നടൻ ദർശൻ ക്രൂരമായി മർദ്ദിച്ച് കൊ ലപ്പെടുത്തിയ രേണുകാസ്വാമിയ്ക്ക് ആൺ കുഞ്ഞ് പിറന്നു; മകൻ തിരിച്ചുവന്നതിൽ സന്തോഷം എന്ന് പിതാവ്

കന്നഡ നടൻ ദർശനും സംഘവും ആരാധകനായ രേണുകാസ്വാമിയെ മർദ്ദിച്ച് കൊ ലപ്പെടുത്തിയ സംഭവം ഞെട്ടലോടെയാണ് സിനിമാ ലോകം കേട്ടത്. ഇപ്പോഴിതാ രേണുകാസ്വാമിയ്ക്ക് കുഞ്ഞ് പിറന്നുവെന്നുള്ള വിവരമാണ് പുറത്തെത്തുന്നത്. ബുധനാഴ്ചയാണ് രേണുകാസ്വാമിയുടെ ഭാര്യ സഹാന ആൺകുഞ്ഞിന് ജന്മം നൽകിയത്.

ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു പ്രസവം. മകൻ തിരിച്ചുവന്നതിൽ സന്തോഷം എന്നാണ് കുഞ്ഞിന്റെ ജനനത്തിൽ സന്തോഷം പ്രകടിപ്പിച്ച് രേണുകാസ്വാമിയുടെ പിതാവ് കാശിനാഥ് ശിവനഗൗഡർ പറഞ്ഞത്.

തൻറെ ആരാധകനായ ചി​ത്ര​ദു​ർ​ഗ സ്വ​ദേ​ശി രേ​ണു​കസ്വാ​മി​യെ തട്ടിക്കൊണ്ടുവന്ന് ക്രൂ രമായി മർദിച്ച് കൊ​ല​പ്പെ​ടു​ത്തിയ ശേഷം കാ​ മാ​ക്ഷി​പാ​ള​യി​ലെ മ​ലി​ന​ജ​ല ക​നാ​ലി​ൽ ത​ള്ളി​യെ​ന്ന കേ​സിൽ ജൂൺ 11നാണ് ദർശൻ അറസ്റ്റിലായത്. അതി ക്രൂ രമായി ആണ് രേണുകാ സ്വാമിയെ സംഘം കൊ ലപ്പെടുത്തിയത്.

രേണുകാസ്വാമിയുടെ ശരീരത്തിൽ ആകെ 39 മുറിവുകളുണ്ടായിരുന്നു. തലയിൽ ആഴത്തിൽ മുറിവേറ്റിരുന്നു. എല്ലുകൾ പൊട്ടി യനിലയിലായിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു. ഇതിനുപുറമേ ഇലക്ട്രോണിക് ഉപകരണം ഉപയോഗിച്ച് യുവാവിന്റെ സ്വ കാര്യഭാഗങ്ങളിൽ നിരന്തരം ഷോക്കേൽപ്പിച്ചെന്നും ജന നേന്ദ്രിയം തകർത്തെന്നും അന്വേഷണസംഘം കണ്ടെത്തി.

രേണുകാസ്വാമി കൊ ലക്കേസിൽ അന്വേഷണസംഘം 3991 പേജുകളുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. കൊ ലപാതകത്തിന് ശേഷം മൃ തദേഹം ഉപേക്ഷിക്കാനും തെളിവുകൾ നശിപ്പിക്കാനുമായിരുന്നു പ്രതികളുടെ ശ്രമം.

ഇതിനായി ദർശൻ തന്റെ പണവും സ്വാധീനവും ഉപയോഗിച്ചു. രേണുകാസ്വാമി കൊലക്കേസിൽ മറ്റുചിലരെ കുറ്റം ഏറ്റെടുക്കാൻ പ്രേരിപ്പിച്ച് കേസിൽനിന്ന് രക്ഷപ്പെടാൻ പ്രതികൾ ശ്രമിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു.

ദർശനിൽനിന്ന് പിടിച്ചെടുത്ത വസ്ത്രങ്ങളിൽ കണ്ടെത്തിയ ചോ രക്കറ കൊ ല്ലപ്പെട്ട രേണുകാസ്വാമിയുടേതാണെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞിരുന്നു. ഇതിനുപുറമേ കൊ ലപാതകം ആസൂത്രണം ചെയ്തതു മുതൽ മൃ തദേഹം ഉപേക്ഷിക്കുന്നതുവരെ പ്രതികൾ തമ്മിൽ നടത്തിയ ആശയവിനിമയങ്ങളുടെ വിവരങ്ങളും പോലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

Vijayasree Vijayasree :