ബിഗ് ബോസ്സ് നാല് അവസാനിച്ചെങ്കിലും ഇപ്പോഴും സീസണിലെ മത്സരാർത്ഥിയായിരുന്ന റോബിൻ തന്നെയാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്. ബിഗ് ബോസിലൂടെ നിരവധി ആരാധകരെയാണ് റോബിൻ സ്വന്തമാക്കിയത്. ബിഗ് ബോസിൽ നിന്നും ഇറങ്ങിയ ശേഷം ഏറ്റവും കൂടുതൽ ഉദ്ഘാടനങ്ങളിലും പൊതുപരിപാടികളിലും പങ്കെടുത്ത ഒരേയൊരു മത്സരാർഥി ചിലപ്പോൾ റോബിൻ മാത്രമായിരിക്കും.
ഇപ്പോഴിതാ നടൻ അജു വർഗീസിനൊപ്പം തൊടുപുഴയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ വിശിഷ്ടാതിഥിയായി റോബിനും എത്തിയിരുന്നു. പരിപാടിയിൽ പങ്കെടുത്ത് അജു വർഗീസ് റോബിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. റോബിൻ തന്നെ ഇൻസ്പെയർ ചെയ്തിട്ടുണ്ടെന്നാണ് അജു വർഗീസ് പറഞ്ഞത്.
അജു വർഗീസിന്റെ വാക്കുകൾ ഇങ്ങനെയിരുന്നു
ഞാൻ കാണാൻ ആഗ്രഹിച്ചിരുന്ന ആളാണ് റോബിൻ. അദ്ദേഹം ബിഗ് ബോസിൽ പങ്കെടുത്തതിന്റെ എപ്പിസോഡുകൾ എല്ലാമൊന്നും ഞാൻ കണ്ടിട്ടില്ല. അത് അദ്ദേഹത്തോട് തന്നെ ഞാൻ പറഞ്ഞിട്ടുണ്ട്. പക്ഷെ ഈ അടുത്ത് റോബിന്റെ ഒരു ഇന്റർവ്യൂ ഞാൻ കാണാനിടയായി. അത് എന്നെ ഭയങ്കരമായി ഇൻസ്പെയർ ചെയ്തു. ഈ ചെറുപ്രായത്തിൽ അദ്ദേഹം അദ്ദേഹത്തിന്റെ ഫിനാഷ്യൽ മാനേജ്മെന്റ് കൈകാര്യം ചെയ്യുന്ന രീതി പ്രചോദനമാണ്.
ഏത് ഒരു വ്യക്തിക്കും ഒരു വരുമാനമാർഗം കണ്ടെത്തുക എന്നതിലുപരി കണ്ടെത്തിയ വരുമാന മാർഗം നിലനിർത്തുക എന്നതിന് വേണ്ട കാര്യങ്ങൾ ആ അഭിമുഖത്തിൽ വ്യക്തമായി പറയുന്നുണ്ട്.’ ‘എന്നിരുന്നാലും ഒരുപാട് ഫ്യൂച്ചറുള്ള ഒരു ഡോക്ടർ, കലാകാരനൊക്കെയായി വളർന്ന് ഭാവിയിൽ സിനിമയിൽ നാകനായി കാണാൻ സാധിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു… പ്രാർഥിക്കുന്നു’ എന്നാണ് അജു വർഗീസ് റോബിനെ കുറിച്ച് പറഞ്ഞത്. അജുവിന്റെ പ്രസംഗം റോബിനും കട്ട് ചെയ്ത് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
റോബിനെ കുറിച്ചുള്ള അജുവിന്റെ പ്രസംഗം വൈറലായതോടെ ആരാധകരും വിമർശകരുമെല്ലാം കമന്റുമായി എത്തി. അജുവിന് കാശ് കൊടുത്ത് പറയിപ്പിച്ചതാണോയെന്നാണ് ചോദിച്ച് കുരുപൊട്ടി ഒരു വിഭാഗം വിമർശകർ ഇപ്പോൾ വരുമെന്നാണ് വീഡിയോയ്ക്ക് റോബിൻ ആരാധകർ കമന്റായി കുറിച്ചത്. ‘അജു വർഗീസിന് മനുഷ്യരെ ബഹുമാനിക്കാനും മാന്യമായി പെരുമാറാനും അറിയാം, ഇതൊക്കെയാണ് ഡോക്ടറെ ഞങ്ങൾ ഇഷ്ടപ്പെടാൻ കാരണം. അദ്ദേഹത്തിന്റെ ലൈഫ് നോക്കി പഠിക്കാൻ ഏറെയുണ്ട്. നമ്മളെ നമ്മൾ തന്നെ പ്രമോട്ട് ചെയ്യണം.’
‘എങ്കിലേ നമ്മൾ വളരൂ.. എന്നൊക്കെയാണ് ആരാധകർ റോബിനെ പുകഴ്ത്തി’ കുറിച്ചത്. അടുത്തിടെയായിരുന്നു റോബിന്റേയും നടി ആരതി പൊടിയുടേയും വിവാഹ നിശ്ചയം. അതിന്റെ വീഡിയോകൾ സോഷ്യൽമീഡിയയിൽ വൈറലാണ്. അതേസമയം എൻഗേജ്മെന്റിന് ശേഷം റോബിനേയും ആരതിയേയും നിരവധി പേർ പരിഹസിക്കുന്നുണ്ട്. അതിനെല്ലാം കൃത്യമായ മറുപടിയും ഇരുവരും നൽകുന്നുണ്ട്.