ഷക്കീല ഒരു പ്രതിഭാസമാണെന്ന് റിച്ച ഛദ്ദ

ഒരു സമയത്ത് മലയാളത്തിലെ ബി ഗ്രേഡ് സിനിമകളിൽ അഭിനയിച്ചുകൊണ്ടിരുന്ന താരമാണ് ഷക്കീല. വീട്ടിലെ പ്രതികൂല സാഹചര്യത്തിനിടയിലാണ് താന്‍ അഭിനയത്തിലേക്ക് തിരിഞ്ഞതെന്നും സ്വന്തമായി അഭിപ്രായമൊന്നുമില്ലാത്ത സമയത്ത് കരിയറിലെ തുടക്കകാലത്താണ് അത്തരത്തിലുള്ള വേഷങ്ങള്‍ സ്വീകരിച്ചതെന്നും ഷക്കീല തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ഷക്കീലയുടെ ബിയോപിക് അണിയറയിൽ ഒരുങ്ങുകയാണ്. ഷക്കീലയായി അഭിനയിക്കുന്നത് റിച്ച ഛദ്ദയാണ്. ഷക്കീല അഭിനയിച്ച സിനിമകൾ വച്ചാണ് അവർ ഇപ്പോഴും വിലയിരുത്തപ്പെടുന്നത് എന്ന് പറയുകയാണ് റിച്ച ഛദ്ദ. ഷക്കീല ഒരു പ്രതിഭാസമാണെന്നും റിച്ച പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചിൽ.

‘പല ആളുകളും ഷക്കീലയെ അവര്‍ അഭിനയിച്ച സിനിമകള്‍ കണ്ടാണ് വിലയിരുത്തുന്നത്. എന്നാല്‍ അവര്‍ പ്രതിഭാസമായാണ് എനിക്ക് തോന്നുന്നത്. ജീവിതത്തില്‍ കഷ്ടതകളും വെല്ലുവിളികളും ഉണ്ടായപ്പോള്‍ ആരെങ്കിലും അവരെ സഹായിച്ചോ? ജീവിതത്തില്‍ കഷ്ടത അനുഭവിച്ച നിമിഷങ്ങളില്‍ എല്ലാവരും പൈസ മാത്രം അവര്‍ എടുത്ത് ഷക്കീലയെ ഉപേക്ഷിക്കുകയായിരുന്നു. സമൂഹത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും അവഗണന മാത്രമാണ് ആ നടിക്ക് ലഭിച്ചിരുന്നത്. എന്നാല്‍ വ്യക്തി എന്ന നിലയില്‍ അവരെ മനസ്സിലാക്കാനോ മാനസികമായി പിന്തുണയ്ക്കാനോ അവര്‍ക്ക് ആരുമില്ലായിരുന്നു.’ മനോരമയുമായുള്ള അഭിമുഖത്തില്‍ റിച്ച പറഞ്ഞു.

ഷക്കീലയുടെ ജീവിതകഥ പറയുന്ന ‘ഷക്കീല’ എന്ന ചിത്രത്തില്‍ റിച്ചയാണ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷക്കീല എന്ന അഭിനേത്രിയെയും വ്യക്തിയെയും കളങ്കമറ്റ രീതിയില്‍ അഭിനയിച്ചു ഫലിപ്പിക്കുക എന്നതായിരുന്നു തന്റെ ഏറ്റവും വലിയ വെല്ലുവിളിയെന്നും റിച്ച പറഞ്ഞു.

richa chadha about shakkeela

HariPriya PB :