വീട്ടുകാര്‍ വരെ ഇടപെട്ട തന്റെ ആദ്യ പ്രണയം !! വെളിപ്പെടുത്തലുമായി റിമി ടോമി…

വീട്ടുകാര്‍ വരെ ഇടപെട്ട തന്റെ ആദ്യ പ്രണയം !! വെളിപ്പെടുത്തലുമായി റിമി ടോമി…

കുടുംബ സദസ്സുകൾക്ക് ഏറെ പ്രിയപ്പെട്ട ടി.വി പരിപാടികളില്‍ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിക്ക് വലിയ സ്ഥാനമാണുള്ളത്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയിൽ അവതാകയായെത്തുന്നത് ഗായികയും ഗായിക റിമി ടോമിയാണ്. ശ്രിനിഷ് അരവിന്ദ്, മനീഷ് കൃഷ്ണ, ഗൗരി കിഷന്‍ എന്നിവരായിരുന്നു കഴിഞ്ഞ വാരത്തില്‍ ഒന്നും ഒന്നും മൂന്നിൽ അതിഥികളായെത്തിയത്.

പ്രേക്ഷകര്‍ക്ക് സുപരിചിതരായ മിനിസ്‌ക്രീൻ താരങ്ങളാണ് ശ്രിനിഷും മനീഷും. 96 എന്ന പ്രണയ ചിത്രത്തിലെ കുട്ടി ജാനുവിനെ അവതരിപ്പിച്ച ഗൗരി കൂടി ഒപ്പമെത്തിയപ്പോൾ പരിപാടി ഗംഭീരമായി. അതിനിടെ തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് റിമി ടോമി വാചാലയാകുകയായിരുന്നു.

പേർളി മാണിയുമായുള്ള പ്രണയത്തെകുറിച്ച് ശ്രീനിഷ് ഈ പരിപാടിയില്‍ സംസാരിച്ചപ്പോഴായിരുന്നു തന്റെ ആദ്യ പ്രണയത്തെകുറിച്ച് റിമി ടോമിയും വെളിപ്പെടുത്തലുമായെത്തിയത്. ഗേള്‍സ് സ്‌കൂളിലായിരുന്നു പഠിച്ചത്. സണ്‍ഡേ സ്‌കൂളില്‍ വെച്ചാണ് ബോയ്‌സുമായി പരിചയപ്പെടുന്നത്. ആ കൂട്ടത്തിൽ തന്നെ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നൊരു പയ്യനുമുണ്ടായിരുന്നു എന്നാണ് റിമി പറഞ്ഞത്.

സ്‌കൂളില്‍ നിന്നും തിരിച്ചുവരുന്നതിനിടയില്‍ നേരെ നടന്ന് വരിക, തന്റെ പാട്ട് കേള്‍പ്പിക്കുക, ഇതൊക്കെയായിരുന്നു പുള്ളിക്കാരന്റെ പരിപാടികൾ. സ്‌കൂളില്‍ ബ്ലഡ് ടെസ്റ്റ് നോക്കിയപ്പോള്‍ ഒരേ ഗ്രൂപ്പായിരുന്നു ഞങ്ങളുടെ രണ്ടു പേരുടെയും. അപ്പോള്‍ പുള്ളി എല്ലാവര്‍ക്കും ചെലവൊക്കെ കൊടുത്തു. പിറന്നാള്‍ ദിനത്തില്‍ എല്ലാ വർഷവും ടെഡി ബെയര്‍ അയക്കുമായിരുന്നു. ആരാടീ ഇതെന്ന് അന്ന് വീട്ടുകാര്‍ ചോദിക്കാറുണ്ടായിരുന്നുവെന്നും റിമി പറഞ്ഞു.

Rimi Tomy about her first love

 

 

Abhishek G S :