ബിഗ് ബോസ്സ് കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും റോബിൻ തരംഗം ഇപ്പോഴും അവസാനിച്ചിട്ടില്ല. സോഷ്യൽ മീഡിയയിലടക്കം റോബിൻ നിറഞ്ഞ്നിൽക്കുകയാണ്. ആരതിയുമായുള്ള തന്റെ വിവാഹ വാർത്ത റോബിൻ പുറത്തുവിട്ടതോടെ ഇരുവരുടേയും വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.
ഇപ്പോള്‍ റോബിന് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ചര്‍ച്ച. തനിക്കെതിരെ ഡീഗ്രേഡിംഗ് നടത്തുന്നവര്‍ക്ക് ഉള്ള മറുപടിയാണ് റോബിന് പോസ്റ്റിലൂടെ നല്‍കിയിരിക്കുന്നത്. റോബിന്റെ പോസ്റ്റിന് പിന്നാലെ ആരാധകരും രംഗത്തെത്തി. നല്ല കലക്കന്‍ മറുപടിയെന്നാണ് റോബിന്റെ ആരാധകര്‍ പറയുന്നത്.
പ്രിയ ഹേയ്റ്റേഴ്സ് / ഡീഗ്രേഡേഴ്സ് നീയോക്കെ എന്ത് ചെയ്താലും എനിക്ക് ഒരു തേങ്ങയുമില്ല പിന്നെ നിങ്ങള്‍ക്ക് ‘ഡോ. റോബിന് രാധാകൃഷ്ണന്’ എന്ന പേരില്ലാതെ ജീവിക്കാനാവില്ല ഞാന്‍ നിങ്ങളെക്കൊണ്ട് എനിക്കായി ജോലി ചെയ്യിപ്പിക്കുന്നു. നിങ്ങള്‍ എന്നെ സോഷ്യല്‍ മീഡിയയില്‍ ലൈവ് ആക്കുന്നു നിങ്ങള്‍ എന്നെക്കുറിച്ച് സംസാരിക്കുന്നത് നിര്‍ത്തിയാല്‍, എന്റെ റീച്ച് കുറയും.

അതിനാല്‍ നിര്‍ത്തരുത്. തുടരൂ.. എന്നെ സോഷ്യല്‍ മീഡിയയില്‍ ലൈവ് ആക്കാനുള്ള ‘എന്റെ തന്ത്രം’ ഇതാണ്. ഡിഗ്രേഡേഴ്സ്.. നിങ്ങളാണ് ‘എന്റെ യഥാര്‍ത്ഥ പിആര്‍ വര്‍ക്കേഴ്സ്’. പറഞ്ഞിട്ട് കളിക്കുന്നതാ എനിക്ക് ശീലം, റോബിന് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. ഇതിന് പിന്നാലെ റോബിനെ പിന്തുണച്ച് നിരവധിപേരാണ് രംഗത്തുവന്നിരിക്കുന്നത്.
ബിഗ്ബോസിൽ ഉണ്ടാവുന്ന സമയം മുതൽ റോബിനെതിരെ ഉയർന്ന വിമർശനമായിരുന്നു റോബിന് വേണ്ടി പുറത്ത് വലിയതരത്തിലുള്ള പിആർ വർക് നടക്കുന്നുണ്ടെന്നത്. പ്രൊമോഷന് വേണ്ടി പുറത്ത് ആളെ നിർത്തിയാണ് റോബിൻ ബിഗ്ബോസിനകത്ത് വന്നതെന്നും ആരോപണം ഉണ്ടായിരുന്നു. മികച്ച മത്സരമായിരുന്നു റോബിൻ ബിഗ്ബോസിൽ പുറത്തെടുത്തത്. എന്നാൽ ബിഗ്ബോസിൽ കളി പൂർത്തിയാക്കാൻ റോബിന് കഴിഞ്ഞിരുന്നില്ല. റിയാസിനെ തല്ലയതിന് പിന്നാലെ റോബിൻ പുറത്താവുകയായിരുന്നു. ബിഗ്ബോസിന്റെ ടൈറ്റിൽ വിന്നറാകുമെന്ന് പ്രതീക്ഷിച്ചിരുന്ന റോബിൻ പുറത്തായത് റോബിന്റെ ആരാധകർക്ക് സഹിച്ചില്ല.