‘അമേരിക്കയിൽ ഭൂകമ്പം നടക്കുന്നുണ്ടെന്ന് പറഞ്ഞ് കൊച്ചിയിലിരിക്കുന്നവർ പേടിക്കേണ്ടതുണ്ടോ? അതുപോലെയാണ് ഇതും; ​ഗോസിപ്പുകളെ കുറിച്ച് റോബിൻ

ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന് മുമ്പ് മലയാളികൾക്ക് അത്ര പരിചിതനായിരുന്നില്ല റോബിൻ. എന്നാൽ ബിഗ് ബോസിലൂടെ റോബിൻ നേടിയെടുത്ത സ്വീകാര്യതയും ആരാധകവൃന്ദവും സമാനതകളില്ലാത്തതായിരുന്നു.

ഷോയിൽ നിന്നും പകുതിയ്ക്ക് വച്ച് പുറത്താക്കപ്പെട്ടുവെങ്കിലും നാലാം സീസണിൽ ഏറ്റവും വലിയ ചർച്ചയായി മാറാൻ റോബിന് സാധിച്ചിരുന്നു. ബിഗ് ബോസിന് ശേഷവും റോബിൻ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. വിവാദങ്ങളും എന്നും റോബിന് പിന്നാലെയുണ്ടായിരുന്നു. ബിഗ് ബോസിന് ശേഷമാണ് റോബിനും ആരതി പൊടിയും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. സോഷ്യൽ മീഡിയയിലെ ജനപ്രീയ താരങ്ങളാണ് ഇരുവരും.

ഇവരുടെ വിവാഹം കഴിഞ്ഞ വർഷം ഉണ്ടാകുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അത് നീണ്ട് പോവുകയായിരുന്നു. ഇതോടെ ആരതി റോബിനെ ഉപേക്ഷിച്ച് പോയെന്നും താരങ്ങൾ വേർപിരിഞ്ഞെന്നും തുടങ്ങി പലതരം വ്യാജ പ്രചാരങ്ങൾ പ്രചരിച്ചിരുന്നു. എന്നാലിപ്പോഴിതാ താനും ആരതിയും തമ്മിലുള്ള വിവാഹത്തെ പറ്റി മനസ് തുറക്കുകയാണ് റോബിൻ.

തന്നെപ്പറ്റി അടുത്ത് കേട്ട ഗോസിപ്പ് എന്താണെന്നതിനെ പറ്റിയുള്ള ചോദ്യത്തിന് രസകരമായ കാര്യങ്ങളാണ് റോബിൻ അഭിമുഖത്തിലൂടെ പറയുന്നത്. ‘എന്റെ സുഹൃത്തുക്കളുടെ സെർക്കിളെന്ന് പറയുന്നത് വളരെ ചെറുതാണ്. എന്നോട് ഇടപെടുന്നവരും കുറവാണ്. ഈ പറയുന്നവരൊന്നും എന്റെ അടുത്ത് വന്ന് ഒരു നെഗറ്റീവും പറയാത്തവരാണ്. അങ്ങനെ പറയുന്നവരെ ഞാൻ അവഗണിക്കും.

സോഷ്യൽ മീഡിയിൽ പലതും കേൾക്കാറുണ്ട്. ഞാനും സീക്രട്ട് ഏജന്റും കൂടി പ്ലാൻ ചെയ്തു ബിഗ് ബോസിൽ കളിച്ചു എന്നാണ്. പക്ഷേ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല. നമുക്ക് വ്യക്തിപരമായി അറിയാം എന്നല്ലാതെ പുള്ളിക്കാരൻ അദ്ദേഹത്തിന്റെ കാര്യങ്ങൾ ചെയ്യുന്നു, ഞാനെന്റെയും ചെയ്യുന്നു എന്നേയുള്ളു. ഞങ്ങൾ രണ്ടാളും കൂടി ചേർന്ന് ഒരു കാര്യവും ചെയ്യുന്നില്ല.

റോബിനും ആരതിയും വേർപിരിഞ്ഞെന്ന ഗോസിപ്പിനെ പറ്റിയും താരം സംസാരിച്ചു. ‘അമേരിക്കയിൽ ഭൂകമ്പം നടക്കുന്നുണ്ടെന്ന് പറഞ്ഞ് കൊച്ചിയിലിരിക്കുന്നവർ പേടിക്കേണ്ടതുണ്ടോ? അതുപോലെയാണ് ഇത്തരം കഥകളും. അതിങ്ങനെ എവിടെയെങ്കിലും നടന്ന് കൊണ്ടേയിരിക്കും. താനത് മൈൻഡ് ചെയ്യാറില്ല.

നമ്മുടെ ഭാഗത്ത് നിന്നും എന്തെങ്കിലും തെറ്റുകളും കുറ്റങ്ങളും വന്നാൽ അത് തിരുത്തി മുന്നോട്ട് പോവുക എന്നേയുള്ളു. ഞാൻ അന്ധമായി എല്ലാവരെയും വിശ്വസിക്കും. എന്റെ ഏറ്റവും വലിയ നെഗറ്റീവും അതാണ്. പേടിച്ചിട്ടാണ് ഇപ്പോൾ പലരെയും അകറ്റി നിർത്തുന്നത്. കാരണം സംസാരിച്ച് തുടങ്ങിയാൽ എല്ലാം തുറന്നങ്ങ് പറഞ്ഞ് പോകും. എന്റെ മനസിലൊന്നും ഇരിക്കത്തില്ല.

സർപ്രൈസ് ഒന്നും എന്റെ മനസിൽ ഇരിക്കത്തില്ല. അതങ്ങ് പറഞ്ഞാലേ ഒരു സമാധാനം കിട്ടുകയുള്ളു. ഇതിനെ പറ്റി പൊടിയും എന്നോട് പറയാറുണ്ട്. എന്നിൽ മാറ്റേണ്ട ഒരു കാര്യം ഇതാണെന്ന് തോന്നുന്നു. ഇപ്പോൾ ഒരുപാട് മാറ്റം വന്നു. എല്ലാം വെട്ടിത്തുറന്ന് പറയാറില്ല. ആലോചിക്കാനൊക്കെ സമയം എടുക്കാറുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിന്നും ഏറ്റവും കൂടുതലായി കേൾക്കുന്ന ചോദ്യം എന്നാണ് കല്യാണമെന്നാണ്. ‘കല്യാണത്തിന്റെ ഡേറ്റും കാര്യങ്ങളുമൊക്കെ തീരുമാനിച്ചു. മണ്ഡപമൊക്കെ എടുത്തു. പിന്നെ നമ്മുടെ പേഴ്‌സണൽ ജീവിതം പ്രൈവെറ്റായി വെക്കണമായിരുന്നു. അതെന്നെ കൊണ്ട് പറ്റിയില്ല. ആ സമയത്ത് അത് ആഘോഷിച്ചു.

പിന്നീടാണ് പ്രശ്‌നങ്ങൾ വന്നത്. ഇനി വിവാഹത്തെ കുറിച്ച് അഞ്ച് ദിവസം മുൻപോ ഒരാഴ്ചയ്ക്കുള്ളിലോ മാത്രമേ പുറത്ത് പറയുകയുള്ളു. വേറൊന്നും കൊണ്ടല്ല, അതാണ് നല്ലതെന്ന് ഞങ്ങൾ കുടുംബസമേതം എടുത്ത തീരുമാനമാണെന്ന് എന്നും റോബിൻ പറയുന്നു. മാത്രമല്ല, ആരതി എന്റെ എക്‌സ്ട്രീം ലെവൽ കണ്ടതാണ്. വളരെ അറഗന്റ് ആയ, ലൗഡ് ആയ, വയലന്റ് ആയ ഞാനും ഉണ്ട്.

വളരെ സെൻസിറ്റീവ് ആയ സൈലന്റ് ആയ ഞാനും ഉണ്ട്. പുള്ളിക്കാരിക്ക് കൃത്യമായി ഞാൻ എന്താണെന്ന് അറിയാം. എനിക്കൊരു മിസ്റ്റേക്ക് സംഭവിച്ചപ്പോൾ അത് മാനിപ്പുലേറ്റ് ചെയ്തിട്ട് പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചവരുണ്ട്. എന്നെ ഇപ്പോഴും ചിലർ ടാർഗറ്റ് ചെയ്യുന്നുണ്ടെന്ന് എനിക്ക് കൃത്യമായി അറിയാം എന്നും റോബിൻ പറഞ്ഞു.

Vijayasree Vijayasree :