അവർ വീണ്ടും വരുന്നു; റോബിനും രജിത്തും ബി​ഗ് ബോസ് ഹൗസിലേക്ക് തിരികെ എത്തുന്നു?

ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ച് 50 ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ബിഗ് ബോസ് ഹൗസില്‍ നിന്ന് ഒരു മത്സരാര്‍ഥി കൂടി പടിയിറങ്ങിയിരിക്കുകയാണ്. അ‍ഞ്ചൂസ് റോഷാണ് പ്രേക്ഷക പിന്തുണയുടെ കുറവ് മൂലം ഹൗസിൽ നിന്നും പുറത്തായത്. എന്നാൽ ഇതുവരേയും പ്രേക്ഷകർക്ക് ആവേശം പകരുന്ന തരത്തിൽ മത്സരാർഥികൾ കളിക്കാൻ തുടങ്ങിയിട്ടില്ല. ശക്തമായ വാക്ക് തർക്കങ്ങളോ ഒന്നും തന്നെയില്ല.

വീക്കിലി ടാസ്ക്ക് അവസാനിച്ചാൽ പിന്നെ ബി​ഗ് ബോസ് വീട് ഉറങ്ങി കിടക്കുന്ന സ്ഥിതിയാണ്. ലൈവ് പോലും കാണാൻ താൽപര്യമില്ലെന്നും പ്രേക്ഷകർ പറയാറുണ്ട്.

നല്ല വൈൽഡ് കാർഡുകളെ ഹൗസിലേക്ക് പ്രവേശിപ്പിക്കണമെന്ന് രണ്ടാമത്തെ ആഴ്ച മുതൽ പ്രേക്ഷകർ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഇതുവരെ ഹൗസിലേക്ക് മൂന്ന് വൈൽഡ് കാർഡുകൾ എത്തി. അതിൽ ഹനാനും ഒമർ ലുലുവും അധിക ദിവസം ഹൗസിൽ നിൽക്കാൻ സാധിക്കാതെ പുറത്തായി.ഒറ്റയ്ക്ക് മത്സരിക്കേണ്ട ​ഗെയിം നൽകിയാലും ബി​ഗ് ബോസ് നിയമങ്ങൾക്ക് പുറമെ ഇലക്കും മുള്ളിനും കേടില്ലാത്ത തരത്തിൽ പുതിയ നിയമങ്ങൾ കൊണ്ടുവന്ന് മത്സരാ​ർ‌ഥികൾ ​ഗെയിമുകൾ കളിക്കാറാണ് പതിവ്. അതുകൊണ്ട് തന്നെ ഒരു ​ഗ്രൂപ്പ് ആളുകൾ തന്നെ നിരന്തരമായി മത്സരിക്കുന്ന സ്ഥിതിയുണ്ട്. കഴിഞ്ഞ സീസണുകളിലേതിന് സമാനമായി സേഫ് ​ഗെയിം കളിക്കുന്നവർ ഉണ്ടെങ്കിലും ​ഗ്രൂപ്പ് കളികളാണ് കൂടുതൽ.

വിരലിലെണ്ണാവുന്ന കുറച്ച് ആളുകൾ മാത്രമാണ് ഹൗസിൽ ഒറ്റയ്ക്ക് നിന്ന് മത്സരിക്കുന്നത്. മറ്റുള്ളവരെല്ലാം ​ഗ്രൂപ്പ് കളിയിലൂടെ നോമിനേഷനിൽ നിന്നും എലിമിനേഷനിൽ നിന്നും ജയിൽ ശിക്ഷയിൽ നിന്നും സ്കൂട്ടായി പോകുന്നവരാണ്.
ഇത് മത്സരാർഥികൾക്ക് റിലാക്സ് ചെയ്ത് കളിക്കാൻ ഉപകാരപ്രദമാണെങ്കിലും ​ഗെയിം ലൈവായി കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകർക്ക് അലോസരം സൃഷ്ടിക്കുന്നതാണ്. പലരും ​ഗെയിമുകൾ വരുമ്പോൾ നന്മ കുത്തി കയറ്റി നന്നായി കളിക്കുന്നവരുടെ ​ഗെയിം സ്പിരിറ്റ് കൂടി കെടുത്തുന്ന സ്ഥിതി വിശേഷമുണ്ട്.

സീസൺ ഫൈവ് വിരസത സമ്മാനിക്കുന്നുവെന്നും ഹൗസിനേയും മത്സരാർഥികളേയും ഉണർത്താൻ മുൻ സീസണുകളിലെ മത്സരാർഥികളിൽ ചിലരെ തെരഞ്ഞെടുത്ത് കുറച്ച് ദിവസത്തേക്ക് ചലഞ്ചേഴ്സായി കൊണ്ടുവരണമെന്നത് സീസൺ ഫൈവ് തുടങ്ങിയപ്പോൾ മുതൽ പ്രേക്ഷകർ ആവശ്യപ്പെടുന്ന ഒരു കാര്യമാണ്.
സീസൺ ഫൈവ് പാതി വഴിയിൽ എത്തി നിൽക്കുമ്പോൾ മുൻ മത്സരാർഥികളിൽ ചിലർ ഹൗസിലേക്ക് എത്തുന്നുവെന്ന സൂചന പുതിയ പ്രമോയിലൂടെ നൽകിയിരിക്കുകയാണ് ബി​ഗ് ബോസ് ടീം. ബി​ഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് മുൻ മത്സരാർഥികൾ മറ്റൊരു സീസണിൽ ചലഞ്ചേഴ്സായി വരുന്നത്. പ്രമോയിൽ രണ്ട് ആളുകളുടെ ഷാഡോയാണ് കാണിച്ചിരിക്കുന്നത്.

ഒരു ഷാഡോ നാലാം സീസണിൽ സഹമത്സരാർഥിയെ കൈയ്യേറ്റം ചെയ്തതിന്റെ പേരിൽ പുറത്തായ മത്സരാർഥി റോബിൻ രാധാകൃഷ്ണന്റേതാണ്. മറ്റൊന്ന് നാലാം സീസണിൽ നൂറ് ദിവസം നിന്ന് ഏറ്റവും നല്ല വൈൽഡ് കാർഡ് എൻട്രിയായി പ്രേക്ഷകർ വിലയിരുത്തിയ റിയാസ് സലീമിന്റേതാണെന്നാണ് റിപ്പോർട്ട്.

പ്രമോയിലെ ഷാഡോ കണ്ടിട്ട് രണ്ടാം സീസണിലെ മത്സരാർഥി രജിത്ത് കുമാറാണോയെന്നും പ്രേക്ഷകരിൽ‌ ചിലർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇനിയുള്ള അമ്പത് ദിവസം മത്സരം കൊഴുക്കാനുള്ള എല്ലാ സാധ്യതയും പുതിയ പ്രമോയിലൂടെ ലഭിച്ചിട്ടുണ്ടെന്നാണ് പ്രേക്ഷകർ കുറിക്കുന്നത്. പ്രോമോ കണ്ട് ഞെട്ടി. ഒന്ന് റോബിനാണ്. മറ്റേത് രജിത് അല്ലെങ്കിൽ റിയാസ്, ഈ ഒരൊറ്റ പ്രോമോ നല്ല ഇംപാക്ടുണ്ടാക്കും തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്.

AJILI ANNAJOHN :