കുറഞ്ഞചെലവില്‍ ചെറുതാരങ്ങളെവെച്ച് ഹിറ്റുകള്‍ തീര്‍ത്ത ഹോളിവുഡ് നിര്‍മാതാവും സംവിധായകനുമായ റോജര്‍ കോര്‍മന്‍ (98) അന്തരിച്ചു. കാലിഫോര്‍ണിയയിലെ വീട്ടില്‍ വ്യാഴാഴ്ചയായിരുന്നു അന്ത്യം.
മാര്‍ട്ടിന്‍ സ്‌കോര്‍സെസി, ഫ്രാന്‍സിസ് ഫോഡ് കപ്പോള, ജെയിംസ് കാമറൂണ്‍, റോണ്‍ ഹൊവാര്‍ഡ് തുടങ്ങിയവരുടെ പ്രതിഭ തിരിച്ചറിഞ്ഞ് വളര്‍ത്തിയ വ്യക്തിയെന്നനിലയില്‍ കോര്‍മന്‍ പ്രശസ്തനാണ്.
റോബര്‍ട്ട് ഡി നീറോ, ജാക്ക് നിക്കോള്‍സണ്‍, ബ്രൂസ് ഡേണ്‍, എല്ലെന്‍ ബേസ്റ്റിന്‍ എന്നീ താരങ്ങളുടെ വരവ് അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെയായിരുന്നു. 2009ല്‍ ഓസ്‌കര്‍ സമിതി ഓണററി പുരസ്‌കാരം നല്‍കി ആദരിച്ചു.