മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രേവതി. ക്യാമറാമാനും സംവിധായകനും നടനുമായ സുരേഷ് മേനോനെയാണ് രേവതി വിവാഹം ചെയ്തത്. എന്നാൽ 2002ൽ വിവാഹമോചിതരായി. ഇപ്പോഴും കാണാറും സംസാരിക്കാറുമുണ്ടെന്ന് വർഷങ്ങൾക്ക് മുൻപ് നടി പറഞ്ഞിട്ടുണ്ട്.
ഇരുവർക്കും കുട്ടികൾ ഉണ്ടായിരുന്നില്ല. ഒറ്റപെടലുകൾ മൂലം ഐവിഎഫ് ചികിത്സയിലൂടെയാണ് നടിയ്ക്ക് ഒരു മകളുണ്ടാകുന്നത്. എന്നാൽ പുറംലോകത്തേക്ക് മകളുമായി എത്താറില്ല നടി.
ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം രേവതിയുടെ ഒരു പഴയ അഭിമുഖത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി മാറിയിരിക്കുകയാണ്. മകൾ മഹിക്കൊപ്പമുള്ള അസുലഭ നിമിഷങ്ങളെ കുറിച്ച് രേവതി ആദ്യമായി പങ്കുവച്ചതാണ് ഈ വിഡിയോയിൽ ഉള്ളത്. അതേസമയം അമ്മയെപ്പോലെ തന്നെ സിംപിൾ ലുക്കിൽ എത്തിയ മഹിയെ പ്രേക്ഷകർ അന്നേ ഏറ്റെടുത്തിരുന്നു. രേവതിയുടെ എല്ലാമെല്ലാമാണ് മകൾ മഹി. എന്നാൽ വീണ്ടും എന്നാണ് പ്രേക്ഷകർക്ക് മുൻപിലേക്ക് മഹിയെ കൊണ്ട് വരുന്നതെന്ന് ആരാധകർ ഈ വീഡിയോയുടെ കമന്റിലൂടെ ചോദിക്കുന്നുണ്ട്.
അതേസമയം മഹി തന്റെ സ്വന്തം രക്തമാണെന്നും തനിക്ക് തന്നെ തിരിച്ച് തന്ന മുത്താണ് മകളെന്നുമാണ് മുമ്പൊരിക്കൽ മകളെ കുറിച്ച് രേവതി പറഞ്ഞത്. ഐവിഎഫിലൂടെയാണ് രേവതിക്ക് മകൾ പിറന്നതെന്നും ‘കുട്ടികളെ ദത്തെടുക്കാൻ ഒരുപാട് ശ്രമിച്ചിരുന്നെന്നും നടി വെളിപ്പെടുത്തി. നവജാത ശിശുക്കളെ നൽകാൻ ആരും തയ്യാറാകില്ലെന്ന് വൈകിയാണ് അറിഞ്ഞത്. പിന്നാലെ ഐവിഎഫ് ചികിത്സയെക്കുറിച്ച് ചിന്തിച്ചെന്നും മകളുടെ ജനനത്തെക്കുറിച്ച് അവൾ വലുതായതിനുശേഷം പറയാമെന്ന് കരുതിയെന്നും നടി പറയുന്നു.
മാത്രമല്ല രേവതിയുടെ അച്ഛനെ മഹി ഡാഡി താത്ത എന്നാണ് വിളിക്കുന്നത്. സ്കൂളിൽ അവളുടെ അച്ഛനെക്കുറിച്ച് കുട്ടികൾ ചോദിക്കുമ്പോൾ എനിക്ക് ഡാഡി താത്തയുണ്ടല്ലോ എന്നാണ് മഹി മറുപടി പറയുന്നതെന്നും ഒറ്റയ്ക്ക് കുട്ടിയെ വളർത്തുന്നതിന്റെ ബുദ്ധിമുട്ട് ശരിക്കും അനുഭവിക്കുന്നുണ്ടെന്നും രേവതി പറഞ്ഞു. മഹിയെ അധിക സമയം ടിവി കാണാൻ ഞാൻ അനുവദിക്കില്ലെന്നും എന്നോടൊപ്പം ചെടി നടാനും കുക്ക് ചെയ്യാനുമൊക്കെ കൂടെക്കൂട്ടുമെന്നുമാണ് മകളെ കുറിച്ച് രേവതി പറയുന്നത്.