റോബിൻ പറഞ്ഞ വാക്ക് പാലിച്ചു… പരിപാടിക്ക് വളരെ മിതമായി സംസാരിക്കുകയും പെരുമാറുകയുമാണ് ചെയ്തത്,വീഡിയോ കണ്ടപ്പോൾ‌ ഒരുപാട് സന്തോഷം തോന്നി; പുതിയ വീഡിയോയുമായി മനോജ് കുമാർ

സീസൺ ഫോറിലെ മത്സരാർഥി റോബിനെ കുറിച്ചും സീസൺ ഫൈവിലെ മത്സരാർഥി അഖിൽ മാരാരെ കുറിച്ചും നടൻ മനോജ് കുമാർ നടത്തിയ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു . റോബിന്റെ ഫാനാണ് ഞാനെന്ന് നിങ്ങൾ എന്നെ പറയുകയാണെങ്കിൽ അതിനേക്കാൾ ഭേദം എന്നെ വെടിവെച്ച് കൊല്ലുകയാണ്. റോബിന്റെ ഫാനാണ് ഞാൻ എന്ന് കേൾക്കുന്നത് എനിക്ക് അപമാനമാണെന്നായിരുന്നു മനോജ് കുമാർ പറഞ്ഞത്. ഇതിന് പിന്നാലെ വീഡിയോയിട്ട് കുറച്ച് സമയത്തിന് ശേഷം വളരെ ക്രൂരമായി വിമർശിച്ചതിൽ മാപ്പ് പറഞ്ഞും മനോജ് എത്തിയിരുന്നു

ഇപ്പോഴിത തന്റെ മാപ്പ് പറഞ്ഞുള്ള വീഡിയോ കണ്ടിട്ട് റോബിൻ തന്നെ വിളിച്ചതിനെ കുറിച്ചും സ്നേഹം അറിയി‌ച്ചതിനെ ‌കുറിച്ചും വിവരിച്ച് എത്തിയിരിക്കുകയാണ് മനോജ്.

മനോജിന്റെ വാക്കുകൾ ഇതായിരുന്നു….

പറഞ്ഞ വാക്കിൽ തെറ്റ് തോന്നി അത് പിൻവലിക്കുന്നതും ഖേദം പ്രകടിപ്പിക്കുന്നതും തെറ്റല്ല. ഈ വീഡിയോ റോബിനെ സ്നേഹിക്കുന്നവർ മാത്രം കണ്ടാൽ മതി. റോബിനോട് സോറി പറഞ്ഞ് ഞാൻ വീഡിയോ ഇട്ട് കുറച്ച് മണിക്കൂറിന് ശേഷം റോബിൻ എന്നെ വിളിച്ചു. ഒരുപാട് സന്തോഷമായി ചേട്ടായെന്നൊക്കെ പറഞ്ഞു. മാപ്പ് പറഞ്ഞ് ഞാൻ ഇട്ട വീഡിയോയിൽ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ കണ്ണ് നിറയുന്നത് കണ്ട് അവനും സങ്കടവും വന്നുവെന്ന് പറഞ്ഞു. ഇതിനെല്ലാം കാരണമായ ആദ്യത്തെ വീഡിയോ റോബിൻ കണ്ടിട്ടില്ല.

അവൻ എന്നോട് പറഞ്ഞത് ആ ലിങ്ക് കിട്ടിയെന്നും പക്ഷെ വിഷമം വരും എന്നുള്ളതുകൊണ്ട് തുറന്ന് കണ്ടില്ലെന്നുമാണ്. അവൻ അവന്റെ സ്നേഹം എന്നോട് പ്രകടിപ്പിച്ചു. പിന്നെ സംസാരിച്ചപ്പോൾ അവനോട് ഞാൻ പറഞ്ഞു പരിപാടികളിൽ പോകുമ്പോൾ കുറച്ച് കൺട്രോൾഡായി സംസാരിക്കണമെന്നും പെരുമാറണമെന്നും.’ ‘ഞാൻ പറഞ്ഞതെല്ലാം അവൻ കേട്ടു. പിന്നെ ഇത്തരം പരിപാടികളിൽ പങ്കെടുക്കാൻ ചെല്ലുമ്പോൾ സ്നേഹം കാണുമ്പോൾ അലറുന്നതാണെന്നും അവൻ പറഞ്ഞു. മാത്രമല്ല അവൻ എന്നോട് പറഞ്ഞ വാക്ക് പാലിച്ചു. കാരണം എന്നെ ഫോൺ ചെയ്ത അടുത്ത ദിവസം കൊട്ടിയത്ത് ഒരു പരിപാടിക്ക് പോയ റോബിൻ വളരെ മിതമായി സംസാരിക്കുകയും പെരുമാറുകയുമാണ് ചെയ്തത്.

‘ആ വീഡിയോ കണ്ടപ്പോൾ‌ എനിക്ക് ഒരുപാട് സന്തോഷം തോന്നി. അവൻ ഒരുപാട് കഷ്ടപ്പെട്ടാണ് ഇത്രയും ആളുകളുടെ സ്നേഹം സമ്പാദിച്ചതെന്നും ഡീ​ഗ്രേഡ് നന്നായി നടക്കുന്നുണ്ടെന്നുമെല്ലാം റോബിൻ എന്നോട് പറഞ്ഞു എന്നും’ മനോജ് കുമാർ വ്യക്തമാക്കി. സീസൺ ഫൈവ് ബി​ഗ് ബോസിനെ കുറിച്ചുള്ള തന്റെ അഭിപ്രായവും മനോജ് കുമാർ വീഡിയോയിൽ വ്യക്തമാക്കി. സീസൺ ഫൈവ് തന്നെ സംബന്ധിച്ച് ഡിസപ്പോയിൻമെന്റാണ് സമ്മാനിച്ചതെന്നാണ് മനോജ് പറഞ്ഞത്.

Noora T Noora T :