ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന് മുമ്പ് മലയാളികൾക്ക് അത്ര പരിചിതനായിരുന്നില്ല റോബിൻ. എന്നാൽ ബിഗ് ബോസിലൂടെ റോബിൻ നേടിയെടുത്ത സ്വീകാര്യതയും ആരാധകവൃന്ദവും സമാനതകളില്ലാത്തതായിരുന്നു. സഹ മത്സരാർത്ഥിയായ റിയാസിനെ കയ്യേറ്റം ചെയ്തതിനെ തുടർന്നാണ് റോബിനെ ഷോയിൽ നിന്നും പുറത്താക്കിയത്. താരത്തെ തിരികെ കൊണ്ടു വരാൻ ആരാധകർ ആവശ്യപ്പെട്ടുവെങ്കിലും താരത്തെ തിരിച്ചെടുത്തിരുന്നില്ല. ഷോയിൽ നിന്നും പകുതിയ്ക്ക് വച്ച് പുറത്താക്കപ്പെട്ടുവെങ്കിലും നാലാം സീസണിൽ ഏറ്റവും വലിയ ചർച്ചയായി മാറാൻ റോബിന് സാധിച്ചിരുന്നു.
ബിഗ് ബോസിന് ശേഷവും റോബിൻ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. വിവാദങ്ങളും എന്നും റോബിന് പിന്നാലെയുണ്ടായിരുന്നു. ബിഗ് ബോസിന് ശേഷമാണ് റോബിനും ആരതി പൊടിയും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. സോഷ്യൽ മീഡിയയിലെ ജനപ്രീയ താരങ്ങളാണ് ഇരുവരും. കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു രണ്ടാളും ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
താനുമായി പ്രണയത്തിലാണെന്ന് അറിഞ്ഞപ്പോൾ പലരും ആ ബന്ധത്തിൽ നിന്ന് പിന്മാറാൻ ആരതിയെ ഉപദേശിച്ചിരുന്നുവെന്ന് പറയുകയാണ് റോബിൻ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.പതിനായിരക്കണക്കിന് ചെക്കന്മാരെ കിട്ടുമായിരുന്നിട്ടും തന്നെ ഭർത്താവായി ആരതി സ്വീകരിക്കാനുണ്ടായ കാരണത്തെ കുറിച്ചും റോബിൻ മനസ് തുറന്നു. പൊടിയോട് ഫ്രണ്ട്സ് അടക്കം പലരും ചോദിച്ചിരുന്നു ഇത്രയും അഗ്രസീവായ ടോക്സിക്കായ ഒരാളെ തന്നെ വേണോയെന്ന്. പൊടി ഭയങ്കര പാവമാണ്. അവൾക്ക് എന്നെ അറിയാം.
പുറമെ കാണിക്കുന്നതും നിങ്ങൾ കാണുന്നതുമല്ലാത്ത ഒരു ഡോക്ടർ റോബിൻ രാധാകൃഷ്ണനെ പൊടിക്ക് അറിയാം. പൊടിക്ക് ഇപ്പോൾ ഞാൻ ഇല്ലെങ്കിലും പതിനായിരക്കണക്കിന് ചെക്കെന്മാരെ വിവാഹം കഴിക്കാൻ കിട്ടും. എന്നിട്ടും പൊടി എന്നെ ചൂസ് ചെയ്തിട്ടുണ്ടെങ്കിൽ എന്നെ എന്തൊക്കയോ നല്ലതുണ്ടെന്നാണ് അർത്ഥം.
ബിഗ് ബോസിലായിരുന്നപ്പോൾ ലാലേട്ടന് മുന്നിൽ വെച്ചും ഞാൻ പറഞ്ഞത് അത് തന്നെയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ഒരു പെർഫെക്ട് ആളല്ലെന്നാണ്. പോസിറ്റീവും നെഗറ്റീവുമുള്ള ഒരു സാധാരണക്കാരനാണ്. എനിക്ക് വേണമെങ്കിൽ എന്റെ പോസിറ്റീവ് വശങ്ങൾ കാണിച്ച് നല്ലവനായ ഉണ്ണിയായി അഭിനയിച്ച് കാണിക്കാമായിരുന്നു. പക്ഷെ ഞാൻ ചെയ്തത് എന്റെ പോസിറ്റീവും നെഗറ്റീവ്സും കാണിച്ച് ഞാൻ ഇതാണ് എന്നെ ഇങ്ങനെ അക്സപ്റ്റ് ചെയ്യൂവെന്ന് പറഞ്ഞാണ് ഞാൻ എന്റെ കാര്യങ്ങൾ ചെയ്തത് എന്ന് റോബിൻ പറയുന്നു.
ബിഗ് ബോസിലും അതിനുശേഷം പൊതുപരിപാടികളിലും പ്രത്യക്ഷപ്പെട്ടപ്പോഴുള്ള പെരുമാറ്റം സസൂക്ഷ്മം നിരീക്ഷിച്ചാണ് റോബിന്റെ സ്വഭാവത്തെ കുറിച്ച് ജനങ്ങൾക് ധാരണയുണ്ടാക്കിയത്. ഹൗസിൽ വെച്ചും പുറത്തിറങ്ങിയശേഷവും പലപ്പോഴും അഗ്രസീവായി അലറി സംസാരിക്കുന്ന റോബിനെയാണ് പ്രേക്ഷകർ കണ്ടിട്ടുള്ളത്.
അലറൽ വീരനെന്ന പേര് പോലും ബിഗ് ബോസിനുശേഷം റോബിന് വീണിരുന്നു. മാത്രമല്ല നിരന്തരം താരത്തിന്റെ പേരിൽ ചാരിറ്റി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വരെ വിവാദങ്ങളും ചർച്ചകളും ഉണ്ടായിരുന്നു. റോബിൻ പ്രണയിക്കുന്ന പെൺകുട്ടി എന്ന തരത്തിൽ ഫിനാലെയോട് അടുത്തപ്പോഴും അതിനുശേഷവും വലിയൊരു ജനപിന്തുണ ദിൽഷയ്ക്കുണ്ടായിരുന്നു. പിന്നീട് ഇരുവരും സൗഹൃദം അവസാനിപ്പിച്ചുവെന്ന വാർത്ത പുറത്ത് വന്നപ്പോൾ അതുവരെ ദിൽഷയെ പിന്തുണച്ചവരെല്ലാം എതിരാവുകയും സൈബർ ബുള്ളിയിങ് നടത്തുകയും ചെയ്തിരുന്നു.
വിവാഹത്തിന് പിന്നാലെ ഇരുവരുടേയും ഹണിമൂൺ യാത്രകളും ആഘോഷങ്ങളും ആരാധകർ ഏറ്റെടുത്തു. ഹണിമൂൺ ആഘോഷിക്കാൻ 24 രാജ്യങ്ങളിലേക്ക് പോകും എന്നായിരുന്നു റോബിൻ ആരാധകരോട് പങ്കുവെച്ചത്. എന്നാൽ ആദ്യം രാജ്യം സന്ദർശിച്ച് കഴിഞ്ഞപ്പോൾ തന്നെ അടുത്ത യാത്ര റോബിനും ആരതിയും ഉപേക്ഷിച്ചു. റോബിന് ആരോഗ്യകരമായ പ്രശ്നങ്ങൾ നേരിട്ടതിനാലാണ് യാത്ര മാറ്റിവെച്ചത് എന്നായിരുന്നു താരങ്ങൾ അറിയിച്ചത്. ഇപ്പോഴിതാ അന്ന് എന്താണ് സംഭവിച്ചതെന്ന് പറയുകയാണ് റോബിൻ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു റോബിൻ.
കുട്ടിക്കാലത്ത് തന്നെ ഹണിമൂണിന് പോകണമെന്നൊക്കെ ഞാൻ ആഗ്രഹിച്ചതാണ്. ഞാനായാലും എന്റെ പാട്ണറായാലും അധികം യാത്ര പോയ ആളുകൾ അല്ല. വിവാഹം കഴിക്കുമ്പോൾ ഞങ്ങളെ സ്പോൺസർ ചെയ്ത് യാത്രകൾക്കൊക്കെ കൊണ്ടുപോയാൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്, ബിഗ് ബോസിന് മുൻപാണ് ഇങ്ങനെ ചിന്തിച്ചത്. ആ ആഗ്രഹമാണ് സാധിച്ചത്. രണ്ട് വർഷം കൊണ്ട് 24 രാജ്യങ്ങളാണ് കവർ ചെയ്യുന്നത്. അതിൽ ഒരു രാജ്യം ഇപ്പോൾ തന്നെ കഴിഞ്ഞു, അസൈർബൈജാൻ.
അതിനുശേഷം ബാലി പോകാനുള്ള ടിക്കറ്റൊക്കെ എടുത്തതാണ്. എന്നാൽ എനിക്ക് ന്യുമോണിയ വന്നു. കൊവിഡിന് ശേഷം പ്രതിരോധശേഷിയൊക്കെ കുറഞ്ഞു. മെഡിക്കേഷൻ എടുത്താലും പ്രശ്നമാണ്. കഫത്തിൽ ബ്ലഡ് വരുന്ന സിറ്റുവേഷനായപ്പോൾ ഹോസ്പിറ്റലിൽ പോയി പരിശോധിച്ചപ്പോഴാണ് ന്യുമോണിയയുടെ ആദ്യ സ്റ്റേജാണെന്ന് അറിഞ്ഞത്. അങ്ങനെ ആ യാത്ര ഡ്രോപ്പ് ചെയ്തു. ആശുപത്രിയിൽ കിടക്കുന്ന ഫോട്ടോയൊന്നും ഇടേണ്ടെന്ന് കരുതിയതാണ്.
എന്നാൽ ബാലിയിൽ പോകുന്നുവെന്ന് സ്റ്റോറിയൊക്കെ ഇട്ട് പിന്നെ അസുഖമായത് പറയാതിരിക്കുമ്പോൾ കഥ ഉണ്ടാക്കിയതാണെന്ന് തോന്നും. അതുകൊണ്ടാണ് ആ വീഡിയോ ഇട്ടത്. കോമൺസെൻസില്ലാത്ത ആളുകൾ കരുതുന്നത് രണ്ട് വർഷത്തേക്ക് പൂർണമായും ഹണിമൂൺ ആണെന്നാണ്. അങ്ങനെയല്ല.
രണ്ട് വർഷത്തിനുള്ളിൽ 24 രാജ്യം പോയി തീർക്കുമെന്നാണ് ഞാൻ പറഞ്ഞത്. അസർബൈജാനിൽ പോയതൊക്കെ വളരെ രസകരമായിരുന്നു. നിങ്ങളാരും കാണാത്തൊരു പൊടിയുണ്ട്, ആ കാര്യങ്ങളാണ് ഞാൻ വീഡിയോയിൽ കാണിച്ചത്. അത് കണ്ട് ഒരുപാട് പേര് മെസേജ് അയച്ചിരുന്നു. അവളുടെ ആഗ്രഹം നടത്തിക്കൊടുക്കാൻ സാധിച്ചതിൽ സന്തോഷംമെന്നും റോബിൻ പറഞ്ഞിരുന്നു.
റോബിൻ ചേട്ടനെ കാണുന്നതിന് ഒരു മാസം മുമ്പ് ഇനി എന്റെ ജീവിതത്തിൽ ഒരു കല്യാണമില്ലെന്ന് ഞാൻ തീരുമാനം എടുത്തിരുന്നു. കല്യാണത്തെ കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ ഒരു ഷോക്കായിരുന്നു. കുറേ സമയം എടുത്ത് മാത്രമെ എനിക്ക് ഒരാളോട് കണക്ടാകാൻ പറ്റു എന്നൊക്കെ തോന്നിയിരുന്നു. പക്ഷെ ഇത്രയും ഫാസ്റ്റായി ഒരാളുമായി കണക്ടാകുമെന്ന് വിചാരിച്ചിരുന്നില്ല. പിന്നെ ഞങ്ങൾ പരിചയപ്പെട്ട് കുറേനാളുകൾക്കുശേഷമാണ് വിവാഹിതരായത്.
പരസ്പരം മനസിലാക്കാനും മാറാനും സമയം കിട്ടി. ഫോഴ്സ്ഫുള്ള മാറാനല്ല. അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടം കൊണ്ട് മാറുന്നതിനെയാണ് ഉദ്ദേശിച്ചത്. ഞങ്ങൾ റിലേഷൻഷിപ്പിലായ സമയത്ത് ഏറ്റവും കൂടുതൽ ആളുകൾ ചോദിച്ചത് എങ്ങനെയാണ് ഇത്ര പെട്ടന്ന് ലവ്വായി കല്യാണം കഴിക്കാൻ പറ്റുന്നത് എന്നാണ്. പക്ഷെ ഞങ്ങൾ മൂന്ന് വർഷത്തോളം സമയം എടുത്ത് രണ്ടുപേരുടെയും കരിയറും മറ്റ് കാര്യങ്ങളും ഞങ്ങൾക്ക് വേണ്ട രീതിയിൽ ആക്കിയശേഷമാണ് വിവാഹിതരായത്.
ആർഭാടം എന്നതിലുപരി നല്ല കുറേ ഓർമകൾ സൃഷ്ടിക്കുക എന്നതായിരുന്നു ലക്ഷ്യം. കുറേ വീഡിയോസും ഫോട്ടോസും വിവാഹവുമായി ബന്ധപ്പെട്ടുണ്ട്. വിവാഹവസ്ത്രങ്ങൾ തയ്യാർ ചെയ്തത് മുതലുള്ള വീഡിയോകളുണ്ട്. അതെല്ലാം ഉൾപ്പെടുത്തി ഒരു ഡോക്യുമെന്ററി ചെയ്യാൻ ഉദ്ദേശമുണ്ട്. അത് വൈകാതെ പുറത്തിറക്കും.
പലരേയും വിവാഹം വിളിക്കാൻ പറ്റിയില്ല. മുന്നൂറോളം വെഡ്ഡിങ് ഇൻവിറ്റേഷൻ വീട്ടിലിരിപ്പുണ്ട്. ആരും ട്രൈ ചെയ്യാത്ത കാര്യങ്ങൾ വിവാഹത്തിന് പരീക്ഷിക്കണമെന്ന് ഉണ്ടായിരുന്നു. വസ്ത്രത്തിലും ചടങ്ങുകളിൽ പോലും ആ മാറ്റം കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. നന്നായി സ്പെന്റ് ചെയ്ത് തന്നെയാണ് വിവാഹം നടത്തിയത്. കൊളാബ് ഒന്നും എടുത്തിട്ടില്ല. മീഡിയയെ കേറ്റാതിരുന്നത് നല്ല രീതിയിൽ ഫങ്ഷന്റെ വീഡിയോ ഞങ്ങൾക്ക് എടുത്ത് ഔട്ട് വിടാൻ വേണ്ടിയാണ്.
എന്നിട്ട് പോലും പലരും വീഡിയോ എടുത്തു. അതൊക്കെ എനിക്ക് ബുദ്ധിമുട്ടുണ്ടാക്കി. സ്ട്രൈക്ക് കൊടുക്കണമെന്ന് ആദ്യം കരുതിയത്. പിന്നീട് വേണ്ടെന്ന് വെച്ചു. ഞാൻ നിർബന്ധിച്ചതുകൊണ്ടാണ് വലിയ ഫങ്ഷനായി വിവാഹം നടത്താൻ റോബിൻ ചേട്ടൻ സമ്മതിച്ചത്. ചെറിയ എക്സ്പറ്റേഷൻ മാത്രമുള്ളയാളാണ് റോബിൻ ചേട്ടൻ അതുകൊണ്ട് എന്ത് കിട്ടിയാലും ബോണസാണ് എന്നാണ് പറയാറുള്ളതെന്നുമാണ് വിവാഹവുമായി ബന്ധപ്പെട്ട അറിയാക്കഥകൾ വെളിപ്പെടുത്തി ആരതി പറഞ്ഞത്.
അടുത്തിടെ റോബിനെതിരെ ഗുരുതരമായ ആരോപണമായിരുന്നു ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സംവിധായകൻ അഖിൽ മരാർ നടത്തിയത്. കോഴിക്കോട് നടന്ന ഒരു പരിപാടിക്കിടെ ഉണ്ണി മുകുന്ദൻ വേദിയിലെത്തുമ്പോൾ കൂവാൻ റോബിൻ പണം കൊടുത്ത് ആളെ ഇറക്കിയെന്നായിരുന്നു അഖിലിന്റെ ആരോപണം.
‘ഈയിടെ കോഴിക്കോട് മാളിൽ ‘ബ്രൂസിലി’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദൻ എത്തിയിരുന്നു. അന്ന് ബിഗ് ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട ഒരു അലറൽ വീരന്റെ ഫാൻസ് വന്നിട്ട് ഉണ്ണി മുകുന്ദൻ എണീച്ച സമയത്ത് നടനെ കൂവുകയും ഇദ്ദേഹം എഴുന്നേറ്റ സമയത്ത് വളരെ ആരാധനയോടും കൂടി കൈയ്യടിക്കുകയും ചെയ്തു. എന്നാൽ അലറൽ വീരൽ കാശ് കൊടുത്ത ചെയ്യിച്ച പരിപാടിയാണ് അയാളുടെ കൂടെയുള്ള ആളാണ് പറഞ്ഞത്’.
അതായത് ഉണ്ണി വരുമ്പോൾ കൂവണമെന്നും ഞാൻ വരുമ്പോൾ കൈയ്യടിക്കണമെന്നും പറഞ്ഞ് 20,000 രൂപ കൊടുത്ത് പൈസ കൊടുത്ത് ചെയ്യിച്ചതാണിത്. മലയാള സിനിമയിൽ നിന്നൊരാളാണ് എന്നോട് ഇത് പറഞ്ഞത്. ഇതിന് പിന്നിലെല്ലാം അജണ്ടയുണ്ട്. ഉണ്ണി മുകുന്ദന്റെ സിനിമ 50 കോടി ക്ലബിൽ വിറ്റ് പോകുന്ന സമയത്ത് സിനിമയക്കെതിരെ വരുന്ന ഉദ്ദേശം എന്താണെന്ന് വെച്ചാൽ ഒരു ചെറുപ്പക്കാരനെ തകർക്കുക, മലയാള സിനിമയെ തകർക്കുകയെന്നതാണ്’, എന്നായിരുന്നു അഖിലിന്റെ വാക്കുകൾ. ഇതിന് പിന്നാലെ ആരോപണം നിഷേധിച്ച് റോബിൻ രംഗത്ത് എത്തിയിരുന്നു.
അലറുകയാണ് എന്നും പറഞ്ഞു അലറുന്ന റോബിൻ. ഉണ്ണിയുടെ പേര് പറയുമ്പോൾ കൂവിക്കോ എന്ന് പറയുന്ന ഓടിയൻസിലെ ശബ്ദം. ഉണ്ണിയുടെ ഫാൻസ് അസോസിയേഷൻ പ്രസിഡന്റിനെ വിളിക്കുമ്പോൾ ഉള്ള കൂവൽ. ഉണ്ണിയുടെ പേര് പറഞ്ഞപ്പോൾ ഉള്ള കൂവൽ.
ഇത് എന്നോട് പറഞ്ഞ ആളുടെ പേര് പറയാത്തത് എന്റെ മാന്യത.
സ്വയം ആളാവാൻ ഗോകുലം ഗോപാലെട്ടന്റെ മുന്നിൽ ഉണ്ണിയേക്കൾ സ്റ്റാർ വാല്യൂ തനിക്കാണ് എന്ന് കാണിക്കാൻ നടത്തിയ ചീപ്പ് തന്ത്രം. നായർ ലോബി തന്നെ തകർക്കാൻ നോക്കുന്നു ഞാൻ ഈഴവനായത് കൊണ്ടാണെന്ന് പറഞ്ഞു ഇറക്കിയ ജാതി കാർഡ് കളി. ഫിലിം ചേംബറിൽ പോയി തന്റെ ഫാൻസ് പവർ കാണിച്ച് നിർമാതാക്കളോട് ഇതൊക്കെ പറഞ്ഞു എന്നെ വെച്ച് സിനിമ എടുക്കു എന്ന് റിക്വസ്റ്റ് ചെയ്തത്.
ബ്രൂസ് ലീ സിനിമയിൽ ഒരു വേഷവും ഇല്ലഞ്ഞിട്ടും സ്വയം അതിലെ വില്ലൻ താൻ ആണ് എന്ന രീതിയിൽ കാശ് കൊടുത്തു നടത്തിയ പ്രമോഷൻ. പിന്നീട് റോബിൻ അതിൽ ഒന്നുമില്ല എന്ന് ഉണ്ണിക്ക് തന്നെ പരസ്യമായി പറയേണ്ടി വന്ന അവസ്ഥ. അതായത് ബിഗ് ബോസിൽ കയറി പറ്റാൻ നടത്തിയ വേലകൾ ഉൾപെടെ സകലതും എനിക്കറിയാം. അത് കൊണ്ട് റോബിൻ തന്റെ ലക്ഷ്യങ്ങൾക്ക് പിന്നാലെ സഞ്ചരിക്കുക എന്നുമായിരുന്നു അഖിൽ മാരാരിന്റെ വാക്കുകൾ.