വിജയ് ദേവരകോണ്ടയുമായി ഡേറ്റിംഗിൽ ആണോ ? മറുപടി പറഞ്ഞു രശ്‌മിക മന്ദാന !

അർജുൻ റെഡ്‌ഡി എന്ന ഒറ്റ ചിത്രത്തിലൂടെയാണ് വിജയ് ദേവരകൊണ്ട ആരാധക ഹൃദയം കീഴടക്കിയത്. അതെ പിന്തുണ വിജയ്ക്ക് ഗീത ഗോവിന്ദത്തിനും അടുത്തിറങ്ങിയ ഡിയർ കമ്രേഡ് എന്ന ചിത്രത്തിനും ലഭിച്ചു .

ഓണ്‍സ്‌ക്രീനില്‍ മികച്ച കെമിസ്ട്രി കാണിച്ച ഇരുവരും ജീവിതത്തിലും ഒരുമിക്കുന്നുവെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.ജീവിതത്തിലും ഇരുവരും ഒരുമിച്ചിരുന്നുവെങ്കില്‍ എന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. അടുത്തിടെ മിര്‍ച്ചി 95 ന് നല്‍കിയ അഭിമുഖത്തില്‍ ഈ ചോദ്യവും താരത്തിന് നേരെ ഉയര്‍ന്നിരുന്നു. കൃത്യമായ മറുപടിയായിരുന്നു താരം നല്‍കിയത്. സുഹൃത്തുക്കളാണ് തങ്ങളെന്നും അതിനും അപ്പുറത്തുള്ള ബന്ധമൊന്നുമില്ലെന്നുമായിരുന്നു രശ്മിക പറഞ്ഞത്.

ജീവിതത്തിലും ഇരുവരും ഒരുമിക്കുമെന്ന പ്രതീക്ഷിച്ചവരെ സംബന്ധിച്ചിടത്തോളം നിരാശപ്പെടുത്തുന്ന വാര്‍ത്തയാണിത്. ഇവരുടെ ഓഫ് സ്‌ക്രീന്‍ കെമിസ്ട്രിക്ക് ഗംഭീര സ്വീകാര്യത ലഭിച്ചതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന പ്രചാരണങ്ങള്‍ ശക്തമായത്. രക്ഷിത് ഷെട്ടിയുമായുള്ള പ്രണയത്തെക്കുറിച്ച്‌ ചോദിച്ച മാധ്യമപ്രവര്‍ത്തകന് കൃത്യമായ മറുപടി നല്‍കിയത് വിജയ് ദേവരകൊണ്ടയായിരുന്നു. അനാവശ്യ ചോദ്യങ്ങളില്‍ നിന്നും താരത്തെ രക്ഷിച്ചത് വിജയ്യായിരുന്നു.

reshmika mandana about vijay devarakonda

Sruthi S :