നടന്‍ റോണ്‍സന്‍ വിവാഹിതനായി. നീരജയാണ് വധു. മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന ബാലതാരം കൂടിയാണ് നീരജ . നീരജയുടെ കുടുംബക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഈ മാസം 28, 29, മാര്‍ച്ച് 1 എന്നീ ദിവസങ്ങളില്‍ എറണാകുളത്ത് വെച്ച് വിരുന്നൊരുക്കും

ഡോക്ടറാണ് നീരജ. ഹിന്ദു, ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് സീരിയല്‍ ഭാര്യയിലെ പ്രധാനപ്പെട്ടൊരു കഥാപാത്രമായ നന്ദനെ അവതരിപ്പിച്ചിരുന്നത്. അതെ സമയം തന്നെ സീതയിലെ വില്ലനായും നായകനായും പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ചു . ഇപ്പോൾ തെലുങ്ക് സീരിയലുകളിലാണ് റോണ്‍സന്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.

കണ്ണീര്‍പാടം, മൂക്കുത്തിയും മഞ്ചാടിയും, ഇനിയൊന്ന് വിശ്രമിക്കട്ടെ, ഐ വിറ്റ്‌നസ് എന്നീ ടെലിവിഷന്‍ പരമ്പരകളിലും വംശം, മേരാ നാം ജോക്കര്‍, കല്ല് കൊണ്ടൊരു പെണ്ണ്, അനുരാഗ കൊട്ടാരം, മുന്‍പേ പറക്കുന്ന പക്ഷികള്‍, തുടങ്ങി നിരവധി സിനിമകളിലും നീരജ അഭിനയിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ സിനിമയിൽ നിന്ന് ഇടവേളയെടുക്കുകയായിരുന്നു
ronson vincent