”ഇവിടെ ഞങ്ങള്‍ ശ്രമിക്കുന്നത് സ്വന്തം ശരീരങ്ങളിലൂടെ സ്വയം അനുഭവിക്കാനാണ്” ഫേസ്ബുക്ക് പോസ്റ്റ് വയറലാകുന്നു!

കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമാകുന്നത് റിമ കല്ലിങ്കലാണ്.ഇടയ്ക് മീടൂ വിവാധസമയത്ത് സ്ഥിരമായി താരത്തെ സോഷ്യൽ മീഡിയ മുതലെടുത്തിരുന്നു.കഴിഞ്ഞ കുറച്ചു ദിവസം മുൻപ് സ്വിമ്മ്ങ് സ്യുട്ടിൽ നിൽക്കുന്ന ചിത്രം താരം പങ്കുവെച്ചത് വിവാദം സൃഷ്ടിച്ചിരുന്നു.ഇപ്പോളിതാ ഇതിനെ പിന്നാലെ ഫസ്ബുകിൽ താരം പങ്കുവെച്ച ഒരു ചിത്രവും അടിക്കുറുപ്പുമാണ് ചർച്ചാവിഷയമായിക്കൊണ്ടിരിക്കുന്നത്.

മലമ്പുഴ ഉദ്യാനത്തിൽ എക്സ്ചേഞ്ച് ശില്പത്തിന് മുന്നിൽ ഇരിക്കുന്ന റിമയുടെ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. പൂർണ്ണ നഗ്നയായ ഒരു സ്ത്രീയുടെ വലിയ ശില്പം അതിനു ചുവട്ടിൽ ആ ശില്പം ഇരിക്കുന്ന അതേ മാതൃകയിൽ റിമയും. മലയാളികളുടെ സദാചാര ബോധത്തെ പൂർണമായും നിഷേധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന റിമയുടെ ഈ ചിത്രം കേരളത്തോടുള്ള വളരെ മികച്ച ഒരു പ്രതികരണമായി വിലയിരുത്തപ്പെടുകയാണ് ഇപ്പോൾ.

റിമ കല്ലിങ്കല് നേതൃത്വത്തിൽ നടക്കുന്ന മാമാങ്കം ഡാൻസ് സ്കൂളിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് യക്ഷിയും റിമയും ഇരിക്കുന്ന ചിത്രങ്ങൾ പുറത്തുവിട്ടത്. മികച്ച ഒരു കുറിപ്പ് കൂടിയാണ് ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചത്. ആ കുറിപ്പ് ഇങ്ങനെ: ” യക്ഷി എന്ന സങ്കല്പം സ്ത്രീകളുടെ ശരീരത്തിലെ സൂചിപ്പിക്കുന്നു. സ്ത്രീകൾ എല്ലാ കാലത്തും പെയിന്റിംഗ് ശില്പങ്ങൾ കവിതകൾ എന്നിവയുടെ വിഷയമാണ്. എന്നാൽ അത് പലപ്പോഴും തെറ്റായി ചിത്രീകരിക്കപ്പെടുകയു സ്റ്റീരിയോടൈപ്പുകളായി മാറുകയും ചെയ്യുന്നു. ഇവിടെ ഞങ്ങള്‍ ശ്രമിക്കുന്നത് സ്വന്തം ശരീരങ്ങളിലൂടെ സ്വയം അനുഭവിക്കാനാണ്. എല്ലാ സ്റ്റീരിയോ ടൈപ്പുകളും ഒഴിവാക്കിക്കൊണ്ട്. വളര്‍ന്നുവരുന്ന സമയത്ത് നിങ്ങളില്‍ എത്ര പേര്‍ നേരെ ഇരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ കേട്ടിട്ടുണ്ട്?” മാമാങ്കം ചോദിക്കുന്നു.

rima kallingal imitate the statue of malampuzha yakshi

Sruthi S :