തിരക്കഥ, സംവിധാനം, നായകന്‍, നിര്‍മാണം; അങ്കം കുറിയ്ക്കാൻ റോബിൻ; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കാത്തിരിപ്പുകൾക്ക് വിരാമം. ബിഗ് ബോസ്സ് താരം ഡോ. റോബിന്‍ രാധാകൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ‘രാവണയുദ്ധം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നായകനും റോബിൻ തന്നെയാണ്. നവംബറിൽ സിനിമ ആരംഭിക്കുമെന്നാണ് വിവരം.

നേരത്തെ താൻ സിനിമ ഒരുക്കുന്നുവെന്നുള്ള സൂചനകൾ റോബിൽ പങ്കുവെച്ചിരുന്നു.

റോബിന്റെ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം പ്രശസ്ത സംവിധായകൻ ലോകേഷ് കനകരാജ് നടത്തും എന്നായിരുന്നു റിപ്പോർട്ട്. കയ്യിൽ ചോരയുമായി തൊഴുകയ്യോടെ നിൽക്കുന്ന റോബിനാണ് ഫസ്റ്റ് ലുക്കിൽ. വേണു ശശിധരൻ ലേഖയാണ് ചിത്രത്തിന്റെ ഡിഒപി. സം​ഗീതം ശങ്കർ ശർമ്മ. പോസ്റ്റർ ഡിസൈൻ- ശംഭു വിജയകുമാർ. നിർമ്മാണം ഡിആർആർ ഫിലിം പ്രൊഡക്ഷൻസ്.

മോഡലും നടിയും റോബിന്റെ ഭാവി പങ്കാളിയുമായ ആരതി പൊടി സിനിമയിൽ നായികാ വേഷത്തിലെത്തുമെന്ന അഭ്യൂഹങ്ങൾ എത്തിയിരുന്നു. എന്നാൽ ഇതിന്റെ സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

Noora T Noora T :