അൽപ്പം തടിയുള്ള സ്‌ത്രീകളെയാണ് മലയാളികൾക്ക് ഇഷ്ടം !! റിമി ടോമി പറയുന്നു….

അൽപ്പം തടിയുള്ള സ്‌ത്രീകളെയാണ് മലയാളികൾക്ക് ഇഷ്ടം !! റിമി ടോമി പറയുന്നു….

കേരളത്തിലെ പുരഷൻമാർക്ക് എപ്പോഴും അൽപ്പം തടിയുള്ള സ്ത്രീകളെയാണു ഇഷ്ടമെന്ന് ഗായികയും അവതാരികയുമായ റിമി ടോമി. മഴവിൽ മനോരമയുടെ ‘ഒന്നും ഒന്നും മൂന്ന്’ എന്ന പരിപാടിയിലായിരുന്നു റിമിയുടെ നർമ്മരൂപേണയുള്ള പരാമർശം. പരിപാടിയിലേക്ക് ചലച്ചിത്രതാരം ചിത്രയെ സ്വാഗതം ചെയ്‌താണ്‌ റിമി ഇങ്ങനെ പറഞ്ഞത്.


അതിഥിയായി എത്തിയ പ്രിയ രാമനോടായിരുന്നു റിമിയുടെ സംസാരം. ‘ഇനി ഈ പരിപാടിയിലേക്ക് ഞാൻ പ്രിയയുടെ ഒരു കൂട്ടുകാരിയെ വിളിക്കാൻ പോകുകയാണ്. കൂട്ടുകാരി എന്നു പറഞ്ഞാൽ കുറച്ചു കൂടി സിനിമയിൽ കുറച്ചു കൂടി സീനിയറായി വരും. 1985-86 കാലഘട്ടത്തിലാണ് ഈ ചേച്ചിയുടെ ആദ്യ സിനിമ വരുന്നത്. ഇന്നത്തെ പോലെ സ്ലിംബ്യൂട്ടി ഒന്നും അല്ല. അവർ സ്‌ക്രീനിൽ വന്നാൽ ഒരു ഒന്നൊന്നര ആളായിരുന്നു. നമ്മുടെ പുരുഷൻമാരുടെ ടേസ്റ്റ് ഇപ്പോഴും മാറിയിട്ടൊന്നുമില്ല. ഇത്തിരി തടിയൊക്കെ ഉള്ളവരെയാണ് ഇപ്പോഴും അവർക്ക് ഇഷ്ടം.” – റിമി പറഞ്ഞു.

Rimi Tomy about the tastes of Mallu boys

Abhishek G S :