ചെമ്പനീർ പൂവിൽ നിന്നും രേവതി പിന്മാറി; വിങ്ങിപ്പൊട്ടി ആ നടുക്കുന്ന വെളിപ്പെടുത്തൽ!

പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ പരമ്പരകളിൽ ഒന്നാണ് ഇപ്പോൾ ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ചെമ്പനീർ പൂവ്. തമിഴ് സീരിയലായ സിറഗടിക്ക ആസൈയുടെ മലയാളം റീമേക്ക് ആയ ചെമ്പനീർ പൂവ് മലയാളത്തിലെത്തിയപ്പോൾ തുടക്കം മുതലേ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ധാരാളം ഫാൻസ് ചെമ്പനീർ പൂവ് കഥാപാത്രങ്ങൾക്ക് ഉണ്ട്. ഒരു ഇടത്തരം കുടുംബത്തിൽ നിന്നുള്ള രേവതി എന്ന പെൺകുട്ടി തന്റെ പ്രിയപ്പെട്ടവരുടെ ക്ഷേമത്തിനായി പരിശ്രമിക്കുന്നതിനിടയിൽ ജീവിതത്തിൽ  നേരിടുന്ന വെല്ലുവിളികളാണ് ചെമ്പനീർ പൂവ് എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്.

വിധിയുടെ വഴിത്തിരിവിൽ ഒരു പുതിയ അധ്യായവുമായി സച്ചി രേവതിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതോടുകൂടി രേവതിയുടെ ജീവിതം തന്നെ മാറിമറിയുകയാണ്.

അരുൺ നായരും ഗോമതിപ്രിയയും ആണ് ഈ സീരിയലിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. സംപ്രേഷണം തുടങ്ങി മാസങ്ങളെ ആയിട്ടുള്ളുവെങ്കിലും സച്ചി രേവതി കോമ്പോ ഇതിനോടകം തന്നെ പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച കഴിഞ്ഞു

ഇപ്പോഴിതാ പ്രേക്ഷകരെ വേദനിപ്പിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. ചെമ്പനീർ പൂവ് സീരിയലിൽ നിന്നും രേവതി പിന്മാറിയിരിക്കുകയാണ്. പ്രേക്ഷകരെ ഏറെ വേദനിപ്പിക്കുന്ന പോസ്റ്റാണ് നടി പങ്കുവെച്ചത്. ഏകദേശം ആറര ലക്ഷത്തോളം ഫോളോവേഴ്‌സുള്ള തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഗോമതിപ്രിയ ഈ വാർത്ത എല്ലാവരെയും അറിയിച്ചിരിക്കുന്നത്.

നടിയുടെ വാക്കുകൾ ഇങ്ങനെയാണ്:- നിങ്ങളുടെ ജീവിതം നശിപ്പിക്കാൻ ആർക്കും അധികാരം നൽകരുത്. അതെ, അവർ നിങ്ങളെ വേദനിപ്പിച്ചേക്കാം. പക്ഷെ , നിങ്ങൾ അനുവദിക്കാതെ അവർക്ക് നിങ്ങളെ നശിപ്പിക്കാൻ കഴിയില്ല. നിങ്ങൾ ജയിച്ച എല്ലാ കാര്യങ്ങളിലും നിങ്ങൾ ഒരു പോരാളിയാണ്. ഇപ്പോൾ വിട്ടുകൊടുക്കരുത് എന്നാണ് നടിയുടെ വാക്കുകൾ.

ഇതിൽ കൃത്യമായി ഒന്നും പറഞ്ഞിട്ടില്ല എങ്കിലും ഇതിൽ നിന്നും വ്യക്തമാകുന്നത് ഒരേയൊരു കാര്യമാണ്. പരമ്പരയിൽ നിന്നും പിന്മാറേണ്ടി വന്നതിന് പിന്നിൽ വളരെ ഗൗരവമുള്ള ഒരു കാരണം തന്നെയുണ്ട്. ഗോമതിപ്രിയ ഇപ്പോൾ മറ്റൊരു സീരിയലിൽ അഭിനയിക്കുന്നതുകൊണ്ട് തന്നെ ഡേറ്റ് സംബന്ധമായ പ്രശ്നങ്ങളാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ കാരണത്തിന്റെ പേരിൽ മുമ്പും പല താരങ്ങൾക്ക് പരമ്പര ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്.

നടിയുടെ കുറിപ്പിന് താഴെ നിരവധി ആരാധകരാണ് കമ്മന്റുമായി എത്തിയിരിക്കുന്നത്. പ്രിയ ക്വിറ്റ് ചെയ്തോ.? ഇനി ചെമ്പനീർ പൂവ് കാണില്ല. മനസ്സിൽ ഒരുപാട് വിഷമം തോന്നുന്നു, എന്തിനാ ചേച്ചി ചെമ്പനീർ പൂവിൽ നിന്നും മാറിയത്. രേവതിയായി ചേച്ചിയെ അല്ലാതെ ആരെയും കാണാൻ സാധിക്കില്ല. ആ സീരിയൽ ഇത്രയും വിജയിച്ചത് അരുൺ ചേട്ടനും ചേച്ചിയും ഉള്ളതുകൊണ്ടാണ്.

നിങ്ങളോടുള്ള ഇഷ്ടവും, നിങ്ങളുടെ കോമ്പോഴും കൊണ്ട് മാത്രമാണ് ഈ സീരിയൽ ഇത്രയും വിജയിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് ഒരുപാട് പേരുടെ ഹൃദയത്തിൽ കേറിയവരാണ് നിങ്ങൾ, ചേച്ചിയ്ക്ക് പകരം മറ്റൊരാളെ ചിന്തിക്കാൻ പോലും കഴിയുന്നില്ല. ഞങ്ങൾ എന്നും രേവതിയായി ചേച്ചിയെ തന്നെയാണ് കാണുന്നത് ഇനി ചെമ്പനീർ പൂവ് കാണില്ല അത് ഉറപ്പാണ്, ചേച്ചി ഇല്ലാത്ത ചെമപ്പാനീർ പൂവ് എന്തിനാണ് കാണുന്നത് എന്ന തുടങ്ങി നിരവധി കമ്മന്റുകളാണ് പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നത്.

അഭിനയത്തിന് പുറമെ നല്ലൊരു ഗായിക കൂടിയാണ് താരം. 1993 ഫെബ്രുവരി 8 ന് തമിഴ്‌നാട് മധുരയിലാണ് ഗോമതി ജനിച്ചത്. 30 കാരിയായ നടിയുടെ കരിയറിൽ തന്നെ ഏറ്റവും മികച്ച പ്രക്ഷപ്രതികരണം നേടിയെടുക്കാൻ കഴിഞ്ഞ പരമ്പര കൂടിയായിരുന്നു ചെമ്പനീർ പൂവ്.

Athira A :