നിരവധി ആരാധകരുള്ള താരജോഡികളാണ് റിച്ച ഛദ്ദയും അലി ഫസലും. സോഷ്യൽ മീഡിയയിൽ താരങ്ങളുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ റിച്ച ഛദ്ദയ്ക്കും അലി ഫസലിനും പെൺകുഞ്ഞ് പിറന്നുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്.
ചൊവ്വാഴ്ചയായിരുന്നു കുഞ്ഞ് ജനിച്ചത്. തങ്ങളുടെ കുടുംബം കുഞ്ഞിന്റെ വരവിൽ അതിയായ സന്തോഷത്തിലാണെന്നും ആരാധകർക്കും അഭ്യുദയകാംക്ഷികൾക്കും നന്ദി പറയുന്നുവെന്നും താരദമ്പതികൾ കുറിച്ചു.
ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് റിച്ച ഛദ്ദയും അലി ഫസലും 2022 ൽ വിവാഹിതരാകുന്നത്. ദീർഘനാളത്തെ ലിവിംഗ് റിലേഷന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. ഫുക്രെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് അലി ഫസലും റിച്ചയും പ്രണയത്തിലാകുന്നത്.
2019-ലാണ് റിച്ചയോട് അലി ഫസൽ വിവാഹാഭ്യർത്ഥന നടത്തിയത്. ഇരുവരും 2021-ൽ വിവാഹിതരാകാൻ ഒരുക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ, കോവിഡ് പ്രതിസന്ധി മൂലം വിവാഹം മാറ്റിവയ്ക്കുകയായിരുന്നു.