” കരിയറിനെ ബാധിക്കുന്ന തരത്തിലുള്ള ബന്ധം തുടരുന്നതിൽ യാതൊരു അർത്ഥവുമില്ല” ;വിവാഹത്തിൽ നിന്നും പിന്മാറിയതിനുള്ള കാരണം വ്യക്തമാക്കി ഗീത ഗോവിന്ദം നായിക രശ്മികയുടെ അമ്മ
തെലുങ്ക് താരം രക്ഷിത് ഷെട്ടിയുമായി നിശ്ചയിച്ച വിവാഹത്തിൽ നിന്നും ഗീത ഗോവിന്ദം നായിക രശ്മിക മന്ദാന പിന്മാറിയത് വാർത്തയായിരുന്നു.ഗീത ഗോവിന്ദത്തിനു ശേഷം കരിയറിൽ ധാരാളം അവസരങ്ങൾ ലഭിക്കുന്ന ഈ സമയത്ത് വിവാഹത്തിൽ നിന്ന് പിന്മാറുന്നതായാണ് റിപോർട്ടുകൾ വന്നത്. കുടുംബ സുഹൃത്തിന്റെ വാക്കുകളെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ വിവാഹത്തിൽ നിന്നും പിന്മാറിയ റിപ്പോർട്ട് നൽകിയത്. ഇപ്പോൾ രശ്മികയുടെ ‘അമ്മ സുമൻ മകളുടെ വിവാഹം വേണ്ടന്ന് വച്ചതിനെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് .
ഇതുവരെ നിശബ്ദത പാലിച്ച കുടുംബം ആദ്യമായാണ് പ്രതികരിച്ചത്. കുടുംബാംഗങ്ങളെല്ലാം ഈ തീരുമാനത്തിനെ പതിയെ അതിജീവിക്കുകയാണെന്നു സുമൻ പറയുന്നു. ”ഞങ്ങളെല്ലാവരും ഇതിൽ നിന്നും കരകയറാൻ ശ്രെമിക്കുകയാണ്. എല്ലാവര്ക്കും അവരവരുടെ ജീവിതമാണല്ലോ പ്രധാനം. ആരും പരസ്പരം മുറിവേല്പിക്കാൻ ആഗ്രഹക്കുന്നില്ല ,എല്ലാവരും സന്തോഷമായിട്ടാണിരിക്കേണ്ടത് “.
ഈ ബന്ധം അവസാനിപ്പിക്കാൻ ഇരു കുടുംബങ്ങളും ഒന്നിച്ചെടുത്ത തീരുമാനമാണ് ഇതെന്നാണ് സുമൻ പറയുന്നത്. രണ്ടുപേരും അഭിനേതാക്കളാണ്. രണ്ടു പേരുടെയും ഭാവിയെയും കരിയറിനെയും ബാധിക്കുന്ന തരത്തിലുള്ള ബന്ധം തുടരുന്നതിൽ യാതൊരു അർത്ഥവുമില്ലെന്നും സുമൻ പറയുന്നു.
പല കാരണങ്ങൾ കൊണ്ട് ബന്ധം ശരിയാകുന്നില്ല എന്ന കാരണം കൊണ്ട് ഒരു മാസം മുൻപ് തന്നെ വിവാഹം വേണ്ടാന്ന് വച്ചുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രശ്മികക്കും രക്ഷിതിനും ഈ തീരുമാനം ബുദ്ധിമുട്ടേറിയതാണെങ്കിലും കരിയറിന് വേണ്ടി രണ്ടാളും ഉൾക്കൊള്ളണമെന്നും , ഇപ്പോൾ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കുടുംബാംഗങ്ങൾ നിർദേശിച്ചുവെന്നാണ് റിപ്പോർട്ട് .
സിനിമ സെറ്റിൽ വച്ച് പ്രണയത്തിലായ രക്ഷിതും രശ്മികയും 2017 മെയിലാണ് വിവാഹ നിശ്ചയം നടത്തിയത്. കുറച്ച് മാസങ്ങൾക്കു മുൻപാണ് ഇരുവരും വിവാഹ നിശ്ചയത്തിന്റെ ഒന്നാം വാർഷികം ആഘോഷിച്ചത്. നിശ്ചയത്തിന്റെ സമയത്ത് തന്നെ രണ്ടു വര്ഷങ്ങള്ക്കു ശേഷമേ വിവാഹമുണ്ടാകു എന്ന് ഇരുവരും അറിയിച്ചിരുന്നു.
reshmika mandannas mother about break up of reshmika and rakshit shetty