കരൾ കിട്ടിയതോടെ എല്ലാം മാറി; പ്രതീക്ഷിക്കാതെ അത് സംഭവിച്ചു; ഇപ്പോഴത്തെ ജീവിതം ഇങ്ങനെ; തുറന്നുപറഞ്ഞ് ദേവയാനി!!

ഏഷ്യാനെറ്റിൽ സംപ്രേഷണ ചെയ്യുന്ന ജനപ്രിയ പരമ്പരകളിൽ ഒന്നാണ് പത്തരമാറ്റ്. സീരിയൽ ജ്വല്ലറി വ്യവസായിയായ അനന്തമൂർത്തിയുടെ കുടുംബത്തിന്റെയും നന്ദാവനം കുടുംബത്തിന്റെയും കഥ പറയുന്ന പരമ്പരയാണ് പത്തരമാറ്റ്.

ഈ പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും ഇതിനോടകം തന്നെ ആരാധകരുടെ മനസ്സിൽ ഇടം നേടി കഴിഞ്ഞു. ഇപ്പോൾ പത്തരമാറ്റ് സീരിയലിലെ അമ്മായിയമ്മയും മരുമകളും ഒന്നിച്ച സന്തോഷത്തിലാണ് ആരാധകർ.

പരമ്പരയിലെ പ്രധാനകഥാപാത്രമായ നയനയെ അവതരിപ്പിക്കുന്നത് ലക്ഷ്മി കീർത്തനയാണ്. നയനയുടെ അമ്മായിമ്മയായ ദേവയാനിയായി എത്തുന്നത് രശ്മി രാഹുലും. വളരെ സംഘർഷം നിറഞ്ഞ നിമിഷങ്ങളിലൂടെ കഥ മുന്നോട്ടുപോകുന്നത്.

ഇപ്പോഴിതാ പത്തരമാറ്റ് സീരിയലുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് പരമ്പരയിലെ അഭിനേതാക്കളായ സ്മിത സാമുവലും രശ്മി രാഹുലും. പരമ്പരയിൽ ദേവയാനി എന്ന കഥാപാത്രത്തെയാണ് രശ്മി രാഹുൽ അവതരിപ്പിക്കുന്നത്.

ജലജ എന്ന നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സ്മിത സാമുവലും. ആദ്യം തന്റെ കഥാപാത്രം നെഗറ്റീവ് ആയിരുന്നെങ്കിലും, തന്റെ മരുമകളായ നയന കരൾ പകുത്തു നൽകിയതോടെയാണ് താൻ നന്നായതെന്നും രശ്മി പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരങ്ങളുടെ പ്രതികരണം.

ആദ്യമൊക്കെ ആളുകൾ എന്നെ കാണുമ്പോൾ ദേഷ്യത്തോടെയാണ് നോക്കിയിരുന്നത്. എന്നാൽ ഇപ്പോൾ പുറത്തിറങ്ങിയാൽ എല്ലാവർക്കും ഭയങ്കര സ്നേഹമാണ് എന്നോട്. ആളുകൾ തിരിച്ചറിയുന്നതും ഇഷ്ടപ്പെടുന്നതുമൊക്കെ എനിക്ക് സന്തോഷമുള്ള കാര്യമാണെന്നും രശ്മി പറഞ്ഞു.

എന്നാൽ തനിക്കും ഇപ്പോൾ രശ്മി ചെയ്യുന്നതു പോലെ ഒരു പാവം കഥാപാത്രം ചെയ്യാനും കരഞ്ഞ് അഭിനയിക്കാനുമൊക്കെ താത്പര്യം ഉണ്ടെന്നായിരുന്നു സ്മിതയുടെ പ്രതികരണം. രശ്മിക്ക് കരയാൻ ഗ്ലിസറിൻ ഒന്നും വേണ്ടെന്നും സ്മിത പറഞ്ഞു.

ഞാൻ എനിക്കു കരച്ചിൽ വരുന്ന എന്തെങ്കിലും കാര്യം ഓർ‌ക്കും. പണ്ട് സ്കൂളിൽ അധ്യാപകർ വഴക്കു പറഞ്ഞതോ അമ്മയുമായി ബന്ധപ്പെട്ട കാര്യങ്ങളോ അങ്ങനെ എന്തെങ്കിലും. എന്റെ അമ്മയുമായി എനിക്ക് വളരെയധികം അടുപ്പം ഉണ്ടായിരുന്നു. അമ്മ മരിച്ചുപോയി. അപ്പോൾ അതൊക്കെ ഓർക്കുമ്പോൾ എനിക്ക് കരച്ചിൽ വരുമെന്നാണ് രശ്മി അഭിമുഖത്തിൽ പറനഞ്ഞത്.

പ്രമുഖ ജ്വല്ലറി വ്യവസായി അനന്ത മൂർത്തിയുടെയും മക്കളുടെയും കൊച്ചുമക്കളുടെയും കഥയാണ് പത്തരമാറ്റ്. മിഡിൽ ക്ലാസ് കുടുംബമായ ഉദയഭാനുവിന്റെയും കനക ദുർഗയുടെയും അവരുടെ മൂന്ന് പെൺമക്കളുടെയും കഥയും സമാന്തരമായി പറയുന്നു.

അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന കഥാപാത്രങ്ങൾ കഥയ്ക്ക് പുതിയ രൂപവും ഭാവവും നൽകുന്നു. പ്രണയവും കരുതലും വാത്സല്യവും പകയും പ്രതികാരവുമെല്ലാം നിറയുന്ന ഉദ്വേഗജനകമായ സംഭവവികാസങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ടോണിയും നീന കുറുപ്പുമാണ് പത്തരമാറ്റിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Athira A :