അമീര്‍ ഖാന്റെ ലാല്‍ സിംഗ് ഛദ്ദ നിരോധിക്കണമെന്ന് അവശ്യപ്പെട്ട അതേ ആളുകളേ പോല തന്നെയാണ് കേരള സ്‌റ്റോറി നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നവരും; ശബാന ആസ്മി

വിവാദ ചിത്രം ദി കേരള സ്‌റ്റോറി നിരോധിക്കണം എന്നാവശ്യപ്പെട്ടും പ്രദര്‍ശിപ്പിക്കണം എന്നാവശ്യപ്പെട്ടും വ്യത്യസ്ത അഭിപ്രായങ്ങളുമായി സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് രംഗത്തെത്തിയത്. സിനിമ സമൂഹത്തില്‍ വര്‍ഗീയത പരത്തുന്നുവെന്നും രാഷ്ട്രീയ അജണ്ട സിനിമക്ക് പിന്നിലുണ്ടെന്നും നിരവധി ആരോപണങ്ങള്‍ ഉണ്ടായിരുന്നു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖര്‍ സിനിമക്ക് പരസ്യ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രം പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് താരം ശബാന ആസ്മി രംഗത്തെത്തിയിരിക്കുകയാണ്. അമീര്‍ ഖാന്റെ ലാല്‍ സിംഗ് ഛദ്ദ നിരോധിക്കണമെന്ന് അവശ്യപ്പെട്ട അതേ ആളുകളേ പോല തന്നെയാണ് കേരള സ്‌റ്റോറി നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നവരും എന്നാണ് ശബാന ആസ്മി ട്വീറ്റ് ചെയ്തിരിക്കുന്നത്

ഒരു സിനിമ പ്രദര്‍ശിപ്പിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി തന്നാല്‍ പിന്നെ അതിനപ്പുറം ഭരണഘടനാ അധികാരം ആര്‍ക്കും ഇല്ലെന്നും ശബാന പറയുന്നു. കേരളത്തില്‍ നിന്ന് 32,000 പെണ്‍കുട്ടികള്‍ കാണാതാകുകയും പിന്നീട് ഭീകരസംഘടനയായ ഐഎസില്‍ ചേരുകയും ചെയ്തുവെന്ന അവകാശവാദവുമായി പുറത്തിറക്കിയ ദി കേരള സ്‌റ്റോറിയുടെ ട്രെയിലര്‍ വിവാദമായിരുന്നു.

ചിത്രത്തിന്റെ ട്രെയിലറില്‍ 32,000 പേര്‍ എന്ന് പെരുപ്പിച്ച് കാണിച്ചുവെന്ന് ആരോപണം ഉയര്‍ന്നതോടെ ചിത്രം ദേശീയതലത്തില്‍ തന്നെ ചര്‍ച്ചാവിഷയമായി മാറി. പിന്നീട് ട്രെയിലറിന്റെ വിവരണത്തില്‍ കേരളത്തില്‍ നിന്നുള്ള മൂന്ന് സ്ത്രീകളുടെ കഥയെന്ന് തിരുത്തുകയും ചെയ്തിരുന്നു.

Vijayasree Vijayasree :