ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന് മുമ്പ് മലയാളികൾക്ക് അത്ര പരിചിതനായിരുന്നില്ല റോബിൻ. എന്നാൽ ബിഗ് ബോസിലൂടെ റോബിൻ നേടിയെടുത്ത സ്വീകാര്യതയും ആരാധകവൃന്ദവും സമാനതകളില്ലാത്തതായിരുന്നു.
ഷോയിൽ നിന്നും പകുതിയ്ക്ക് വച്ച് പുറത്താക്കപ്പെട്ടുവെങ്കിലും നാലാം സീസണിൽ ഏറ്റവും വലിയ ചർച്ചയായി മാറാൻ റോബിന് സാധിച്ചിരുന്നു. ബിഗ് ബോസിന് ശേഷവും റോബിൻ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. വിവാദങ്ങളും എന്നും റോബിന് പിന്നാലെയുണ്ടായിരുന്നു. ബിഗ് ബോസിന് ശേഷമാണ് റോബിനും ആരതി പൊടിയും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. സോഷ്യൽ മീഡിയയിലെ ജനപ്രീയ താരങ്ങളാണ് ഇരുവരും. ഈ വർഷം ഫെബ്രുവരിയിൽ ഇരുവരും വിവാഹിതരാകാൻ പോവുകയാണ്.
രണ്ട് വർഷത്തെ കാത്തിരിപ്പിനുശേഷം വിവാഹിതരാകാൻ പോകുന്ന സന്തോഷത്തിലാണ് റോബിൻ. വിവാഹം വൈകിയെന്ന് തോന്നുന്നില്ലെന്നും കൃത്യ സമയത്ത് തന്നെയാണ് താനും ആരതിയും വിവാഹിതരാകുന്നത് എന്നുമാണ് റോബിൻ മീഡിയയോട് സംസാരിക്കവെ പറഞ്ഞത്. തന്റേയും ആരതിയുടേയും ഹണിമൂൺ പ്ലാനുകളെ കുറിച്ചും റോബിൻ വെളിപ്പെടുത്തി. മാരേജ് നീണ്ടുപോകുന്നുവെന്നതില്ല. പ്രായമായാലും കല്യാണം കഴിക്കാമല്ലോ. നമ്മൾ എപ്പോഴാണോ വിവാഹത്തിന് തയ്യാറാകുന്നത് ആ സമയത്ത് കല്യാണം കഴിക്കുക എന്നുള്ളതാണ്. ഇന്ന സമയത്തെ കല്യാണം കഴിക്കൂവെന്നൊന്നുമില്ല. കല്യാണം കഴിക്കണമെന്ന് തോന്നി.
അതിന്റെ കൃത്യ സമയമായി. അതുകൊണ്ട് കല്യാണം കഴിക്കുന്നു. എല്ലാവരുടെയും ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ് അവരുടെ സാറ്റിസ്ഫാക്ഷന് വേണ്ടി ജീവിക്കാൻ കഴിയില്ലല്ലോ. എന്നെ ഇഷ്ടപ്പെടുന്നവർ അവർക്കുള്ള കൺസേൺ കൊണ്ട് ചോദിക്കുന്നതാണ്. കല്യാണം കഴിക്കാൻ പോവുകയാണല്ലോ. ഹണിമൂൺ പ്ലാൻസുണ്ട്.
വെറൈറ്റിയായി രണ്ട് വർഷത്തെ ഹണിമൂണാണ്. ഇരുപത്തിയേഴിൽ അധികം രാജ്യങ്ങൾ ഞങ്ങൾ സന്ദർശിക്കും. എന്റെ ഒരു ഫ്രണ്ടുണ്ട്. ഡെസ്റ്റിനേഷൻ ഹോളിഡെയ്സ് എന്ന പേരിൽ അവർക്ക് ഒരു സ്ഥാപനമുണ്ട്. പുള്ളിക്കാരിയുമായി ചേർന്നാണ് വെറൈറ്റിയായി രണ്ട് വർഷത്തെ ഹണിമൂൺ ട്രിപ്പ് പ്ലാൻ ചെയ്തിരിക്കുന്നത്. കേരളത്തിൽ തന്നെ ചിലപ്പോൾ ഇങ്ങനൊരു യാത്ര ആദ്യമായിട്ടാകും എന്നും റോബിൻ പറഞ്ഞിരുന്നു.
യുണീക്കായി വേണമെന്നുണ്ടായിരുന്നു. അധികം സ്ഥലങ്ങൾ എക്സ്പ്ലോർ ചെയ്ത ആളൊന്നുമല്ല ഞാൻ. കല്യാണത്തിനുശേഷം ഒരുപാട് രാജ്യങ്ങൾ സന്ദർശിക്കണമെന്ന് ആഗ്രഹമുണ്ട്. മാസങ്ങൾ ഇടവിട്ട് യാത്ര ചെയ്യുക എന്നതാണ് പ്ലാൻ. ആദ്യത്തെ യാത്ര അസൈർബൈജാനിലേക്കായിരിക്കും.
മഞ്ഞൊന്നും കണ്ടിട്ടില്ല. അതൊക്കെ കാണണമെന്ന് ആഗ്രഹമുണ്ട്. ഫ്രീ ട്രിപ്പാണ് റോബിൻ പറഞ്ഞു. നടൻ മോഹൻലാലിനെ വിവാഹത്തിന് ക്ഷണിക്കുന്നില്ലേയെന്ന ചോദ്യത്തിനും റോബിൻ മറുപടി പറഞ്ഞു, ലാലേട്ടനെ എന്തായാലും വിവാഹത്തിന് ക്ഷണിക്കും. പക്ഷെ അദ്ദേഹത്തിന് വരാൻ പറ്റുമോയെന്ന് അറിയില്ല. ലാലേട്ടന്റെ അനുഗ്രഹം എന്തായാലും വാങ്ങും എന്നാണ് റോബിൻ പറഞ്ഞത്.
വിവാഹശേഷം ദുബായിൽ സെറ്റിൽഡാകാൻ പ്ലാനിടുന്നതായും റോബിൻ മുമ്പ് വെളിപ്പെടുത്തിയിരുന്നു. ജീവിതത്തിൽ ഒറ്റപ്പെടൽ ഇഷ്ടപ്പെടുന്നൊരാളായിരുന്നു ഞാൻ. ആരതി വന്നതിൽ പിന്നെ അത് അനുഭവിക്കേണ്ടി വന്നിട്ടില്ല. അടുത്ത 16 ന് ഞങ്ങളുടെ വിവാഹമാണ്. അതിന്റെ കാര്യങ്ങളൊക്കെയായി മുൻപോട്ട് പോകുന്നു.
എൻഗേജ്മെന്റ് കഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞാണ് വിവാഹം നടക്കുന്നത്. എൻഗേജ്മെന്റ് നടന്ന ദിവസം തന്നെയാണ് വിവാഹം. ഇനി ഞങ്ങളുടെ ജീവിതത്തിൽ പരസ്പരം അറിയാനൊന്നുമില്ല. കഴിഞ്ഞ രണ്ട് വർഷം കൂടുതൽ പരസ്പരം മനസിലാക്കാൻ സാധിച്ചു. എനിക്ക് ഞാനായി തന്നെ ജീവിക്കണമെന്നാണ് ആഗ്രഹം. ആരതി എന്നെ മാറ്റാൻ ശ്രമിച്ചിട്ടില്ല. എന്റെ ബെറ്റർവേഷൻ കൊണ്ടുവരാനുള്ള ശ്രമമാണ്. തെറ്റുകൾ എല്ലാവർക്കും പറ്റും. ചില കാര്യങ്ങൾ നമ്മുക്ക് തന്നെ മാറ്റണമെന്ന തോന്നും. അങ്ങനെയുള്ള കാര്യങ്ങൾ മാറ്റിയെന്നല്ലാതെ മറ്റൊരു മാറ്റം ഇല്ല. ബഹളം വെയ്ക്കുന്ന സ്റ്റേജ് ഒക്കെ കഴിഞ്ഞു എന്നും റോബിൻ പറഞ്ഞിരുന്നു.