ശ്വസിക്കാൻ വയ്യ, റോബിനെ തേടി ആ അപൂർവ്വ രോഗം; റോബിന്റെ സർജറി ഉടൻ.. ലൈവിൽ പൊട്ടിക്കരഞ്ഞ് ആരതി ; റോബിൻ രാധാകൃഷ്ണന് സംഭവിച്ചത് ?നെഞ്ചുതകർന്ന് കുടുംബം

ബിഗ് ബോസ് പ്രേക്ഷകര്‍ക്ക് സുപരിചിതരാണ് റോബിന്‍ രാധാകൃഷ്ണനും ആരതി പൊടിയും. ഇപ്പോഴിതാ ആരാധകരെ നിരാശരാക്കുന്ന ഒരു വാർത്തയുമായി എത്തിയിരിക്കുകയാണ് താരം.

22ാം തീയതി തനിക്കൊരു സർജറി ഉണ്ടെന്നാണ് റോബിൻ പറഞ്ഞിരിക്കുന്നത്. എന്താണ് തനിക്ക് സംഭവിച്ചതെന്ന് ആരതിയുടെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച പുതിയ വീഡിയോയിൽ റോബിനും ആരതിയും വ്യക്തമാക്കിയിട്ടുണ്ട്.

തനിക്ക് കോവിഡ് വന്നതിന് ശേഷം ലംഗ്‌സ് കപ്പാസിറ്റി ഭയങ്കരമായി കുറവായിരുന്നുവെന്നും അതുകാരണം തനിക്ക് ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും കിതപ്പുണ്ടായിരുന്നുവെന്നും റോബിൻ പറയുന്നു. ചെറിയ രീതിയിൽ ബി പി ഉണ്ടായിരുന്നതിനാൽ ആദ്യം ബി പി ഉയർന്നത് കൊണ്ടായിരിക്കും ഇങ്ങനെ എന്നായിരുന്നു കരുതിയിരുന്നതെന്നും റോബിൻ പറഞ്ഞു.

എന്നാൽ ഡോക്ടറെ കണ്ടപ്പോഴാണ് തനിക്ക് ഡീവിയേറ്റഡ് നേസൽ സെപ്റ്റം ആണെന്ന് കണ്ടെത്തിയതെന്ന് റോബിൻ വെളിപ്പെടുത്തുന്നു.

അതേസമയം മൂക്കിന് ചെറിയ വളവും ചെറിയൊരു മാംസത്തിന്റെ വളർച്ചയും ഉണ്ടെന്ന് പറഞ്ഞു. അതിനാൽ നവംബർ 22 സർജറി ആണെന്നും 21 ന് ഹോസ്പിറ്റലിൽ പോകുമെന്നും റോബിൻ പറയുന്നു. റൈനോ പ്ലാസ്റ്റിയാണെന്നും ഒരാഴ്ച വരെ നേസൽ പാക്കേജ് ഉണ്ടാവുമെന്നാണ് വിഡിയോയിൽ താരം പറയുന്നത്. സര്ജറിക്ക് ശേഷം ഒരു മാസം വരെ മുഖത്ത് വീക്കം ഉണ്ടാകുമെന്നും താരം കൂട്ടിച്ചേർത്തു.

നേരത്തെ ശ്വാസം ശരിയായി എടുക്കാൻ പറ്റാത്തത് കൊണ്ട് ശരീരത്തിന് ആവശ്യത്തിന് ഓക്‌സിജിൻ ലഭിക്കുന്നുണ്ടായിരുന്നില്ലെന്നാണ് റോബിൻ പായുന്നത്. ഇതേതുടർന്ന് ക്ഷീണവും തലകറക്കവും വണ്ടിയോടിക്കുമ്പോൾ ഇരുട്ട് കയറുന്നത് പോലെയൊക്കെ ഉണ്ടായിരുന്നു, റോബിൻ പറയുന്നു.

Vismaya Venkitesh :