അതെ, അവൻ ക ഞ്ചാവ് വലിക്കാറുണ്ട്, എന്നാൽ, ഞാൻ ഇതുവരെ കണ്ടിട്ടുള്ളവരിൽ വച്ച് ഏറ്റവും സമാധാനപ്രിയനായ വ്യക്തിയാണ് അവൻ; അറസ്റ്റിലായ മേക്കപ്പ്മാൻ ആർജി വയനാടനെ പിന്തുണച്ച് സംവിധാകൻ

കഴിഞ്ഞ ദിവസമായിരുന്നു ക ഞ്ചാവുമായി ആവേശം സിനിമ മേക്കപ്പ്മാൻ രഞ്ജിത്ത് ഗോപിനാഥൻ എന്ന ആർജി വയനാടൻ പോലീസ് പിടിയിലാകുന്നത്. 45 ഗ്രം ക ഞ്ചാവ് ആണ് ഇയാളിൽ നിന്ന് എക്സൈസ് പിടിച്ചെടുത്തത്. സിനിമ സെറ്റ് കേന്ദ്രീകരിച്ച് ല ഹരി ഉപയോഗം നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു എക്സൈസ് പരിശോധനയെന്നും അധികൃതർ അറിയിച്ചു.

ഇപ്പോഴിതാ ആർജി വയനാടനെ പിന്തുണച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ‘കള’ എന്ന സിനിമയുടെ സംവിധായകൻ രോഹിത് വിഎസ്. താൻ കണ്ടിട്ടുളളവരിൽ വെച്ച് ഏറ്റവും സമാധാനപ്രിയനാണ് അദ്ദേഹമെന്നാണ് രോഹിത് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. രോഹിത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;

അതെ… അവൻ (ക ഞ്ചാവ്) വലിക്കാറുണ്ട്. എന്നാൽ, ഞാൻ ഇതുവരെ കണ്ടിട്ടുള്ളവരിൽ വച്ച് ഏറ്റവും സമാധാനപ്രിയനായ വ്യക്തിയാണ് അവൻ. ഒരിക്കലും വ യലൻസ് കാണിച്ചിട്ടില്ല എന്നും രോഹിത് കുറിച്ചു. അട്ടഹാസം സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടെയാണ് രഞ്ജിത് പിടിയിലാകുന്നത്.

വാഗമൺ റോഡിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് സംഭവം. വാഗമൺ, കാഞ്ഞാർ ഭാഗത്തെ സിനിമാസെറ്റുകളിൽ ല ഹരി ഉപയോഗിക്കുന്നു എന്ന നാട്ടുകാരുടെ പരാതിയിന്മേലാണ് എക്സൈസ് അന്വേഷണത്തിനിറങ്ങിയത്. ക ഞ്ചാവ് ഉപയോഗിച്ചതിന്റെ തെളിവുകൾ എക്സൈസ് കണ്ടെത്തിയിട്ടുണ്ട്.

ക ഞ്ചാവ് സൂക്ഷിച്ച സിപ് ലോക്ക് കവറുകൾ, ക ഞ്ചാവ് കുരുക്കൾ എന്നിവ എക്സൈസ് സംഘം പിടിച്ചെടുത്തു. ഇതിനെത്തുടർന്ന് രഞ്ജിത്ത് ഗോപിനാഥനെ ഫെഫ്ക അനിശ്ചിത കാലത്തേക്ക് സസ്പെൻഡ്‌ ചെയ്തു. അതീവ വീര്യമേറിയ ഹൈബ്രിഡ് ക ഞ്ചാവാണ് ഇയാളിൽ നിന്ന് പിടികൂടിയതെന്ന് എക്‌സൈസ് വകുപ്പ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.

എക്‌സൈസ് വകുപ്പിൻ്റെ ‘ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ്’ നടപടികളുടെ ഭാഗമായാണ് അറസ്റ്റ്. മൂലമറ്റം എക്‌സൈസ് ഇൻസ്‌പെക്ടർ കെ. അഭിലാഷും സംഘവും ആണ് പിടികൂടിയത്. ആവേശം, പൈങ്കിളി, സൂക്ഷ്മദർശിനി, രോമാഞ്ചം, ജാനേമൻ തുടങ്ങി നിരവധി സിനിമകളിൽ രഞ്ജിത്ത് മേക്കപ്പ്മാനായി രഞ്ജിത്ത് പ്രവർത്തിച്ചിട്ടുണ്ട്.

Vijayasree Vijayasree :