ഇയാൾ എവിടെ നിന്നാണ് എംബിബിഎസ് എടുത്തത്, വെറുതെയല്ല എംഡി എടുക്കാത്തത്… ഇയാളുടെ ഡോക്ടർ ഡി​ഗ്രിയിൽ എനിക്ക് സംശയമുണ്ട്; സന്തോഷ് വർക്കി

ബി​ഗ് ബോസിന്റെ അഞ്ചാം സീസൺ തുടങ്ങാനിരിക്കുകയാണ്. അതിനിടെ കഴിഞ്ഞ് പോയ സീസണിലെ മത്സരാർത്ഥിയായിരുന്ന റോബിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമാവുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ റോബിനെതിരെ ആരോപണവുമായി നിരവധി പേർ വന്നു. റോബിൻ പൊതുവേദികളിൽ അലറുന്നത് അരോചകമാണെന്നും പലരും അഭിപ്രായപ്പെട്ടു.

ഇപ്പോഴിതാ യ ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കിയുടെ പ്രതികരണം ശ്രദ്ധ നേടുകയാണ്

വിദ്യാഭ്യാസമുള്ള ആളാണോ ഇങ്ങനെ പെരുമാറുന്നതെന്ന് സന്തോഷ് വർക്കി ചോദിക്കുന്നു. ‘ഞാൻ പണ്ടേ പറഞ്ഞതാണ് അയാളെക്കുറിച്ച്. റോബിൻ പൈസ കൊടുത്താണ് എംബിബിഎസ് നേടിയതെന്ന് നേരത്തെ പറഞ്ഞില്ലേ, അത് തന്നെയാണ് കാണിക്കുന്നത്’

‘ഒരു ഡോക്ടർ ഇങ്ങനെയാണോ കാണിക്കുന്നത്. ഇയാൾക്കിപ്പോൾ എത്ര ഫോളോവേഴ്സ് ഉണ്ട്. ഭയങ്കര അഗ്രസീവാണ്. ഒട്ടും യുക്തിപരമായല്ല പെരുമാറുന്നത്’

‘ഒരു ഡോക്ടർ ഒരിക്കലും ഇമോഷണലാവാൻ പാടില്ല. അയാൾ യുക്തി പൂർവം പെരുമാറണം. ഇയാളെവിടത്തെ ഡോക്ടറാണ്. ഞാൻ പണ്ടേ പറഞ്ഞതാണിയാളെക്കുറിച്ച്’

‘അന്ന് ഇവരെല്ലാം അറ്റാക്ക് ചെയ്തു. ഇയാൾ എവിടെ നിന്നാണ് എംബിബിഎസ് എടുത്തത്. വെറുതെയല്ല എംഡി എടുക്കാത്തത്. ഇയാളുടെ ഡോക്ടർ ഡി​ഗ്രിയിൽ എനിക്ക് സംശയമുണ്ട്,’ സന്തോഷ് വർക്കി പറഞ്ഞു.

അടുത്ത ബി​ഗ് ബോസ് സീസൺ വരുന്നതോടെ റോബിന്റെ കാലം കഴിയുമെന്നും സന്തോഷ് വർക്കി പറയുന്നു. ‘ഇയാൾ സാധാരണക്കാരനാണ്. പക്ഷെ സ്മാർട്ടാണ്’

ബി​ഗ് ബോസിൽ റണ്ണറപ്പ് പോലും ആവാതെ ഇത്രയും നേടിയതിൽ സമ്മതിക്കുന്നു. കുറഞ്ഞ സമയം കൊണ്ട് കാശുണ്ടാക്കി. കോടിക്കണക്കിന് രൂപയും കാറും നല്ല പെണ്ണിനെയും കിട്ടി’

അവന്റെ ഫാൻസുകാർക്ക് നാണക്കേടാണ്. ഞാൻ പണ്ടേ പറഞ്ഞതാണ് ഇയാൾ ജെനുവിനല്ലെന്ന്. അധിക കാലം നിൽക്കാൻ പോവുന്നില്ല. റോബിന്റെ പുതിയ സിനിമ വിജയിക്കില്ലെന്നും രണ്ട് വാച്ച് വെച്ച് അഭിനയിക്കുന്നെന്നും സന്തോഷ് വർക്കി പരിഹസിച്ചു.

റോബിൻ രാധാകൃഷ്ണൻ എന്ന തരം​ഗം അവസാനിക്കാൻ പോവുകയാണെന്നാണ് സോഷ്യൽ മീഡിയയിൽ പലരുടെയും വിലയിരുത്തൽ. കുറച്ച് നാളുകൾക്കുള്ളിൽ ബി​ഗ് ബോസിന്റെ അഞ്ചാം സീസൺ തുടങ്ങും. ബി​ഗ് ബോസ് പ്രേക്ഷകരാണ് റോബിന്റെ ആരാധകരിൽ കൂടുതലും.

ഇവരെല്ലാം അ‍ഞ്ചാം സീസണിൽ ശ്രദ്ധ നൽകും. ഇതോടെ റോബിന്റെ താരപ്രഭ മങ്ങുമെന്നാണ് പലരും പറയുന്നത്. അതേസമയം റോബിനെ അങ്ങനെ ഒഴിവാക്കില്ലെന്നും തങ്ങളുടെ പ്രിയപ്പെട്ടവനാണെന്നും പറയുന്ന ആരാധകരുമുണ്ട്.

കുറച്ച് നാളുകൾക്കുള്ളിൽ റോബിന്റെ ലൈം ലൈറ്റ് ജീവിതത്തിന്റെ ഭാവി അറിയാം. ബി​ഗ് ബോസ് എന്ന ലേബലനിപ്പുറത്ത് സിനിമയിലോ മറ്റോ ശ്രദ്ധിക്കപ്പെടാനായാൽ റോബിന് ​ഗുണകരമാവും.

ഡീ ​ഗ്രേഡിം​ഗ് കുറയ്ക്കുക എന്നതാണ് റോബിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. പൊതുവേദികളിലെ റോബിന്റെ പെരുമാറ്റം മാറ്റേണ്ടതുണ്ടെന്നും പലരും അഭിപ്രായപ്പെടുന്നു. മാർച്ച് 26 നാണ് ബി​ഗ് ബോസിന്റെ അഞ്ചാം സീസൺ തുടങ്ങാൻ പോവുന്നത്.

Noora T Noora T :