ബോളിവുഡ് താരം ഋഷി കപൂർ അന്തരിച്ചു

മുതിര്‍ന്ന ബോളിവുഡ് നടനും രണ്‍ബീര്‍ കപൂറിന്റെ അച്ഛനുമായ ഋഷി കപൂർ അന്തരിച്ചു. 67 വയസ്സായിരുന്നു. അര്‍ബുദ രോഗബാധിതനായിരുന്നു. നടനും സംവിധായകനുമായ രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ് ഋഷി കപൂർ. മുംബൈയിലെ എച്ച്.എന്‍. റിലയന്‍സ് ആശുപത്രിയില്‍ ശ്വാസതടസത്തെ തുടര്‍ന്ന് പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ മരണവാർത്ത പുറത്തുവരുന്നത്.

ഒരു വർഷത്തോളമായി യുഎസിൽ ക്യാൻസർ ചികിത്സയിലായിരുന്ന ഋഷി കപൂർ കഴിഞ്ഞ സെപ്തംബറിലാണ് ഇന്ത്യയിൽ മടങ്ങി എത്തുന്നത്. ഫെബ്രുവരിയിൽ അദ്ദേഹം രണ്ടുതവണ ആശുപത്രിയിലായിരുന്നു. ആദ്യം അണുബാധയെ തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. പിന്നീട് കടുത്ത പനിയെ തുടർന്ന് മുംബൈയിലെ ആശുപത്രിയിലും പ്രവേശിപ്പിക്കപ്പെട്ടിരുന്നു.

ഫെബ്രുവരിയിൽ അദ്ദേഹത്തെ രണ്ടു തവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡൽഹിയിൽ ഒരു കുടുംബചടങ്ങിൽ പങ്കെടുക്കുന്നതിനിടെ അണുബാധയെത്തുടർന്നാണ് അദ്ദേഹത്തെ ആദ്യം ആശുപത്രിയിലാക്കിയത്. മുംബൈയിൽ മടങ്ങിയെത്തിയതിനു പിന്നാലെ വൈറൽ പനി ബാധയെത്തുടർന്ന് ആശുപത്രിയിലായ അദ്ദേഹം കുറച്ചുദിവസത്തിനകം ആശുപത്രി വിട്ടിരുന്നു.

സമൂഹമാധ്യമത്തിൽ ഏറെ സജീവമായ ഋഷി കപൂറിന്റെ ട്വിറ്റർ അക്കൗണ്ടിൽ ഏപ്രിൽ രണ്ടു മുതൽ പുതിയ പോസ്റ്റുകൾ വന്നിരുന്നില്ല. ‘ദ് ഇന്റേൺ’ എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കിൽ ദീപിക പദുക്കോണിന്റെ കൂടെ അഭിനയിക്കാനൊരുങ്ങുകയാണെന്ന് അദ്ദേഹം അടുത്തിടെ അറിയിച്ചിരുന്നു. നെറ്റ്ഫ്ലിക്സിൽ ‘ദ് ബോഡി’ എന്ന വെബ് സീരീസിലാണ് അദ്ദേഹം ഈയടുത്ത് അഭിനയിച്ചത്.

1970ൽ പുറത്തിറങ്ങിയ മേരാനാം ജോക്കറിൽ ബാലതാരമായാണ് ഋഷി കപൂർ അരങ്ങേറ്റം കുറിച്ചത്.
1973 ൽ ഡിംപിൾ കപാഡിയ നായികയായി ബോബി എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചു. അതിനു ശേഷം 100 ലധികം ചിത്രങ്ങളിൽ ഋഷി കപൂർ അഭിനയിച്ചു. 2004 നു ശേഷം ൽ സഹനടനായി ഹം തും, ഫണ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.

1979 ൽ നീതു സിംങുമായി എൻ‌ഗേജ് മെന്റ് കഴിഞ്ഞതിനു ശേഷം 1980 ൽ വിവാഹം കഴിച്ചു. ഇവർക്ക് രൺബീർ കപൂർ, ഋതിമ കപൂർ എന്നീ രണ്ട് മക്കളുണ്ട്.

rishi kapoor passed away ……

Noora T Noora T :