എനിക്കിപ്പോൾ ശരിക്കും കിളി പോയി; കിലി പോളിനൊപ്പം റിമി ടോമി; വൈറലായി ചിത്രങ്ങൾ

മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് റിമി ടോമി. തന്റെ ശബ്ദം കൊണ്ടെന്നത് പോലെ തന്നെ തമാശകൾ പറഞ്ഞ് ചിരിപ്പിച്ചും ആരാധകരെ കയ്യിലെടുക്കാൻ റിമി ടോമിയ്ക്ക് സാധിക്കും. പാട്ടുപാടിയും ഡാൻസുകളിച്ചും തമാശകൾ പറഞ്ഞുമൊക്കെ സദസിനെ കയ്യിലെടുക്കാനുള്ള റിമിയുടെ കഴിവ് മലയാളികൾക്കേറെ ഇഷ്ടവുമാണ്.

മലയാളം പറഞ്ഞ ടാർസാനിയക്കാരൻ കിലി പോൾ കഴിഞ്ഞ ദിവസം കേരളത്തിലേക്ക് എത്തിയിരുന്നു. പുതിയ സിനിമയുടെ പ്രമോഷന് വേണ്ടിയായിരുന്നു അദ്ദേഹം എത്തിയത്. സെലിബ്രിറ്റികളും സാധാരണക്കാരുമെല്ലാം കിളിയെക്കുറിച്ച് വാചാലരായിരുന്നു. മൈ ഡ്രീം കം ട്രൂ എന്നായിരുന്നു കിലിയോട് റിമി പറഞ്ഞത്. ഇതുപോലെയൊരു വേദിയിൽ വരാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കാണുന്നു എന്നായിരുന്നു കിലിയുടെ പ്രതികരണം.

ലാംഗ്വേജ് ഒരു പ്രശ്‌നമില്ലാത്തത് പോലെ തോന്നുന്നു. പാട്ട് മാത്രമല്ല, കൊഞ്ചിക്കൊഞ്ചി എന്ന ഗാനത്തിനൊപ്പമായി ചുവടുവെച്ചിരുന്നു ഇരുവരും. അടിപൊളിയെന്നായിരുന്നു മധുവിന്റെ കമന്റ്. ടാർസാനിയക്കാരന്റെ പേര് കിലി പോൾ. എനിക്കിപ്പോൾ ശരിക്കും കിളി പോയെന്നായിരുന്നു റിമി പറഞ്ഞത്. കിലിയുൾപ്പടെ എല്ലാവരും പൊട്ടിച്ചിരിക്കുകയായിരുന്നു.

ബിന്നിക്കൊപ്പമായി സംഗീതം പഠിക്കാനും കിലിയുണ്ടായിരുന്നു. അയ്യോ, എന്റെ സ്റ്റുഡന്റ് എന്നായിരുന്നു ബിന്നിയുടെ കമന്റ്. അടിയൊരു കിലി പൂക്കുറ്റി എന്നും കിലി പറയുന്നുണ്ടായിരുന്നു. സോഷ്യൽമീഡിയയിലൂടെയായി കിലിക്കൊപ്പമുള്ള ചിത്രങ്ങൾ റിമി ടോമി പങ്കുവെച്ചിരുന്നു. ഇതിനകം തന്നെ ചിത്രങ്ങൾ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. നിരവധി പേരായിരുന്നു അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്. മലയാളികൾക്ക് പ്രത്യേകമായൊരു സ്‌നേഹമുണ്ട് എന്നോട്. വളരെ മുൻപേ അത് മനസിലാക്കിയതാണ്. ഇപ്പോൾ ഇവിടേയ്ക്ക് വന്നപ്പോൾ എല്ലാവരും അത് പ്രകടിപ്പിക്കുന്നു എന്നും കിലി പറഞ്ഞിരുന്നു.

അതേസമയം, റിമിയ്‌ക്കൊരു പങ്കാളി ഇനിയും വരാത്തത് ആരാധകരെ വല്ലാതെ സങ്കടപ്പെടുത്തുന്ന വിഷയം ആണ്. അടുത്തിടെ ഈ വിഷയത്തെ ചൊല്ലി ആരാധകർ തമ്മിലുള്ള തർക്കത്തിന് മറുപടിയുമായും റിമി ടോമി എത്തിയിരുന്നു. വിവാഹ മോചനത്തിന് ശേഷം റിമി ടോമിയിൽ ഏറ്റവും പ്രകടമായി കണ്ട മാറ്റം, നടിയുടെ ഫിറ്റ്‌നസ്സ് ആയിരുന്നു. വർക്കൗട്ട് ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച റിമി ടോമി, നന്നായി ശരീര ഭാരം കുറച്ചു. ഇപ്പോൾ മനസ്സിന്റെ സന്തോവും വർക്കൗട്ട് ചെയ്യുന്നത് തന്നെയാണ്. ഒരു വർക്കൗട്ട് വീഡിയോ ആണ് റിമി ഏറ്റവുമൊടുവിൽ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചത്. അതിന് താഴെയാണ് റിമിയ്ക്ക് ഒരു പങ്കാളിയെ കിട്ടാത്തതിലുള്ള തർക്കം നടന്നത്.

‘ചേച്ചിയ്ക്ക് എത്രയും പെട്ടന്ന് അടിപൊളി പാർട്ണറെ കിട്ടട്ടെ’ എന്നായിരുന്നു ഒരാളുടെ കമന്റ്. അതിന് റിമി ഒരു പങ്കാളിയെ കിട്ടാതെ വിഷമിച്ചിരിക്കുകയാണോ എന്ന് ചോദിച്ച് മറ്റൊരാളെത്തി. ‘നിങ്ങൾക്ക് തോന്നുന്നുണ്ടോ അവർക്ക് പാർട്ണറെ കിട്ടാതെ സങ്കടപ്പെട്ട് ജീവിക്കുകയാണ് എന്ന്. അതോ ഭർത്താവ് ഇല്ലാത്തതിൽ വിഷമിച്ച് ജീവിക്കുകയാണ് എന്ന് അവർ പറഞ്ഞോ’ എന്ന് ചോദിച്ചായിരുന്നു കമന്റ്.

ആരാധകർ തമ്മിലുള്ള വാക്ക് തർക്കത്തിലേക്കാണ് റിമി പ്രശ്‌നം പരിഹരിച്ചുകൊണ്ട് എത്തിയത്. ‘ഇനി നിങ്ങൾ തമ്മിൽ ഒരു അടി വേണ്ട, പ്ലീസ്’ എന്ന് പറഞ്ഞായിരുന്നു റിമിയുടെ മറുപടി. എന്നാലും അത് പറയാൻ പാടില്ലല്ലോ, സമാധാനത്തോടെ ജീവിക്കുന്നത് കണ്ടിട്ട് സഹിക്കുന്നില്ല എന്ന് പറഞ്ഞ് വേറെ ചിലർ. ഈ കമന്റിന് മാത്രമല്ല, വീഡിയോയ്ക്ക് താഴെ വന്ന മറ്റ് പല കമന്റുകൾക്കും റിമി ടോമി മറുപടി നൽകുന്നുണ്ട്. ശക്തമായി മുന്നോട്ടു പോകുക, താങ്കൾ ഒരു പ്രചോദനമാണ് എന്നൊക്കെയുള്ള കമന്റുകൾക്ക് താഴെ റിമി ടോമി സ്നേഹം അറിയിച്ചിട്ടുണ്ട്. പിന്നാലെ തർക്കം നടന്ന കമന്റും റിമിയുടെ മറുപടിയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

അടുത്തിടെ, പ്രണയത്തെ കുറിച്ച് റിമി ടോമി പറഞ്ഞ കാര്യങ്ങളും വൈറലായിരുന്നു. ഒരു സ്റ്റേജ് ഷോയ്ക്ക് ഇടയിൽ പ്രണയഗാനം തന്റെ ആരാധകർക്കായി ഡെഡിക്കേറ്റ് ചെയ്യുന്ന വേളയിൽ ആയിരുന്നു റിമിയുടെ മനസ് തുറന്നുള്ള സംസാരം. പ്രണയം ഇല്ലാത്തവർ ഈ ഭൂമിയിൽ ആരെങ്കിലും ഉണ്ടോ, എല്ലാവർക്കും പ്രണയം ഉണ്ടെന്നാണ് റിമി പറയുന്നത്. ജീവിതത്തിൽ വരാൻ പോകുന്ന ആളായിരിക്കാം അല്ലെങ്കിൽ വരുമെന്ന് പ്രതീക്ഷിക്കുന്ന ആളായിരിക്കാം.

അല്ലെങ്കിൽ ഒരു ജന്മം അങ്ങനെ ജീവിച്ചു ജീവിച്ചു ജീവിച്ചു ഇനി വരുന്ന ജന്മങ്ങൾ എല്ലാം ഒരുമിച്ചു ജീവിക്കണം എന്ന് ആഗ്രഹിക്കുന്ന ആളുകൾ ആയിരിക്കാം. നമ്മൾക്ക് എന്തായാലും ദൈവം ഒരാളെ തരും. ആ ഒരാളെ മനസിലേക് കൊണ്ട് വാ. അടുത്തില്ലാത്തവർ മനസിലേക്ക് കൊണ്ട് വന്നാൽ മതി. നമ്മുടെ മനസിലേക്ക് അവരെ കൊണ്ട് വന്നിട്ട് അവരും ഇത് കേൾക്കൂ എന്നാണ് റിമി ടോമി പറയുന്നത്.

പിന്നാലെ ആരാധരകരും കമന്റുകളുമായി എത്തി. പ്രണയത്തെ കുറിച്ച് റിമി എത്ര മനോഹരമായി ആണ് സംസാരിക്കുന്നത്. റിമി ശരിക്കും പ്രണയത്തിലാണോ?, സത്യം തുറന്ന് പറയൂ, സിനിമ മേഖലയിൽ നിന്നൊരാളുമായി റിമി വിവാഹിതയാകുന്നു എന്ന് കേട്ടല്ലോ സത്യമാണോ എന്നെല്ലാമാണ് ആരാധകർ ചോദിക്കുന്നത്. നേരത്ത, സിനിമ മേഖലയിൽ നിന്നൊരാളുമായി റിമി വിവാഹിതയാകുന്നു എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു.

വിവാഹവാർത്ത പുറത്തുവന്നതോടെ തനിക്ക് ഫോൺ കോളുകളുടെ ബഹളം ആയിരുന്നു. രണ്ടു ദിവസമായി എനിക്കു തുടർച്ചയായി ഫോൺ കോളുകൾ വരികയാണ്. എല്ലാവർക്കും ചോദിക്കാനുള്ളത് ഒരേ കാര്യം. ‘കല്യാണം ആയോ റിമി?’. ഞാൻ വിവാഹിതയാകാൻ പോവുകയാണെന്നു പറഞ്ഞ് പല വിഡിയോകളും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

അതെല്ലാം വ്യാജ പ്രചാരണങ്ങളാണ്. എന്നിൽ നിന്നും യാതൊരു പ്രതികരണവും ലഭിക്കാതെ എന്തുകൊണ്ടാണ് ഇത്തരമൊരു പ്രചാരണം നടത്തുന്നതെന്നു മനസ്സിലാകുന്നില്ല. ഭാവിയിൽ വിവാഹക്കാര്യം സംബന്ധിച്ച് എന്തെങ്കിലും തീരുമാനം എടുത്താൽ ഞാൻ നിങ്ങളോടു പറയും. ഞാൻ പറഞ്ഞാൽ മാത്രം ഇത്തരം കാര്യങ്ങൾ വിശ്വസിച്ചാൽ മതി. ഇപ്പോൾ ഞാൻ ഇങ്ങനെയൊക്കെ ജീവിച്ചു പൊയ്‌ക്കോട്ടെ എന്നുമായിരുന്നു റിമി ടോമി പറഞ്ഞിരുന്നത്.

2008 ലായിരുന്നു റിമി ടോമിയുടെ വിവാഹം. ബിസിനസ്‌കാരനായ റോയിസിനെയായിരുന്നു വിവാഹം കഴിച്ചത്. തൃശൂർ ലൂർദ്ദ് കത്തീഡ്രൽ പള്ളിയിൽ ആഡംബരമായാണ് ഈ വിവാഹം നടന്നത്. എന്നാൽ 11 വർഷത്തിനു ശേഷം ഇരുവരും വിവാഹമോചിതരായി. ഒന്നിച്ച് മുന്നോട്ട് പോവാൻ പറ്റാത്ത സാഹചര്യമായതിനാൽ വിവാഹ മോചനം അനുവദിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

വിവാഹ മോചനം ആരുടെയും കുറ്റമല്ലെന്നും വീണ്ടുമാെരു വിവാഹത്തെക്കുറിച്ച് നിലവിൽ ചിന്തിക്കുന്നില്ലെന്നും റിമി ടോമി മുമ്പൊരിക്കൽ പറഞ്ഞിരുന്നു. ആദ്യ വിവാഹവും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും ഒന്നും ആരുടെയും കുറ്റമല്ല എന്നും എന്തിനും ഒരു കാരണം ഉണ്ട് എന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടം എന്നും റിമിടോമി പഴയൊരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. തൽക്കാലം നിലവിൽ മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് റിമിയുടെ നിലപാട്. അതേസമയം റോയ്‌സ് രണ്ടാമത് വിവാഹം കഴിച്ചു. സോഫ്‌റ്റ്വെയർ എൻജിനീയറായ സോണിയയെയാണ് റോയ്‌സ് വിവാഹം കഴിച്ചത്.

2020 ൽ ആണ് താൻ വീണ്ടും വിവാഹം കഴിച്ച വിവരമാണ് റോയ്‌സ് അറിയിക്കുന്നത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വച്ച് നടന്ന ചടങ്ങിൽ നിരവധിയാളുകളാണ് ആശംസകൾ നേർന്നെത്തിയത്. സോഷ്യൽ മീഡിയയിൽ സജീവമാണ് രണ്ടുപേരും. അതുകൊണ്ടുതന്നെ ഇവരെ കുറിച്ചുള്ള ചർച്ചകൾ വരുന്നതും പതിവ് കാഴ്ചയാണ്.

ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള ചിരി എന്ന ക്യാപ്ഷ്യനോടെയാണ് റോയിസ് വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കിട്ടിരുന്നത്. ഇരുവരും നടത്തുന്ന യാത്രകളുടെ ചിത്രങ്ങളും മിക്കപ്പോഴും റോയിസ് സോഷ്യൽ മീഡിയയിൽ പങ്കിടാറുണ്ട്. ഒരിക്കൽ കന്യാ സ്ത്രീ ആകാൻ ആഗ്രഹിച്ച ആളാണ് താനെന്നും റിമി വെളിപ്പെടുത്തിയിട്ടുണ്ട്. ആദ്യ വിവാഹവും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും ഒന്നും ആരുടെയും കുറ്റമല്ല എന്നും എന്തിനും ഒരു കാരണം ഉണ്ട് എന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടം എന്നും റിമിടോമി മുൻപൊരിക്കൽ പറഞ്ഞിരുന്നു. റോയിസുമായുള്ള വിവാഹമോചനത്തിന് ശേഷം റിമി തനിച്ചാണ് താമസം.

ഒറ്റയ്ക്കുള്ള ജീവിതത്തിൽ എങ്ങനെ സന്തോഷം കണ്ടെത്താം എന്ന് ചിന്തിക്കുന്ന ആളാണ് റിമി ടോമി. റോയിസുമായുള്ള വിവാഹമോചനത്തിന്റെ കാരണം ഇതുവരെയും എവിടെയും റിമി ടോമി തുറന്നു പറഞ്ഞിട്ടില്ല. മാത്രമല്ല ഫിറ്റ്നെസ്സിൽ കൂടുതൽ ശ്രദ്ധിക്കുന്ന റിമി അതിനായുള്ള ശ്രമങ്ങളും തുടരുന്നു. എത്ര തിരക്ക് ഉണ്ടേലും വർക്ക് ഔട്ട് മുടക്കുന്ന കൂട്ടത്തിൽ അല്ല താരം.

അടുത്തിടെ റിമി ടോമിയെ കുറിച്ച് സംവിധായകൻ ആലപ്പി അഷ്റഫ് പറ‍ഞ്ഞ കാര്യങ്ങളും വൈറലായിരുന്നു.
സിനിമയുമായോ സംഗീതവുമായോ യാതൊരു പുലബന്ധവും ഇല്ലാത്ത പാലയിലെ സാധാരണ സംഗീത കുടുംബത്തിൽ നിന്നും സ്വന്തം വഴിവെട്ടി അത്യുന്നങ്ങളിൽ എത്തിയ ഗായികയാണ് റിമി ടോമി. കാണികളെ കൈയ്യിലെടുത്ത് കൈയ്യടി വാങ്ങാനുള്ള റിമിയുടെ കഴിവ് വേറെ തന്നെയാണ്. സ്റ്റേജ് ഷോകളുടെ വിജയത്തിനായി റിമി ടോമിയുടെ സാന്നിധ്യം ഒരു കാലത്ത് അനിവാര്യമായിരുന്നു.

ഏഷ്യാനെറ്റിന്റെ ഒരു ഷോയിൽ അതിഥിയായി വന്ന ഷാരൂഖ് ഖാൻ ആ ഷോയിൽ നൂറ് കണക്കിന് താര സുന്ദരിമാരുണ്ടായിട്ടും തന്റെ കെെക്കുമ്പിളിൽ കോരിയെടുത്തത് റിമി ടോമിയെയാണ്. റിമയെ കോരിയെടുത്ത് മുകളിലേക്ക് ഉയർത്തുമ്പോൾ ഉടൻ വന്നു സ്വതസിദ്ധമായ തമാശ നിറഞ്ഞ ഡയലോഗ്. റോയിസേ പൊയ്ക്കോ ഞാൻ വരുന്നില്ലെന്ന്. ആർപ്പുവിളികളോടെയാണ് ആ ഡയലോഗിനെ പ്രേക്ഷകർ സ്വീകരിച്ചത്. എന്നാൽ ഈ ഡയലോഗ് അറം പറ്റുമെന്ന് അന്ന് റിമി ഓർത്ത് കാണില്ല. റോയിസും റിമിയും ഇണപിരിയാത്ത സൂപ്പർ ജോഡികളായാണ് എല്ലാവരും കണ്ടത്.

സ്റ്റീഫൻ ദേവസ്യയുമായുള്ള ഒരു ടിവി ഷോയിൽ സ്റ്റീഫൻ ചോദിച്ച ചോദ്യങ്ങൾക്ക് റിമി നൽകിയ ഉത്തരങ്ങളിൽ നിന്നും ചില സൂചനകൾ നമുക്ക് ലഭിച്ചിരുന്നു. ദേഷ്യം വന്നാൽ വിളിക്കുന്ന പേര് എന്താണെന്ന ചോദ്യത്തിന് തെറിയെന്നും സ്നേഹം പ്രക‌ടിപ്പിക്കാൻ റോയിസിന് അറിയില്ലെന്നും റിമി ടോമി വ്യക്തമാക്കുന്നുണ്ട്.

അവരുടെ സ്വകാര്യ ജീവിതത്തിലെ താളപ്പിഴവുകളെക്കുറിച്ച് അവരൊന്നും വ്യക്തമാക്കാത്തത് കൊണ്ട് ഞാനതിലേക്കൊന്നും ക‌‌ടക്കുന്നില്ല. ഡിവോഴ്സ് ഒരു തെറ്റും കുറ്റവുമല്ല. ആത്മാഭിമാനം അടിയറവ് വെക്കേണ്ട ഇടങ്ങളിൽ മരണത്തേക്കാൾ മനോഹരമാണത്. റിമി ഇപ്പോഴും അവിവാഹിതയായി കഴിയുകയാണെന്നും ആലപ്പി അഷ്റഫ് ചൂണ്ടിക്കാട്ടി. ലോകത്ത് മലയാളികൾ എവിടെയുണ്ടോ അവിടെയൊക്കെ റിമിയുടെ പരിപാടി നടത്താൻ ആളുകൾ മത്സരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Vijayasree Vijayasree :