നടൻ റോഷൻ ബഷീർ വിവാഹിതനാകുന്നു. ഫർസാനയാണ് വധു. ഓഗസ്റ്റ് അഞ്ചിനാകും ഇരുവരുടെയും വിവാഹം. ഇൻസ്റ്റഗ്രാമിലൂടെ റോഷൻ തന്നെയാണ് വിവാഹവാർത്ത വെളിപ്പെടുത്തിയത്.
എൽഎൽബി പൂർത്തിയായ ഫർസാന മെഗാസ്റ്റാർ മമ്മൂട്ടിയുടെ ബന്ധു കൂടിയാണ്. വീട്ടുകാർ തമ്മിൽ പറഞ്ഞുറപ്പിച്ചു വന്ന വിവാഹമാണ് ഇതെന്ന് റോഷൻ പറഞ്ഞു. നടൻ കലന്തൻ ബഷീറിന്റെ മകനാണ് റോഷൻ ബഷീർ. പ്ലസ് ടു എന്ന സിനിമയിലടെ അഭിനയരംഗത്തെത്തിയ താരം ദൃശ്യം സിനിമയിലൂടെ ശ്രദ്ധനേടി. വിജയ്‍യുടെ ഭൈരവ എന്ന ചിത്രത്തിലും റോഷൻ അഭിനയിച്ചിട്ടുണ്ട്.