25 സെന്റ് ഭൂമിയിൽ ഉള്ള 4.5 കോടിയുടെ ഒരു ഇല്ലം എനിക്ക് അവർ ബ്രാന്റിംഗിന് ഗിഫ്റ്റായി തരുന്നു ഞാൻ അവിടെ പോകുമ്പോൾ താക്കോൽ ദാനം ഉണ്ടാകും; വമ്പൻ വെളിപ്പെടുത്തലുമായി റോബിൻ

മലയാളികളുടെ പ്രിയപ്പെട്ട ഡോക്ടർ ആണ് റോബിൻ രാധാകൃഷ്ണൻ . ബിഗ് ബോസിന്റെ മലയാള പതിപ്പിന്റെ നാലാം സീസണിൽ മത്സരാർഥിയായി എത്തി ജനപ്രീതി നേടിയ മത്സരാർഥിയാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. ഒരുപക്ഷെ ഇതുവരെയുള്ള മലയാളം സീസണുകൾ എടുത്ത് നോക്കിയാൽ അതിൽ റോബിനോളം പ്രശസ്തി നേടിയെടുത്ത മറ്റൊരു മത്സാർഥിയുണ്ടാകില്ല. ഇപ്പോഴും റോബിൻ തന്നെയാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്

ഇപ്പോഴിതാ തനിക്ക് ലഭിക്കുന്ന വമ്പൻ ഗിഫ്റ്റിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് റോബിൻ. ഒരു ചാനലിന്
നൽകിയ അഭിമുഖത്തിലാണ് റോബിന്റെ വെളിപ്പെടുത്തൽ

‘ബിഗ് ബോസിൽ നിന്ന് ഇറങ്ങിയിട്ട് ഏഴ് മാസമായി. ഈ സമയങ്ങളിൽ മീറ്റപ്സും പരിപാടികളുമെല്ലാം വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നുണ്ടായിരുന്നു. ഒരു സ്ഥലത്തും പോയിട്ടുണ്ടായിരുന്നില്ല. എന്റെ പ്രൊഫൈൽ കുറച്ച് കൂടി അപ്ഗ്രേഡ് ചെയ്ത് കൊണ്ട് വിദേശ രാജ്യങ്ങളിലേക്ക് പോകണമെന്നാണ് ഞാൻ ആഗ്രഹിച്ചത്’.

‘അങ്ങനെയാണ് യുഎഇ അജ്മാലിലുള്ള യാക്കോബ് ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസിഡറായി അവർ എന്നെ നിയമിച്ചു. ഈ വരുന്ന 30 ന് ഞാൻ യുഎഇ അജ്മാനിൽ പോകുകയാണ്. ന്യൂയർ ആഘോഷം അവിടെയാണ്. അവർ ക്രീയേറ്റീവായ വർക്കുകൾ ചെയ്യുന്നവരാണ്. അജ്മാനിൽ എട്ടേക്കർ സ്ഥലത്ത് കേരളത്തിലെ ഒരു വില്ലേജ് പോലെ ചെയ്യുന്നുണ്ട്. പഞ്ചായത്ത് , വായനശാല, തറവാട് അങ്ങനെയുള്ള പരിപാടികളാണ്’.

‘അവർ ചെയ്യുന്നതിൽ ഏഴ് ഇല്ലം ഉണ്ട്. അതിൽ ഒരു ഇല്ലം, അതായത് 25 സെന്റ് ഭൂമിയിൽ ഉള്ള 4.5 കോടിയുടെ ഒരു ഇല്ലം എനിക്ക് അവർ ബ്രാന്റിംഗിന് ഗിഫ്റ്റായി തരുന്നു. ഇന്റർനാഷ്ണൽ പ്രോപ്പർട്ടി ലഭിക്കുകയെന്നത് വലിയ കാര്യമാണ്. ഞാൻ അവിടെ പോകുമ്പോൾ താക്കോൽ ദാനം ഉണ്ടാകും. അതൊരു വലിയ സംഭവമാണോയെന്ന് അറിയില്ല. പക്ഷേ എന്നെ സംഭവിച്ച് വലിയൊരു കാര്യമാണ്. മറ്റൊരു കാര്യവുമുണ്ട്. പക്ഷേ അത് ഇപ്പോ വെളിപ്പെടുത്താനാകില്ല’, റോബിൻ പറഞ്ഞു.

‘ഞാനൊരു സാധാരണക്കാരനായിട്ടാണ് ബിഗ് ബോസിലേക്ക് പോയത്. എനിക്കെപ്പോഴും സാധാരണക്കാരനായി നിൽക്കാനായിട്ടാണ് ആഗ്രഹിക്കുന്നത്. എനിക്ക് എല്ലാവരുടേയും സ്നേഹം വേണം. ഒരുപാട് പേരുടെ അനുഗ്രഹം വേണം. അതിൽ കൂടുതൽ വേറൊന്നുമില്ല. ആളുകളുടെ സ്നേഹത്തിന്റേയും പ്രാർത്ഥനയുടേയും അനുഗ്രഹത്തിന്റേയും ഫലമായിട്ടാണ് ചെറിയ നേട്ടങ്ങൾ അച്ചീവ് ചെയ്യാൻ സാധിക്കുന്നത്’, റോബിൻ പറഞ്ഞു.

തനിക്കെതിരെ ഉയരുന്ന ട്രോളുകളെ കുറിച്ചും വിമർശനങ്ങളെ കുറിച്ചും അഭിമുഖത്തിൽ റോബിൻ പ്രതികരിച്ചു. ‘ട്രോളുകളൊക്കെ ഭയങ്കര ഇഷ്ടമാണ്. അതിന്റെ ക്രീയേറ്റീവ് വശമാണ് പലപ്പോഴും ശ്രദ്ധിക്കാറുള്ളത്. നമ്മൾ വളരെ അധികം സമ്മർദ്ദത്തിൽ ഇരിക്കുമ്പോൾ ഹെൽത്തി ട്രോൾസ് ഒക്കെ ഇഷ്ടപ്പെടാറുണ്ട്. ചിലർ ഭയങ്കര വേദനിപ്പിക്കുന്ന തരത്തിൽ ട്രോളുകൾ ചെയ്യും. വേദനിപ്പിക്കാതെ ഹെൽത്തിയായുള്ള ട്രോളുകൾ ചെയ്യുന്ന ധാരാളം പേരുണ്ട്. പലതും കാണുമ്പോൾ കൊള്ളാമല്ലോ എന്ന് തോന്നും’.

’99 ശതമാനം ഹെൽത്തിയായിട്ടുള്ള ട്രോളുകളാണ് എന്നെ കുറിച്ച് ഉണ്ടാകാറുള്ളത്. പിന്നെ വിമർശനങ്ങൾ ഉണ്ടാകണം. അപ്പോഴേ നമ്മുക്ക് വളരാൻ സാധിക്കുകയുള്ളൂ. എനിക്കെതിരെ ഉയരുന്ന വിമർശനങ്ങളും ട്രോളുകളുമെല്ലാം ഞാൻ അംഗീകരിക്കുന്നു.അതിൽ നിന്നും എന്തെങ്കിലും കാര്യങ്ങൾ പഠിക്കാനും ഇംപ്രൂവ് ചെയ്യാനും ഉണ്ടെങ്കിൽ തീർച്ചയായും ഞാനത് ചെയ്യും’.

‘വിമർശനങ്ങളും സൈബർ ആക്രമണങ്ങളുമൊക്കെ കൂടുമ്പോൾ ചിലർ ചോദിക്കാറുണ്ട് കേസ് കൊടുത്തൂടെയെന്ന്. എന്തിനാണെന്നാണ് ഞാൻ തിരിച്ച് ചോദിക്കാറുള്ളത്. നമ്മൾ വളരുമ്പോളാണ് വിമർശനങ്ങൾ ഉണ്ടാകാറുള്ളത്. 99 നല്ലകാര്യം ചെയ്ത് ഒരു തെറ്റ് സംഭവിച്ചാൽ അത് ചൂണ്ടിക്കാണിക്കണം. എന്റെ വളർച്ചയ്ക്ക് വിമർശനങ്ങൾ ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്’.

‘ഞാൻ പച്ചയായ മനുഷ്യനാണ്. എനിക്ക് ഒരുപാട് നല്ല വശങ്ങളും മോശം വശങ്ങളും ഉണ്ടാകും. നല്ലത് കണ്ടാൽ ആളുകൾ അതിനെ അഭിനന്ദിക്കുകയും മോശം കണ്ടാൽ അതിനെ ചൂണ്ടിക്കാണിക്കുകയും വേണം. എന്നാൽ മാത്രമേ മനുഷ്യനെന്ന നിലയിൽ വളരാൻ സാധിക്കൂ. എന്ന് വെച്ച് നല്ലവനായ ഉണ്ണിയൊന്നും എനിക്ക് ആകേണ്ടതില്ല. ഭയങ്കരം വൃത്തിക്കെട്ടവനും ആവേണ്ട’, റോബിൻ പറഞ്ഞു.

Noora T Noora T :