പ്രശസ്ത ഗായികയും ടെവിവിഷന്‍ താരവുമായ റിമി ടോമി വിവാഹ മോചനത്തിന് ഒരുങ്ങുന്നു.
എറണാകുളം കുടുംബകോടതിയിലാണ് ഇക്കഴിഞ്ഞ് ഏപ്രില്‍ 16ന് റിമി ടോമി വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്. പരസ്പര സമ്മതത്തോടെയുള്ളതാണ് വിവാഹമോചന ഹര്‍ജി.
2008ലാണ് റോയ്‌സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം നടന്നത്. ഇവർക്ക് കുട്ടികളില്ല.
താന്‍ വിവാഹമോചനത്തിന് ഒരുങ്ങുന്നതായുള്ള സൂചന താരം നേരത്തെ നല്‍കിയിരുന്നു. മറ്റൊരാളുമായുള്ള പ്രണയം ചാനല്‍ പരിപാടിക്കിടെ പേര് വെളിപ്പെടുത്താതെ സൂചിപ്പിച്ചതും ചര്‍ച്ചയായിരുന്നു.
11 വര്‍ഷത്തെ വിവാഹജീവിതം വേണ്ടെന്ന് വച്ച വിവരം അധികം ആരെയും ഇവര്‍ അറിയിച്ചിരുന്നില്ല. മാധ്യമങ്ങളെ പോലും അറിയിക്കാതെയാണ് കുടുംബകോടതിയില്‍ ഹര്‍ജി ഇവര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. മ്യുച്വല്‍ കണ്‍സെന്റ് ആയതിനാല്‍ ആറുമാസത്തിനുള്ളില്‍ ഇവര്‍ക്ക് വിവാഹമോചനം ലഭിക്കുമെന്നാണ് സൂചന. അതേസമയം റിമിയുടെ വിവാഹമോചന വാര്‍ത്ത സിനിമാരംഗത്തെ ഞെട്ടിച്ചിരിക്കുകയാണ്.
rimi tomy going to divorce