ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്തു; മിനിസ്ക്രീൻ താരം രുപാലി ​ഗം​ഗുലിയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യം

നിരവധി ആരാധകരുള്ള താരമാണ് മിനിസ്ക്രീൻ താരം രുപാലി ​ഗം​ഗുലി. ഇപ്പോഴിതാ നടിയുടെ ഒരു വീഡിയോയാണ് വൈറലായി മാറുന്നത്. ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്തതിന് നടിയ്ക്കിതിരെ കടുത്ത വിമർശനങ്ങളും ഉയർന്ന് വരുന്നുണ്ട്. മുംബൈയിലെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു രുപാലി.

തിരിച്ച് പരിപാടിയിൽ നിന്ന് മാനജേർക്കൊപ്പം ഇവർ സ്കൂട്ടിയിലാണ് മടങ്ങിയത്. ഇതിന്റെ വീഡിയോയാണ് വൈറലായി മാറുന്നത്. മുംബൈയിൽ നടന്ന സ്റ്റാർ പരിവാർ അവാർഡ് നിശയിൽ നിന്ന് പാതിവഴിക്ക് ഇറങ്ങിയ രുപാലി മറ്റു വാഹനങ്ങൾക്ക് കാത്തു നിൽക്കാതെ ടുവീലറിൽ മടങ്ങുകയായിരുന്നു.

പിന്നാലെ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് ഇവർക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. വീഡിയോ പലരും മുംബൈ പാെലീസിനെ ടാ​ഗ് ചെയ്ത് നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. ഇവർ ദേഷ്യത്തിലാണെന്ന് തോന്നുന്നുവെന്നും മറ്റെന്തോ അത്യാവശ്യ കാര്യത്തിന് പോകുകയാണെന്ന് തോന്നുന്നുവെന്നുമാണ് പലരും പറയുന്നത്.

ഹിന്ദി ടെലിവിഷൻ സീരിയലുകളിലെ സജീവ സാനിധ്യമായ രുപാലി ‘അനുപമ’, ‘സാരഭായ് vs സാരഭായ്’ തുടങ്ങിയ സീരിയലുകളിലെ കഥാപാത്രങ്ങളിലൂടെയാണ് ശ്രദ്ധേയയാകുന്നത്.

Vijayasree Vijayasree :