സച്ചിൻ ടെണ്ടുൽക്കർ അഞ്ജലിയെ സ്വന്തമാക്കി ! ഈ സച്ചിനും അഞ്ജലിയും ഒന്നാകുമോ ?

ഇന്ത്യൻ യുവത്വത്തിന്റെ ഹരമാണ് സച്ചിൻ എന്ന പേര്. അപ്പോൾ ആ പേരിൽ ഒരു മലയാള സിനിമ വരുമ്പോൾ ആകാംക്ഷ ഇരട്ടിയാണ് .ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന സച്ചിൻ റിലീസിന് തയ്യാറെടുക്കുകയാണ് . ജൂലൈ 19 നാണു ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ധ്യാൻ ശ്രീനിവാസൻ സച്ചിൻ എന്ന പേരിലാണ് ചിത്രത്തിൽ എത്തുന്നതും. 

മറ്റൊരു കൗതുകം ചിത്രത്തിലുണ്ട് . സച്ചിൻ ടെണ്ടുൽക്കർ വിവാഹം ചെയ്തത് അഞ്ജലിയെ ആണ്. ചിത്രത്തിൽ ധ്യാനിന്റെ നായികയായി അഭിനയിക്കുന്ന രേഷ്മ അന്ന രാജൻ ചിത്രത്തിൽ എത്തുന്നത് അഞ്ജലി എന്ന പേരിൽ തന്നെയാണ്. ജീവിതത്തിലെ ക്രിക്കറ്റ് നായകനും നായികയും സച്ചിനും അഞ്ജലിയുമാകുമ്പോൾ സിനിമയിലും അതെ ആവർത്തിക്കുകയാണ് .

മണിയന്‍പിള്ള രാജു, ഹരീഷ് കണാരന്‍, രഞ്ജി പണിക്കര്‍, രമേഷ് പിഷാരടി, അപ്പാനി ശരത് ,മാല പാര്‍വ്വതി, രശ്മി ബോബന്‍, സേതു ലക്ഷ്മി, എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. എസ്എല്‍ പുരം ജയസൂര്യയാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്.. ജൂഡ് ആഗ്‌നേല്‍, ജൂബി നൈനന്‍ എന്നിവര്‍ ചേര്‍ന്നാണ് സച്ചിന്‍ നിര്‍മ്മിക്കുന്നത്.

sachin and anjali combination in sachin movie

Sruthi S :