ഇതൊക്കെ കേട്ട് മിണ്ടാതിരിക്കാൻ എന്റെ നട്ടെല്ല് റബ്ബർ അല്ല, ‘നടി റോഷ്ന ആൻറോയിയുടെ പരാതിയിൽ സൂരജ് പാലാക്കാരൻ അറസ്റ്റിൽ’ എന്ന് തന്നെ പറയണം; പ്രതികരണവുമായി നടി

കഴിഞ്ഞ ദിവസമായിരുന്നു യൂട്യൂബ് ചാനലിലൂടെ തന്നെ അധിക്ഷേപിച്ചുവെന്ന നടിയുടെ പരാതിയിൽ വ്ലോഗർ സൂരജ് പാലാക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടി റോഷ്ന ആൻ റോയി. യുവനടിയുടെ പരാതിയിൽ നടപടിയെടുത്ത് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് പകരം തന്റെ പേര് പരാമർശിക്കുക തന്നെ വേണമെന്ന് റോഷ്ന പറയുന്നു.

കുറച്ച്തി നാളുകൾക്ക് മുമ്പ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദുവും തമ്മിലുണ്ടായ തർക്കം ചർച്ചയായിരുന്നു. ഇതിനിടെ ഡ്രൈവർക്കെതിരേ കൂടുതൽ വെളിപ്പെടുത്തലുകളുമായി റോഷ്ന രം​ഗത്ത് വന്നിരുന്നത് ഏറെ ചർച്ചയായിരുന്നു. മേയർ ആര്യ രാജേന്ദ്രൻ നേരിട്ടതിന് സമാനമായ അനുഭവം മാസങ്ങൾക്ക് മുമ്പേ ഇതേ ഡ്രൈവറിൽ നിന്ന് തനിക്കും നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് നടി പറഞ്ഞത്.

പ്രവൃത്തി പുരോഗമിക്കുന്ന ദേശീയപാതയിൽ വച്ച് അപകടകരമാം വിധം തന്റെ വാഹനത്തെ മറികടന്ന ഇയാൾ പിന്നീട് ബസ് റോഡിൽ നിർത്തി ഇറങ്ങിവന്ന് കേട്ടാൽ അറയ്ക്കുന്ന അ ശ്ലീലഭാഷയിൽ തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും റോഷ്ന പറഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട വീഡിയോയിലാണ് സൂരജ് പാലാക്കാരൻ റോഷ്നയെ അധിക്ഷേപിച്ച് സംസാരിച്ചത്.

ഫേസ്ബുക്കിലൂടെ നടി പറഞ്ഞ് ഇങ്ങനെ;

യുവ നടി എന്നൊക്കെ പറയുന്നതെന്തിന് ????
മാധ്യമ ധർമ്മം. കൃത്യമായി വിനിയോഗിക്കണം …
എന്തായാലും നിങ്ങൾ ഫെയിം കൂട്ടി ചേർത്തത് പോലെ “ നടി റോഷ്ന ആൻറോയിയുടെ പരാതിയിൽ സൂർജ് പാലാക്കാരൻ അറസ്റ്റിൽ “ അങ്ങനെ വേണം കൊടുക്കാൻ !!!!!

എന്റെ പേരിനോടൊപ്പം “ നടി “ എന്ന് കൂട്ടിച്ചേർക്കുന്നതിനോട് യാതൊരു താല്പര്യവും എനിക്കില്ല …. നടിയെന്ന് കൂട്ടിച്ചേർക്കുന്നതിലൂടെ എനിക്ക് കിട്ടിയ പ്രഹരങ്ങൾ കുറച്ചൊന്നുമല്ല .. ഞാൻ കണ്ണടച്ചു…നേരം ഇരുട്ടി വെളുക്കുമ്പോൾ “നടി…__… ഇവളേത് ?? ഇവളുടെ … “ സർവത്ര തെറി അഭിഷേകം …! 5 -6 കൊല്ലം സിനിമയിൽ എന്തെങ്കിലുമൊക്കെ ചെയ്തു അതിന്റെ വരുമാനം കൊണ്ട് ജീവിച്ചതുകൊണ്ട് മാത്രമാണ് സിനി ആർട്ടിസ്റ്റ എന്ന് ലേബൽ കൊടുത്തിരിക്കുന്നത് …

എന്റെ ആഗ്രഹങ്ങൾ എന്റെ പാഷൻ നിങ്ങൾക്ക് കൈയിലിട്ടു പന്താടാൻ ഉള്ളതല്ല .. സ്ത്രീകൾക്ക് വലിയ പരിഗണന എന്ന് പറച്ചിൽ മാത്രമേ ഉള്ളൂ …നമ്മളൊക്കെ പബ്ലിക് പ്രോപ്പർട്ടികൾ ആണോ .. ??? എന്റെ കുടുംബത്തെയോ എന്നെയോ വേദനിപ്പിക്കുന്നത് സഹിക്കാൻകഴിയുന്നില്ല …
അത് കൊണ്ട് തന്നെയാണ് ഞാൻ ഇറങ്ങിയിരിക്കുന്നത് … ഇതൊക്കെ കേട്ട് മിണ്ടാതിരിക്കാൻ എന്റെ നട്ടെല്ല് റബ്ബർ അല്ലെന്ന് എല്ലാവരും ഒന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും …

എന്റെ നാവ് എവിടെയും ഒട്ടിയിട്ടില്ല …. മറുപടി കൊടുക്കാൻ അറിയാഞ്ഞിട്ടുമല്ല … പക്ഷേ ഇതാണ് ശരിയായ രീതി … എന്തിനാണ് പിന്നെ നിയമ വ്യവസ്ഥകൾ ??!! ഡ്രെെവർ യദുവിനെതിനെതിരേ ഫെയ്സ്ബുക്കിൽ ചെയ്ത ഒരു കണ്ടന്റിനു വേണ്ടി. രാഷ്ട്രീയ പരാമർശങ്ങൾ നടത്തി ഞാൻ മോശക്കാരിയാണെന്ന രീതിയിലുള്ള എത്ര വീഡിയോ ദൃശ്യങ്ങൾ പുറത്തിറങ്ങി … എത്ര മോശം കമന്റുകൾ വന്നു ??? സഹിക്കുന്നതിനൊക്കെ ഒരു പരിധിയുണ്ടെന്നു മനസ്സിലാക്കുക !!

ഞാൻ ഉൾപ്പെടുന്ന സ്ത്രീ സമൂഹത്തോടാണ് എനിക്ക് പറയാനുള്ളത് …. നിങ്ങൾ ഇങ്ങനെയുള്ള പരാമർശങ്ങൾക്ക് കൃത്യമായ മറുപടി കൊടുക്കണം … ഇവരെപോലുള്ളവർക്ക് കുടുംബമെന്നോ കുട്ടിയെന്നോ അമ്മയെന്നോ ഉള്ള യാതൊരു പരിഗണനയും ഉണ്ടാവില്ല … അവർക്ക് ഒരു ദിവസത്തെ വെറുമൊരു കോണ്ടന്റ് മാത്രമാണ് എന്നെ പോലുള്ളവർ … എന്റെ സ്ത്രീത്വത്തെയും ചോദ്യം ചെയ്തു എനിക്ക് മാനസിക സമാധാനം നഷ്ടപ്പെടുത്തി എനിക്ക് നേരെ വന്നവർക്കുള്ള ഒരു വാർണിങ് തന്നെയാണ് ഈ നടപടി !!!!

ഇങ്ങനെ ഓരോരുത്തരെ വിറ്റ് കാശ് മേടിച്ചു ജീവിക്കുന്നവർ ഒരുപാട് ഉണ്ട് സമൂഹത്തിൽ …. നാളെ എന്റെ മകൾക്കോ അമ്മക്കോ എന്നെ പോലുള്ള ആർക്കെങ്കിലുമൊക്കെ ഈ അവസ്ഥ വരും … തളരരുത് ..പൊരുതണം …പൊരുതി ജയിക്കണം..
ഇതൊക്കെ പറഞ്ഞാലും ഇവരിത് തുടർന്ന് കൊണ്ടിരിക്കും … ഇപ്പോൾ തന്നെ ജാമ്യത്തിൽ പുറത്തുവരികയും ചെയ്യും ..
എന്നാലും കുറച്ച് നേരമെങ്കിലും ബുദ്ധിമുട്ടിക്കണമല്ലോ …

“ നിനക്കൊക്കെ വേറെ പണിയില്ലേ എന്നും ചോദിച്ചു ഇപ്പോ വരും ചെലോന്മാര് …” എടോ എന്റെ പണി ഇതല്ല … പക്ഷേ ഇവനൊക്കെ ഇതല്ലേ പണി … ഇവൻ ഇപ്പോ ഇന്ന് ചാനൽ നിറഞ്ഞു നിൽക്കട്ടെ … ജീവിക്കാൻ വേറെ വഴിയില്ലാത്തവർ ഇങ്ങനൊക്കെയാണ് … ഞാൻ ശരിയല്ലാത്ത വഴിയിലൂടെ സഞ്ചരിക്കാത്തിടത്തോളം കാലം … എന്റെ സത്യത്തിനും നീതിക്കും വേണ്ടി പൊരുതും … അതിന് വേണ്ടി ഏതറ്റം വരെയും പോകും.

Vijayasree Vijayasree :