ഇതിലൊന്നുമില്ലാത്ത ഞാൻ ആ കുട്ടി അനുഭവിച്ചത് മനസ്സിലാക്കേണ്ട കാര്യമില്ല… ഞാൻ ആരെയും ഒന്നും ചെയ്തിട്ടില്ല, അവരായിട്ട് ചെയ്ത എന്തെങ്കിലും കാര്യങ്ങളായിരിക്കും അതിന് അവർ തന്നെ ഫേസ് ചെയ്യണം; ആരതി പൊടി

അടുത്തിടെയാണ് ബിഗ് ബോസ്സ് താരം റോബിന്റെയും ആരതി പൊടിയുടേയും വിവാഹനിശ്ചയം നടന്നത്. അതിന് പിന്നാലെ നിരവധി വിവാദങ്ങളിൽ റോബിൻ പെട്ടിരുന്നു.

റോബിന്റെ സുഹൃത്തായിരുന്നു ദിൽഷയെക്കുറിച്ച് ആരതി പൊടി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ദിൽഷയുമായി പലരും തന്നെ താരതമ്യം ചെയ്യുന്നെന്നും അത് അനാവശ്യമാണെന്നും ആരതി പൊടി പറയുന്നു.
‘ഞാൻ ചേട്ടന്റെ ലൈഫിൽ വന്ന ശേഷം എന്നെയും ഇതിന്റെ ടൈറ്റിൽ വിന്നറായ കുട്ടിയെയും ചേർത്ത് കംപാരിസൺ‌ വരുന്നുണ്ട്. ഞാനതിനെ സപ്പോർ‌ട്ട് ചെയ്യില്ല. ആ കുട്ടി നേരത്തെ തന്നെ സക്സസ്ഫുള്ളാണെന്ന് തെളിയിച്ച ആളാണ്. ആ കുട്ടി അവരുടെ പ്രൊഫഷനുമായി ബന്ധപ്പെട്ട കാര്യമാണ് ചെയ്യുന്നത്’

‘ഡാൻസും കാര്യങ്ങളും കാണുമ്പോൾ കുറേ കമന്റ് ഞാനും വായിച്ചിട്ടുണ്ട്. ആ കുട്ടിയുടെ പ്രൊഫഷന്റെ ഭാ​ഗയാണ് അത് ചെയ്യുന്നത്. അവരുടെ ഫാൻസ് വന്ന് തെറിവിളിച്ച് പറയുകയാണ് ഇപ്പോൾ നിങ്ങൾക്ക് മനസ്സിലാവുന്നുണ്ടോ ആ കുട്ടിയുടെ വിഷമമെന്ന്. ഞാനെന്തിനാണ് അത് മനസ്സിലാക്കുന്നത്’

‘ബി​ഗ് ബോസിലുള്ളവർ അവരായിട്ട് ചെയ്ത് കൊണ്ടിരിക്കുന്ന കാര്യങ്ങളുടെ പേരിലാണ് ഫേസ് ചെയ്ത് കൊണ്ടിരിക്കുന്നത്. ഇതിലൊന്നുമില്ലാത്ത ഞാൻ ആ കുട്ടി അനുഭവിച്ചത് മനസ്സിലാക്കേണ്ട കാര്യമില്ല. ഞാൻ ആരെയും ഒന്നും ചെയ്തിട്ടില്ല. അവരായിട്ട് ചെയ്ത എന്തെങ്കിലും കാര്യങ്ങളായിരിക്കും’

‘അതിന് അവർ തന്നെ ഫേസ് ചെയ്യണം. അതിന് എന്റെയടുത്ത് വന്ന് ദേഷ്യം തീർക്കുന്നു. ഞാനൊരിക്കലും ആ കുട്ടിയെക്കുറിച്ച് നെ​ഗറ്റീവ് പറയില്ല. ഒരുപാട് ഹാർഡ് വർക്ക് ചെയ്യുന്ന ഒരുപാട് ടാലന്റഡായ കുട്ടിയാണ്. ആ കുട്ടി ചെയ്യുന്നത് അവരുടെ പ്രൊഫഷന്റെ ഭാ​ഗമായാണ്. എന്റെ പ്രൊഫഷന്റെ ഭാ​ഗമായതാണ് ഞാൻ ചെയ്യുന്നത്’

റോബിന് നേരെ വരുന്ന സൈബറാക്രണമണങ്ങളെക്കുറിച്ചും ആരതി പൊടി സംസാരിച്ചു. ‘പിന്നെ എനിക്ക് മനസ്സിലാവാത്ത കാര്യം ചേട്ടനെ പ്രൊവോക്ക് ചെയ്യും. മാക്സിമം കുഴപ്പമില്ല എന്ന് നിൽക്കുമ്പോൾ അവസാനം ആളെക്കൊണ്ട് എന്തെങ്കിലും പറയിപ്പിക്കും. അറ്റമെത്തുമ്പോഴേ ആൾ റിയാക്ട് ചെയ്യുള്ളൂ.

റിയാക്ട് ചെയ്താൽ റിയാക്ട് ചെയ്തു ഇതാണ് പ്രശ്നമെന്ന് പറയും. ബി​ഗ് ബോസിലും അങ്ങനെയായിരുന്നു. അകത്തിട്ട് പൂട്ടി ,സ്പ്രേ അടിച്ച് പുറത്തിറങ്ങി ​ദേഹത്ത് കയറിപ്പിടിച്ചപ്പോൾ തള്ളി മാറ്റിയതായി പ്രശ്നം. എനിക്കത് മനസ്സിലാവുന്നില്ല,’ ആരതി പൊടി പറഞ്ഞു.

സോഷ്യൽ മീഡിയയിൽ എന്ന് പരസ്പര ബഹുമാനം വരുന്നോ അന്ന് അതൊരു നല്ല പ്ലാറ്റ്ഫോമാവുമെന്ന് റോബിൻ അഭിപ്രായപ്പെട്ടു. ‘റെവന്യൂ തരുന്ന മാർ​ഗം തന്നെയാണ് യൂട്യൂബ്. പക്ഷെ നല്ല രീതിയിൽ ഉപയോ​ഗിക്കുക. ഒരാൾ തെറ്റ് ചെയ്ത് കഴിഞ്ഞാൽ നല്ല രീതിയിൽ വിമർശിക്കാം. പക്ഷെ അവരുടെ വീട്ടുകാരെ പറയുന്നത് ശരിയല്ല’

‘എന്റെ അച്ഛനെയും അമ്മയെയും വലിച്ചിഴച്ച് അനാവശ്യമായി പറയുന്ന കാര്യം വന്നിട്ടുണ്ട്. ഈ പറയുന്ന ആളുകൾക്കും അച്ഛനും അമ്മയുമുണ്ട്. നമ്മൾ അവരെയൊന്നും പറയുന്നില്ലല്ലോ. ചില ഫ്രസ്ട്രേഷൻ തീർക്കാൻ നെ​ഗറ്റീവ് പറയുകയാണ്. ചിലർക്ക് പെയ്ഡ് പിആറും,’ റോബിൻ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ റോബിനെ വിമർശിച്ചു കൊണ്ടുള്ള വീഡിയോകൾ തുടരെ വരുന്നുണ്ട്.

Noora T Noora T :