ശ്രീകുമാർ മേനോൻ പറഞ്ഞതനുസരിച്ച് മഞ്ജുവിനെ പറ്റി സംസാരിക്കാൻ ദിലീപിനെ വിളിച്ചു , അയാൾ ഫോൺ എടുക്കുകയോ മെസ്സേജിന് മറുപടി നൽകുകയോ ചെയ്തില്ല – റോഷൻ ആൻഡ്രൂസ്

ശ്രീകുമാർ മേനോൻ പറഞ്ഞതനുസരിച്ച് മഞ്ജുവിനെ പറ്റി സംസാരിക്കാൻ ദിലീപിനെ വിളിച്ചു , അയാൾ ഫോൺ എടുക്കുകയോ മെസ്സേജിന് മറുപടി നൽകുകയോ ചെയ്തില്ല – റോഷൻ ആൻഡ്രൂസ്

14 വർഷത്തെ ഇടവേളയ്ക്കു ശേഷം മഞ്ജു വാര്യർ തിരിച്ചെത്തിയത് റോഷൻ ആൻഡ്രൂസ് ചിത്രമായ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയാണ്. മഞ്ജുവിന്റെ തിരിച്ചുവരവിനെ കുറിച്ച് റോഷൻ ആൻഡ്രൂസ് മനസു തുറന്നു.

സംവിധായകന്‍ ശ്രീകുമാര്‍ മേനോനാണ് മഞ്ജു വാര്യര്‍ തിരിച്ചുവരവിന് ഒരുങ്ങുന്ന വിവരം തന്നെ അറിയിച്ചതെന്നും അങ്ങനെയാണ് അവര്‍ ഹൗ ഓള്‍ഡ് ആര്‍ യൂവിന്റെ ഭാഗമാകുന്നതെന്നും റോഷന്‍ അഭിമുഖത്തിൽ പറഞ്ഞു.

“ശ്രീകുമാര്‍ മേനോനാണ് മഞ്ജു വീണ്ടും സിനിമയില്‍ തിരിച്ചുവരുന്നുണ്ട്, കഥകള്‍ കേള്‍ക്കുന്നുണ്ട് എന്നുള്ള വാര്‍ത്ത എന്നോട് പറഞ്ഞത്. അങ്ങനെ ഞാന്‍ കാര്യമറിയാന്‍ ദിലീപിനെ വിളിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഫോണ്‍ എടുത്തിരുന്നില്ല. ഇതിനെക്കുറിച്ച് ദിലീപിന് മെസേജും അയച്ചിരുന്നു. എന്നാല്‍ അദ്ദേഹം അതിനും മറുപടി നല്‍കിയിരുന്നില്ല. പിന്നെ മഞ്ജുമായി ബന്ധപ്പെട്ടത് ശ്രീകുമാര്‍ മേനോനിലൂടെയായിരുന്നു.

ശ്രീകുമാര്‍ മേനോനെ വിളിച്ച് മഞ്ജുവുമായിട്ട് അപ്പോയ്‌മെന്റ് എടുക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അദ്ദേഹം വിളിച്ചു പറയുകയും മഞ്ജുവിനെ കാണാന്‍ സാധിക്കുകയും ചെയ്തു. മഞ്ജുവിന്റെ അടുത്തുപോയി കഥ പറയുകയും അവര്‍ സിനിമ ചെയ്യാന്‍ സമ്മതം അറിയിക്കുകയും ചെയ്തു. ശ്രീകുമാര്‍ മേനോന്‍ വിളിച്ചു പറഞ്ഞത് കൊണ്ടാണ് മഞ്ജുവിനെ കാണാനും സംസാരിക്കാനും പറ്റിയത്.”-റോഷന്‍ പറയുന്നു .

roshan andrews about manju warrier

Sruthi S :