മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്ട്ടമുള്ള നടിയാണ് റിമിടോമി. സമൂഹ മാധ്യമങ്ങളിൽ സജീവമായ നടിയുടെ വിശേഷളെല്ലാം വളരെപ്പെട്ടെന്നാണ് ചർച്ചയായി മാറുന്നത്. ഇപ്പോഴിതാ വിദേശത്തോ മറ്റോ പരിപാടിക്ക് പോയപ്പോള്‍ സുഹൃത്തുക്കളായ താരങ്ങളുടെ കൂടെയുള്ള ചിത്രങ്ങള്‍ ആയിരുന്നു ഗായിക പങ്കുവെച്ചത്.
എന്നാൽ ആദ്യം നിവിന്‍ പോളിക്കും ജയസൂര്യക്കുമൊപ്പം ഇരിക്കുന്ന സെല്‍ഫിയാണ് റിമി പങ്കുവെച്ചത്. മൂവരും ചായകുടിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിന് ‘ഒറ്റയ്ക്ക് വഴിവെട്ടി വന്നവര്‍’ എന്ന ക്യാപ്ഷനാണ് നൽകിയത്. എന്നാൽ ഈ ഛിദ്രത്തിനു റിമിയ്ക്ക് വിമർശനങ്ങൾ നിരവധിയാണ് വന്നത്.
അടുത്തിടെയായി നടന്മാരുടെ പേരിലുയര്‍ന്ന ആരോപണങ്ങള്‍ മുന്‍നിര്‍ത്തിയാണ് അധിക കമന്റും. ആ മ്യൂസിക്ക് എങ്കിലും ഒന്ന് മാറ്റി പിടിക്കാമായിരുന്നില്ലേ, ‘കേസ് ഡിസ്‌കഷന്‍ ആണോ, ഒരുത്തന്‍ വെട്ടി വെട്ടി കേസ് ആയിട്ടുണ്ട്, കയറി പിടിച്ചവനും ഉണ്ടല്ലോയെന്ന് തുടങ്ങി നിരവധി കമന്റുകളാണ് വന്നത്.
പിന്നാലെ കമന്റിൽ ദിലീപിനെ കാണാത്തതിനെ പറ്റിയും ചോദ്യമുയർന്നു.
അതേസമയം തന്നെ ഒട്ടും വൈകാതെ ആരാധകരുടെ കമന്റിന് മറുപടിയായി മൂവരും ഒരു ബസ്സിനുള്ളില്‍ യാത്ര ചെയ്യുന്ന ദിലീപിനൊപ്പമുള്ള ചിത്രവും പങ്കുവെച്ചു. ദിലീപിനും ഉണ്ണിമുകുന്ദനും ഒപ്പമുള്ള ഫോട്ടോയാണ് റിമി പങ്കുവെച്ചത്. ‘ആദ്യത്തെ ഫോട്ടോയില്‍ ദിലീപ്പേട്ടനെ ചോദിച്ചവര്‍ക്ക് സമര്‍പ്പിക്കുന്നു’ എന്നായിരുന്നു ഇതിനു ആരാധകൻ നൽകിയ കമന്റ്.
എന്നാൽ അവസാനമായി രമേശ് പിഷാരടി, സാനിയ അയ്യപ്പന്‍, സൈനോര, വിധു പ്രതാപ് എന്നിവര്‍ക്കൊപ്പമുള്ള ഫോട്ടോയുമായെത്തിയതോടെ കഥമാറി. ഇതില്‍ രമേശ് പിഷാരടിയെ വിമര്‍ശിച്ച് നിരവധിപേർ എത്തി. ‘ഒന്നുകില്‍ മഞ്ജു വാര്യരുടെ പുറകെ അല്ലെങ്കിൽ മമ്മൂക്കയുടെ പുറകെ കുഞ്ചാക്കോ ബോബന്റെ പുറകെയോ ആയിരിക്കും. ഇതാ ഇപ്പോള്‍ ഇവിടെയും. കുമ്മന്‍ പിഷാരടി ‘എന്നിങ്ങനെയാണ് കമന്റുകള്‍.