18 വര്‍ഷത്തെ സൗഹൃദം; ഒരേ വര്‍ഷം ഫീല്‍ഡില്‍ വന്നവര്‍, ഏറ്റവും കൂടുതല്‍ സ്റ്റേജ് ഷോകളില്‍ ഒന്നിച്ചു പാടിയ ഗായികമാര്‍

ഗായിക ജ്യോത്സനയ്ക്ക് ജന്മദിനാശംകൾ നേർന്ന് ഗായിക റിമി ടോമി. ‘പ്രിയപ്പെട്ട ജോ ബേബി, ജന്മദിനാശംസകള്‍. 18 വര്‍ഷത്തെ സൗഹൃദം, ഒരേ വര്‍ഷം ഫീല്‍ഡില്‍ വന്നവര്‍, ഏറ്റവും കൂടുതല്‍ സ്റ്റേജ് ഷോകളില്‍ ഒന്നിച്ചു പാടിയ ഗായികമാര്‍ ഒക്കെ ഞങ്ങളാകും. ‘ എന്നാണു ജ്യോത്സനയുടെ ചിത്രത്തിനൊപ്പം റിമി പങ്കുവച്ചത്.

2002ല്‍ കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലെ സുഖമാണീ നിലാവ് പാടിയാണ് ജ്യോത്സന പിന്നണി ഗാനരംഗത്ത് എത്തുന്നത്. അതേ വര്‍ഷം പുറത്തിറങ്ങിയ മീശമാധവനിലെ ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ എന്ന ഗാനം ആലപിച്ചായിരുന്നു റിമി ടോമിയുടേയും തുടക്കം.

Noora T Noora T :