ഒരു സമയത്ത് ദിൽഷയും റോബിനുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിന്നതെങ്കിൽ ഇന്ന് ആരതിയും റോബിനുമാണ് താരങ്ങൾ. കഴിഞ്ഞ ദിവസമാണ് റോബിൻ താനൊരാളുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത്. തന്റെ ഭാവി വധു ആരതിയാണെന്നും വെളിപ്പെടുത്തിയിരുന്നു. ‘ഇവൾ എന്റേതാണ്…. ഇറ്റ്സ് ഒഫീഷ്യൽ’ എന്നാണ് കഴിഞ്ഞ ദിവസം ആരതിക്കൊപ്പമുള്ള പുതിയ ഫോട്ടോ പങ്കുവെച്ച് റോബിൻ കുറിച്ചത്.
പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും റോബിൻ പരസ്യപ്പെടുത്തിയതോടെ ബിഗ് ബോസ് സീസൺ ഫോർ വിജയി ദിൽഷ പ്രസന്നന്റെ സുഹൃത്ത് സൂരജ് പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോൾ വൈറലാകുന്നത്. ’ട്രൂ ലബ്… മൈ ഫൂട്ട്’ എന്നാണ് സൂരജ് കുറിച്ചത്. സ്റ്റോറി പ്രത്യക്ഷപ്പെട്ടതോടെ റോബിൻ ആരാധകർ രോഷാകുലരായി രംഗത്തെത്തി.
സൂരജിന്റെ വാക്കുകൾ റോബിനെ ഉദ്ദേശിച്ചുള്ളതാണെന്നാണ് ആരാധകർ പറയുന്നത്. ബിഗ് ബോസിലായിരിക്കുമ്പോൾ ദിൽഷയോട് റോബിന് പ്രണയമുണ്ടായിരുന്നു. ഇരുവരും സീസൺ ഫോറിൽ ഏറ്റവും കൂടുതൽ സെലിബ്രേറ്റ് ചെയ്യപ്പെട്ട കോമ്പോയുമായിരുന്നു. പക്ഷെ വിവാഹം എന്നതിനോട് ഇപ്പോൾ താൽപര്യമില്ലെന്ന് പറഞ്ഞതോടെയാണ് ദിൽഷയും റോബിനും പിരിഞ്ഞത്.
ഇപ്പോൾ വീണ്ടും തനിക്കെതിരെ സൂരജ് രംഗത്തെത്തിയതോടെ റോബിനും മറുപടി നൽകി സോഷ്യൽമീഡിയയിൽ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.
‘കോട്ട് ഊരണോ’യെന്നാണ് സൂരജിനുള്ള മറുപടിയെന്നോണം റോബിൻ കുറിച്ചിരിക്കുന്നത്. ഇപ്പൊ വേണ്ട എല്ലാ കുരുവും പൊട്ടി തീരട്ടെ…. എന്നിട്ട് തീരുമാനിക്കാം തുടങ്ങി നിരവധി കമന്റുകളാണ് റോബിനെ സപ്പോർട്ട് ചെയ്ത് വന്നത്.