നിരവധി ആരാധകരുള്ള താരമാണ് ഋത്വിക് റോഷൻ. 10 വർഷം മുമ്പാണ് ഋത്വിക് റോഷനും മുൻ ഭാര്യയും ഇൻറീരിയർ ഡിസൈനറുമായ സുസൈൻ ഖാനും വേർപിരിയുന്നത്.
ഇപ്പോഴിതാ ഹൈദരാബാദിൽ സുസൈൻ തൻറെ ഇൻറീരിയർ ഡിസൈൻ സംരംഭമായ ‘ദി ചാർക്കോൾ പ്രോജക്റ്റ്’ വിപുലീകരിച്ചതിൻറെ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തിരിക്കുകയാണ് നടൻ.
ആഘോഷ പരിപാടിയിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. , ഋത്വിക് റോഷൻ സുസൈൻ ഖാനും അവരുടെ സുഹൃത്ത് അർസ്‌ലാൻ ഗോണിക്കുമൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് പ്രചരിക്കുന്നത്. മകൻ ഹൃദാനും ഇവർക്കൊപ്പം ഉണ്ടായിരുന്നു.
അതേസമയം, ഹൃത്വിക് റോഷൻ, ഫർഹാൻ അക്തർ, അഭയ് ഡിയോൾ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സോയ അക്തർ സംവിധാനം ചെയ്ത ചിത്രമായ ‘സിന്ദഗി നാ മിലേഗി ദൊബാര’യുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.