മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് റിമി ടോമി. തന്റെ ശബ്ദം കൊണ്ടെന്നത് പോലെ തന്നെ തമാശകൾ പറഞ്ഞ് ചിരിപ്പിച്ചും ആരാധകരെ കയ്യിലെടുക്കാൻ റിമി ടോമിയ്ക്ക് സാധിക്കും. പാട്ടുപാടിയും ഡാൻസുകളിച്ചും തമാശകൾ പറഞ്ഞുമൊക്കെ സദസിനെ കയ്യിലെടുക്കാനുള്ള റിമിയുടെ കഴിവ് മലയാളികൾക്കേറെ ഇഷ്ടവുമാണ്.
ലോക്ഡൗൺ സമയത്താണ് തന്റെ ആരോഗ്യ കാര്യങ്ങളിൽ റിമി ടോമി കൂടുതൽ ശ്രദ്ധ നൽകിയത്. ഇപ്പോൾ റിമി ഫിറ്റ്നെസിന് വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്. റിമിയുടെ ട്രാൻസ്ഫൊർമേഷൻ പലർക്കും പ്രചോദനമായിട്ടുണ്ട്. വർക്കൗട്ടിനൊപ്പം കർശന ഡയറ്റിംഗുമുള്ളയാളാണ് റിമി ടോമി. കുറച്ച് കാലമായി വർക്കൗട്ടുകളിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു റിമി ടോമി.
വീണ്ടും ഫിറ്റ്നെസിലേക്ക് ശ്രദ്ധ കൊടുക്കാനൊരുങ്ങുന്ന റിമി തന്റെ പുതിയെ ട്രെയിനർക്കൊപ്പം പങ്കുവെച്ച പോസ്റ്റ് ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇപ്പോഴും ആരാധകരെ വല്ലാതെ സങ്കടപ്പെടുത്തുന്ന വിഷയം, റിമിയ്‌ക്കൊരു പങ്കാളി ഇനി വരാത്തതാണ്. ഈ വിഷയത്തെ കുറിച്ചുള്ള തർക്കത്തിന് മറുപടിയുമായി വന്നിരിക്കുകയാണ് റിമി ടോമി.
അതേസമയം കഴിഞ്ഞ ദിവസം ഒരു വർക്കൗട്ട് വീഡിയോ റിമി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവചിരുന്നു. അതിന് താഴെയാണ് റിമിയ്ക്ക് ഒരു പങ്കാളിയെ കിട്ടാത്തതിലുള്ള തർക്കം നടന്നത്. ‘ചേച്ചിയ്ക്ക് എത്രയും പെട്ടന്ന് അടിപൊളി പാർട്ണറെ കിട്ടട്ടെ’ എന്നായിരുന്നു ഒരാളുടെ കമന്റ്. അതിന് റിമി ഒരു പങ്കാളിയെ കിട്ടാതെ വിഷമിച്ചിരിക്കുകയാണോ എന്ന് ചോദിച്ച് മറ്റൊൾ എതിർത്തുകൊണ്ടെത്തി.
നിങ്ങൾ കരുതുന്നുണ്ടോ അവർക്ക് പാർട്ണറെ കിട്ടാതെ സങ്കടപ്പെട്ട് ജീവിക്കുകയാണ്എന്നും അതോ ഭർത്താവ് ഇല്ലാത്തതിൽ വിഷമിച്ച് ജീവിക്കുകയാണ് എന്ന് അവർ പറഞ്ഞോഎന്നും ചോദിച്ചാണ് കമന്റ്. എന്നാൽ ആരാധകർ തമ്മിലുള്ള വാക്ക് തർക്കത്തിലേക്കാണ് റിമി പ്രശ്‌നം പരിഹരിച്ചുകൊണ്ട് എത്തി. ഇനി നിങ്ങൾ തമ്മിൽ ഒരു അടി വേണ്ട, പ്ലീസ്’ എന്ന് പറഞ്ഞായിരുന്നു റിമിയുടെ മറുപടി. നിരവധിപേർക്ക് താരം സ്നേഹം അറിയിക്കുന്നുണ്ട്.