പ്രിയങ്ക ചോപ്രയും നിക്കും വിവാഹ മോചനത്തിലേക്ക്- റിപ്പോർട്ടിനെതിരെ ആരാധകർ

ബോളിവുഡ് ആഘോഷമാക്കിയ ഒന്നായിരുന്നു നടി പ്രിയങ്ക ചോപ്രയും ഹോളിവുഡ് ഗായകന്‍ നിക്ക് ജൊനാസും തമ്മിലുള്ള താരവിവാഹം.ജീവിതത്തിലെ മനോഹര നിമിഷങ്ങളും മറ്റും താരങ്ങള്‍ ആരാധകരുമായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു.എന്നാൽ ഇപ്പോൾ പ്രിയങ്കയും നിക്കും വിവാഹമോചനത്തിന് തയ്യാറാകുന്നു എന്നുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. ഒരു മാസികയാണ് ഇതു സംബന്ധമായ വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. പ്രിയങ്കയും നിക്കും പരസപരം മനസ്സിലാക്കാന്‍ തുടങ്ങിയതിനു ശേഷമാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തതത്രേ. അതേസമയം താരങ്ങളോ ഇവരുമായി അടുത്തു നില്‍ക്കുന്ന വൃത്തങ്ങളോ ഇതിനെ കുറിച്ച്‌ പ്രതികരിച്ചിട്ടില്ല.

2018 ഡിസംബറിലായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിനു ശേഷം രൂക്ഷ വിമര്‍ശനങ്ങളായിരുന്നു താരങ്ങള്‍ക്ക് കേള്‍ക്കണ്ടി വന്നത്. നിക്കിനേക്കാള്‍ 10 വയസ് കൂടുതലാണ് പ്രിയങ്കയ്ക്ക്. ഇതായിരുന്നു വിമര്‍ശനങ്ങളുടെ അടിസ്ഥാനം.

കൂടാതെ നിക്കിന്റെ കുടുംബവും വിവാഹ മോചനത്തിന് മുന്‍കൈ എടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പ്രിയങ്കയും നിക്കും കൃത്യമായ തയ്യാറെടുപ്പുകളോടെയല്ല വിവാഹിതരായത്. ജോലിയിലും ഒന്നിച്ചു ചെലവഴിക്കുന്ന സമയങ്ങളിലെല്ലാം അഭിപ്രായഭിന്നത ഉയരുന്നുണ്ടത്രേ. പ്രിയങ്ക നിക്കിനേക്കാലും 10 വയസ് മുതിര്‍ന്നതാണെങ്കിലും നടിയ്ക്ക് പ്രായത്തിനൊത്ത പക്വതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

“അവര്‍ ഇരുവരും ഓരോ കാര്യങ്ങളില്‍ വഴക്കിടുകയാണ്. അത് ജോലിക്കാര്യത്തിലാകട്ടെ, ഒരുമിച്ച് സമയം കണ്ടെത്തുന്നതിലാകട്ടെ ആഘോഷങ്ങളിലാകട്ടെ.. തിടുക്കപ്പെട്ടാണ് നിക്കും പ്രിയങ്കയും വിവാഹിതരായത്. എന്നാലിപ്പോള്‍ അവര്‍ അതിന് വില നല്‍കി കൊണ്ടിരിക്കുകയാണ്. അവരുടെ വിവാഹം ഇപ്പോള്‍ ഒരു നൂല്‍പ്പാലത്തിലാണ്.

പ്രിയങ്ക വളരെ കൂള്‍ ആണെന്നാണ് നിക്ക് വിവാഹത്തിന് മുന്‍പ് കരുതിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രിയങ്കയുടെ അധികാര മനോഭാവമാവാണ് നിക്ക് കാണുന്നത്. പ്രിയങ്ക മുന്‍കോപക്കാരിയാണ്. വിവാഹാഘോഷങ്ങള്‍ കഴിയുന്നത് വരെ നിക്കിന് അതേക്കുറിച്ച് അറിയില്ലായിരുന്നു”. റിപ്പോര്‍ട്ടില്‍ പറയുന്നു.

നിക്കിന്റെ മാതാപിതാക്കള്‍ ഈ വിവാഹബന്ധം അവസാനിപ്പിക്കാന്‍ നിക്കിനോട് അഭ്യര്‍ഥിക്കുകയാണെന്നും കുടുംബവും കുട്ടികളുമൊക്കെയായി സെറ്റില്‍ ആകാന്‍ താല്പര്യമുള്ള പക്വതയുള്ള യുവതിയാണ് പ്രിയങ്കയെന്നാണ് നിക്കിന്റെ വീട്ടുകാര്‍ ധരിച്ചിരുന്നതെന്നും എന്നാല്‍ വെറും 21 വയസ്സിന്റെ പക്വത കാണിക്കുന്ന പാര്‍ട്ടികള്‍ക്കും മറ്റും ഏറെ പ്രാധാന്യം കൊടുക്കുന്ന ഒരു വ്യക്തിയുമാണെന്ന് ഇപ്പോഴാണ് മനസിലാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു .

reports about priyanka and nick are going to be divorce

Abhishek G S :