തെന്നിന്ത്യന്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ‘വാരിസ്’. വംശി പൈടിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 11ന് തിയേറ്ററുകളില്‍ എത്തും. അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലര്‍ ഉള്‍പ്പടെയുള്ള ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ കൗണ്ട് ഡൗണ്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഇനി മൂന്ന് ദിവസമാണ് വാരിസ് തിയറ്ററുകളില്‍ എത്താന്‍ ബാക്കിയുള്ളത്.
വിജയ് രാജേന്ദ്രന്‍ എന്ന വിജയ് കഥാപാത്രത്തിന്റെ കുടുംബത്തിന്റെ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തിരിക്കുന്നത്. ശരത് കുമാര്‍, പ്രഭു ഉള്‍പ്പടെ ഉള്ളവരെ ഇതില്‍ കാണാനാകും. പോസ്റ്റര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടി കഴിഞ്ഞു. ചിത്രത്തിലെ നായികയായി എത്തുന്ന രശ്മിക മന്ദാനയാണ്.
ഈ വിജയ് ചിത്രത്തിനായി രശ്മിക കൈപറ്റിയ പ്രതിഫലമാണ് ഇപ്പോള്‍ കോളിവുഡിനെ ഞെട്ടിക്കുന്നത്. നാല് കോടി രൂപ രശ്മികയ്ക്ക് പ്രതിഫലം ലഭിച്ചുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. അതേസമയം വാരിസിന്റെ സെന്‍സര്‍ കഴിഞ്ഞു. യു സര്‍ട്ടിഫിക്കേറ്റാണ് പടത്തിന് ലഭിച്ചിരിക്കുന്നത്. പടം കുറച്ച് ദൈര്‍ഘ്യമുണ്ടെന്നാണ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് പറയുന്നത്. 2 മണിക്കൂര്‍ 50 മിനിട്ടാണ് (170 മിനിട്ടാണ്) പടം.
ശരത് കുമാറാണ് വിജയ്‌യുടെ അച്ഛനായി എത്തുന്നത്. എസ് ജെ സൂര്യയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വിജയ്‌യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വാരിസ്. പ്രകാശ് രാജ്, പ്രഭു, ജയസുധ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.