സുരേഷ് ഗോപിയുടെ നന്മ മലയാളികൾ തിരിച്ചറിയാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. നടനായും രാഷ്ട്രീയ പ്രവർത്തകനായും, കരുതലിന്റെ ആൾരൂപമായും പലപ്പോഴും അദ്ദേഹം വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ ഒരു വീഡിയോ പങ്കുവെച്ച് കൊണ്ട് ആർ ജെ സുമി പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്
കുറിപ്പ് ഇങ്ങനെയാണ്
Pure Love ❤️ അല്ലെങ്കിൽ ഒന്ന് ഓർത്തുനോക്കിക്കെ തെരുവ് നായ്ക്കൾ മനുഷ്യനെ കടിച്ചുകീറുന്ന ഈ കാലത്ത് ഞങ്ങൾക്ക് മുൻപ് തന്നെ സനാഥാലയത്തിന്റെ മണ്ണിൽ അവനുണ്ടായിരുന്നു ..ഞങ്ങൾ വാടകയ്ക്ക് ഈ കെട്ടിടം നോക്കാനെത്തിയപ്പോ ചങ്ങലയിൽ ബന്ധിതനായിരുന്നു ഷാഡോ ….അ കെട്ടഴിച്ചുവിട്ട ഞങ്ങളോട് അവന് പ്രത്യേക സ്നേഹമുണ്ട് ..പിന്നീട് ഈ ഒരുവര്ഷക്കാലം ഒരുപാട് പേരുടെ പ്രിയപ്പെട്ടവനായി മാറി ..shadow എന്ന വിളിയെക്കാൾ ചായവേണോ എന്ന ചോദ്യമാണ് അവനിഷ്ടം ..അങ്ങനെ സുരേഷേട്ടൻ വിലകൂടിയ Tea ഫ്ലാസ്കിൽ ആക്കി വന്നു.അത് അവനെ വൈറൽ ഷാഡോ ആക്കി മാറ്റി
ഇത് മൂന്നാം തവണയാണ് അവന് ചായയുണ്ടാക്കി കൊണ്ട് വന്ന് കുശലം ചോദിക്കുന്നത് ..അതിനുള്ള സ്നേഹമാണ് അവൻ തിരിച്ചതിരിച്ചു നൽകുന്നത് .. അവനെ കാണാൻ ,അവനെ ചോദിച്ചെത്തുന്നവരുടെ എണ്ണം @sanadhalayam_can_care ല്‍ കുറവല്ല
സ്നേഹമാണ് അവൻ ❤️ഞങ്ങളുടെ ഷാഡോ

തെരുവ് നായ ആക്രമണം ഈ അടുത്ത കാലങ്ങളായി സംസ്ഥാനത്ത് രൂക്ഷമായി തുടരുന്നുണ്ട്. മിക്ക ദിവസങ്ങളിലും നായ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നായ്ക്കളെ കൊല്ലരുതെന്നും മറിച്ച് അവയെ പുനരധിവസിപ്പിക്കുകയാണ് വേണ്ടതെന്ന് അഭിപ്രായപ്പെടുന്ന മൃഗസ്നേഹികളുമുണ്ട്. സിനിമ താരങ്ങളടക്കം നിരവധി പേർ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി എത്തിയിരുന്നു