻ .ഒരിടവേളക്ക് ശേഷമാണ് ധ്യാൻ വീണ്ടും നായകനായ എത്തുന്നത് . ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ഒരു ഫാമിലി എന്റര്‍ടെയ്ന്‍മെന്റായാണ് ചിത്രം എത്തുന്നത് .

സച്ചിനോടുള്ള ആരാധന മൂത്ത് അച്ഛന്‍ മകന് സച്ചിന്‍ എന്നു പേരിടുന്നതും അതിനുശേഷമുള്ള സംഭവവികാസങ്ങളുമായി ചിത്രം. ക്രിക്കറ്റ് ആരാധകനായ മകനും അയാളുടെ ക്രിക്കറ്റ് ആരാധികയായ കാമുകിയുമാണ് സിനിമയുടെ പശ്ചാത്തലം. എസ്.എല്‍ പുരം ജയസൂര്യയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

1983 ആയിരുന്നു മുൻപ് ക്രിക്കറ്റ് പശ്ചാത്തലമാക്കി കഥ പറഞ്ഞ ചിത്രം .ഈ ചിത്രത്തിന് വലിയ സ്വീകാര്യത ആയിരുന്നു പ്രേക്ഷകർക്ക് ഇടയിൽ ലഭിച്ചത് .ഹാസ്യവും പ്രണയവും സൗഹൃദവും എല്ലാം ഒത്തിണങ്ങിയ ചിത്രത്തിൽ അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയായ നടി അന്ന രേഷ്മ രാജനാണ് നായിക .

സ്പോർട്സ് ബാക്ക്ഗ്രൗണ്ടിൽ മലയാളത്തിൽ സിനിമയിറങ്ങുമ്പോൾ പ്രേക്ഷകർ അത് ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്. നിവിൻ പോളി നായകനായി ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഇറങ്ങിയ ചിത്രമായിരുന്നു 1983. എല്ലാ പ്രേക്ഷകർക്കും ഒരുപോലെ പ്രിയപ്പെട്ട സിനിമയായിരുന്നു അത്. വലിയ വിജയമായി തീർന്ന ചിത്രമായിരുന്നു അത്. ഇപ്പോഴിതാ അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ മറ്റൊരു ചിത്രവും മലയാളത്തില്‍ റിലീസിംഗിന് ഒരുങ്ങുകയാണ്.

നീല്‍ ഡി.കുഞ്ഞയാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ജൂഡ് ആഗ്‌നേല്‍, ജൂബി നൈനാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിർമ്മാണം. ചിത്രം കോമഡി എന്‍റര്‍ടെയ്നർ ആണെന്നാണ് ട്രെയിലര്‍ തരുന്ന സൂചന. ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രം ഒരു ഫാമിലി എന്റര്‍ടെയ്‌നറായാണ് ഒരുക്കിയിരിക്കുന്നത്. ക്രിക്കറ്റ് മത്സരവും പ്രണയവുമെല്ലാം ചേർന്നൊരു ഹാസ്യചിത്രമാണ് സച്ചിൻ

മണിയന്‍പിള്ള രാജു, മാല പാര്‍വതി, രശ്മി ബോബന്‍, സേതു ലക്ഷ്മി, ഹരീഷ് കണാരന്‍, രഞ്ജി പണിക്കര്‍, രമേഷ് പിഷാരടി, അപ്പാനി ശരത് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. . ചിത്രം ഏപ്രില്‍ 12 ന് തിയേറ്ററുകളില്‍ എത്തും.

sachin movie- a family comedy entertainer

Abhishek G S :