പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ മോഡലിംഗും ചെയ്യുന്നുണ്ട്. അഭിനയത്തിലേയ്ക്കും ചുവട് വെച്ചിട്ടുണ്ട് രേണു. എന്നാൽ രേണു റീൽസും മോഡലിംഗും ചെയ്ത് തുടങ്ങിയതിന് പിന്നാലെ തന്നെ രേണുവിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. സുധിയുടെ മരണശേഷം രേണു എന്താണ് ചെയ്ത് കൂട്ടുന്നത് എന്നാണ് ചിലർ ചോദിക്കുന്നത്.
രേണു ഏത് വീഡിയോ ഇട്ടാലും ആ വീഡിയോസിന് താഴെ രേണുവിനെ വിമർശിച്ച് കൊണ്ടുള്ള കമന്റുകൾ വരാറുണ്ട്. സുധിയുടെ മകൻ കിച്ചുവിനെ രേണു മറന്നെന്നും അവനെ അകറ്റിയെന്നുമാണ് പലരും പറയുന്നത്. കുറച്ച് നാളുകൾക്ക് മുമ്പ് ദാസേട്ടൻ കോഴിക്കോട് എന്ന വ്യക്തിയുമായി ചെയ്ത് റീലിന് പിന്നാലെ വലിയ തോതിലുള്ള സൈബർ ആക്രമണമാണ് രേണു നേരിട്ടുകൊണ്ടിരിക്കുന്നത്. രേണു കഴിഞ്ഞ ദിവസം ഇൻസ്റ്റയിൽ പങ്കുവെച്ച വീഡിയോയ്ക്ക് താഴെയും വലി. രീതിയിലുള്ള വിമർശനങ്ങൾ ഉയർന്ന് വന്നിരുന്നു.
ഇപ്പോഴിതാ സ്വന്തമായൊരു യൂട്യൂബ് ചാനൽ തുടങ്ങിയിരിക്കുകയാണ് രേണു. സുധിയുടെ ഫോട്ടോയായിരുന്നു ചാനലിന് നൽകിയത്. രേണു സുധിയെന്നാണ് പേര് കൊടുത്തിട്ടുള്ളത്. ഇൻസ്റ്റഗ്രാമിലൂടെ വിശേഷങ്ങൾ പങ്കിടുന്ന സമയം മുതൽ ഇതേ ചോദ്യങ്ങൾ ഉയർന്നിരുന്നു. കുറേക്കാലമായി ഞാനും ഇത് വിചാരിക്കുന്നുണ്ടായിരുന്നു. ഇപ്പോഴാണ് എല്ലാം ഒത്തുവന്നത്. ചേട്ടൻ നമ്മളെ വിട്ടുപിരിഞ്ഞിട്ട് രണ്ട് വർഷമാവാൻ പോവുകയാണ്. അന്ന് മുതൽ ഇന്നുവരെ ഞങ്ങളെ കൈതാങ്ങി, സഹായങ്ങളൊക്കെയായി കുറേപേർ കൂടെയുണ്ട്. അവരോടൊക്കെ ഒരുപാട് നന്ദിയുണ്ട്. രേണൂ നീയൊരു യൂട്യൂബ് ചാനൽ തുടങ്ങണം എന്ന് ചിലരൊക്കെ പറയാറുണ്ടായിരുന്നു.
അന്നൊന്നും എനിക്ക് ഇതിനെക്കുറിച്ച് അറിയില്ലായിരുന്നു. ഇങ്ങനെയാണ് ചെയ്യേണ്ടതെന്ന് ഫ്രണ്ട്‌സൊക്കെ പറഞ്ഞ് തന്നിരുന്നു. എന്നാൽ പിന്നെ തുടങ്ങിയേക്കാം എന്ന് ഞാനും വിചാരിച്ചു. കിച്ചുവിനും യൂട്യൂബ് ചാനലുണ്ട്. ഈയൊരു അവസരത്തിൽ ഒത്തിരിപേരോട് നന്ദി പറയാനുണ്ട്. പേര് പറഞ്ഞാൽ തീരില്ല. സുധിച്ചേട്ടാ ഒരു പാട്ട് പാടാമോയെന്ന് ചോദിച്ചാൽ ഏട്ടൻ എപ്പോഴും പാടുന്നൊരു പാട്ടുണ്ട്. കാണാനാഴകുള്ള എന്ന പാട്ടും രേണു പാടിയിരുന്നു. ഞാൻ വലിയ പാട്ടുകാരിയൊന്നുമല്ല, എന്നാലും നിങ്ങൾക്ക് മുന്നിൽ പാടാം.
ഈ പാട്ട് മാത്രമേ ഏട്ടന് അറിയുള്ളോ എന്ന് ഞാനെപ്പോഴും ചോദിക്കാറുണ്ട്. വാവൂട്ടാ എനിക്കിത് ഇഷ്ടമാണ് എന്നായിരിക്കും മറുപടി. എന്തെങ്കിലും പറഞ്ഞ് പിണങ്ങി ഇരിക്കുകയാണെങ്കിൽ ഏട്ടാ ഈ പാട്ട് പാടിത്തരാമോയെന്ന് ചോദിച്ചാൽ പാടിത്തരും. എന്തോ സുധിച്ചേട്ടന്റെ പ്രസൻസ് ഇവിടെ കാണും, എനിക്കത് ഫീൽ ചെയ്യുന്നുണ്ട്. കിച്ചൂട്ടൻ ഇവിടെയില്ല, കൊല്ലത്താണ്. എല്ലാവർക്കും അറിയുന്ന കാര്യമല്ലേ.
എന്നെ സ്‌നേഹിക്കുന്നവരെല്ലാം സപ്പോർട്ട് ചെയ്യണം. നിങ്ങളുടെ കൈത്താങ്ങ് കൂടിയായിരിക്കും ഇത്. ഇതൊരു വരുമാനമാർഗം കൂടിയാണല്ലോ ഇത്. നല്ലരീതിയിൽ അത്യാവശ്യം വർക്കുകളൊക്കെ കിട്ടിത്തുടങ്ങി. ദേവത എന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. ഭയങ്കര സപ്പോർട്ടീവാണ് അവരെല്ലാം. എന്റെ വിശേഷങ്ങളെല്ലാം ഇനി വ്‌ളോഗിലൂടെയായി നിങ്ങൾക്ക് അറിയാനാവുമെന്നും പറഞ്ഞായിരുന്നു രേണു സംസാരം അവസാനിപ്പിച്ചത്. ഇത് നേരത്തെ തുടങ്ങിയാല് മതിയായിരുന്നു, എന്തായും നല്ല തീരുമാനം, എല്ലാവിധ പിന്തുണയും എന്നായിരുന്നു വീഡിയോയുടെ താഴെയുള്ള പ്രതികരണങ്ങള്.
അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ കിച്ചു പറഞ്ഞ വാക്കുകളും വൈറലായിരുന്നു. അമ്മയുടെ വീഡിയോസ് വരുമ്പോൾ കാണും അല്ലാതെ കമന്റുകളൊന്നും നോക്കാറില്ലെന്ന് കിച്ചു പറയുന്നു. ദാസേട്ടന്റെ കൂടെ വീഡിയോ ചെയ്യുന്ന കാര്യം പറഞ്ഞിരുന്നുവെന്നും കിച്ചു പറയുന്നു. വീഡിയോ ചെയ്യണ്ടാ എന്ന് താൻ പറഞ്ഞിരുന്നില്ലെന്നും അത് അമ്മയുടെ ഇഷ്ടമാണെന്നും കിച്ചു പറഞ്ഞു. എന്തൊക്കെയുണ്ടെന്ന് പറഞ്ഞാലും അച്ഛൻ ആവത്തിലല്ലോ എന്നും കിച്ചു പറയുന്നു.
അഭിനയത്തിൽ നിന്ന് ലഭിക്കുന്ന വരുമാനമാണോ കിച്ചുവിന്റെ പഠനത്തിന് സഹായകമാകുന്നത് എന്ന ചോദ്യത്തിന് അങ്ങനെയൊക്കെ ചെയ്യാറുണ്ടെന്നും പോക്കറ്റ് മണി അയച്ച് തരാറുണ്ടെന്നും കിച്ചു പറയുന്നു. അമ്മയുടെ വീഡിയോസിന് താഴെ നെഗറ്റീവ് കമന്റുകൾ വരുമ്പോൾ സുഹൃത്തുക്കൾ പറയാറുണ്ടോ എന്ന ചോദ്യത്തിന് തന്റെ സുഹൃത്തുക്കൾ തന്റെ ലൈഫ് പൂർണമായി അറിയാമെന്നും കുഞ്ഞുനാൾ തൊട്ടേയുള്ള സുഹൃത്തുക്കളാണ് തന്റെതെന്നും എല്ലാ കാര്യങ്ങളും അവർക്ക് അറിയാമെന്നും കിച്ചു പറയുന്നു.
അമ്മ വീണ്ടുമൊരു വിവാഹം കഴിച്ചാൽ അത് അമ്മയുടെ ഇഷ്ടമാണ്. ഞാൻ മുൻപും പറഞ്ഞിട്ടുണ്ട് അമ്മ കല്യാണം കഴിക്കുകയാണെങ്കിൽ അമ്മയുടെ ഇഷ്ടം അതിൽ എനിക്കൊരു അഭിപ്രായവും ഇല്ല. അമ്മയ്ക്ക് അമ്മയുടേതായ ജീവിതം ഉണ്ടല്ലോ. അത്രയല്ലേ ആയിള്ളൂ, അമ്മയ്ക്ക് അങ്ങനെയൊരു താല്പര്യം ഉണ്ട്, ഒറ്റയ്ക്ക് നിൽക്കാൻ പറ്റുന്നില്ല വിവാഹം കഴിക്കണമെങ്കിൽ കുഴപ്പമില്ല. അമ്മയ്ക്ക് ഇഷ്ടമുണ്ടെങ്കിൽ അമ്മയ്ക്ക് വിവാഹം കഴിക്കാം. ഞാനായിട്ട് അതിന് എതിരുനിൽക്കില്ല. പഠിക്കണം ജോലി നേടണമെന്നാണ് ആഗ്രഹമെന്നും കിച്ചു പറയുന്നു.
പിന്നാലെ കിച്ചു പങ്കുവെച്ച കുറിപ്പും വൈറലായിരുന്നു. സുധിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലെന്ന കിച്ചുവിന്റെ കുറിപ്പ്. പ്രിയപ്പെട്ടവരെ… ഞാൻ രാഹുൽ ദാസ്… ഒരുപാട് പേർക്ക് എന്നെ അറിയാമെന്ന് വിശ്വസിക്കുന്നു. ഒരു പക്ഷെ അറിയില്ലെങ്കിൽ ഞാൻ എന്നെ ഒന്ന് പരിചയപ്പെടുത്തട്ടെ… മരണപെട്ടുപോയ കൊല്ലം സുധിയുടെ മകൻ.
എന്റെ പ്രിയ അച്ഛന്റെ മരണത്തിനുശേഷം എന്റെ ജീവിതത്തിലുണ്ടായ ഉയർച്ചയും താഴ്ച്ചയും ഏറെ പ്രിയപെട്ടവരായ നിങ്ങളിലേക്ക് എത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ ഇപ്പോഴത്തെ മാനസീകാവസ്ഥയും കൊല്ലത്തുള്ള ജീവിതവും എനിക്ക് നേരിടേണ്ടിവന്ന പ്രതിസന്ധി ഘട്ടങ്ങളും നിങ്ങൾ അറിയണമെന്ന് എനിക്ക് തോന്നുന്നു. അതിനായി ഒരു വീഡിയോയിലൂടെ നിങ്ങളുടെ മുന്നിലേക്ക് ഞാൻ വരട്ടെ..? എന്നാണ് രാഹുൽ കുറിപ്പിലൂടെ ചോദിച്ചത്. മാത്രമല്ല, ഇനിയൊരു അഭിമുഖം കൊടുക്കില്ലെന്നും കിച്ചു പറഞ്ഞിരുന്നു.
അതേസമയം, ഇനിയൊരു വിവാഹം തനിക്ക് ഉണ്ടാവില്ലെന്ന തീരുമാനം മാറിയിട്ടില്ലെന്നാണ് രേണു പറഞ്ഞിരുന്നത്. ഇനി ഒരു വിവാഹം കഴിക്കില്ലെന്ന തീരുമാനത്തിൽ തന്നെയാണ് ഞാൻ. അത് ഇതുവരെയും മാറ്റിയിട്ടില്ലല്ലോ. മറ്റൊരു വിവാഹം കഴിച്ചാൽ കൊല്ലം സുധി എന്ന പേര് എന്നന്നേക്കുമായി പോകും. അദ്ദേഹം എന്നും എന്റെ മനസിലുണ്ട്. അത് പോകാൻ എനിക്ക് താൽപര്യമില്ല. സുധിച്ചേട്ടന്റെ വൈഫ് അതാണ് ഞാൻ. എന്നെ നിന്ന് ഒരുപാട് ദൂരെയാകും സുധി ചേട്ടന്റെ പേര്.
അദ്ദേഹം ഇപ്പോഴില്ല പേരും ഓർമകളും മാത്രമാണുള്ളത്. അത് കളയാൻ എനിക്ക് താൽപര്യമില്ല. അതുകൊണ്ട് ഞാൻ കല്യാണം കഴിക്കുന്നില്ലെന്നും രേണു പറയുന്നു. ഇനിയൊരു വിവാഹം തനിക്ക് ഉണ്ടാവില്ലെന്ന തീരുമാനം മാറിയിട്ടില്ലെന്നും രേണു കൂട്ടിച്ചേർത്തു. ഇനി ഒരു വിവാഹം കഴിക്കില്ലെന്ന തീരുമാനത്തിൽ തന്നെയാണ് ഞാൻ. അത് ഇതുവരെയും മാറ്റിയിട്ടില്ലല്ലോ.
മറ്റൊരു വിവാഹം കഴിച്ചാൽ കൊല്ലം സുധി എന്ന പേര് എന്നന്നേക്കുമായി പോകും. അദ്ദേഹം എന്നും എന്റെ മനസിലുണ്ട്. അത് പോകാൻ എനിക്ക് താൽപര്യമില്ല. സുധിച്ചേട്ടന്റെ വൈഫ് അതാണ് ഞാൻ. എന്നെ നിന്ന് ഒരുപാട് ദൂരെയാകും സുധി ചേട്ടന്റെ പേര്. അദ്ദേഹം ഇപ്പോഴില്ല പേരും ഓർമകളും മാത്രമാണുള്ളത്. അത് കളയാൻ എനിക്ക് താൽപര്യമില്ല. അതുകൊണ്ട് ഞാൻ കല്യാണം കഴിക്കുന്നില്ലെന്നും രേണു പറയുന്നു.
അതേസമയം, പെർഫ്യൂം ഉപയോഗിക്കാത്തതിനെക്കുറിച്ച് രേണു പറഞ്ഞ കാര്യങ്ങൾ പല രീതിയിലും തെറ്റായാണ് വ്യാഖ്യാനിക്കപ്പെട്ടത്. എന്റെ പൊന്ന് സുഹൃത്തുക്കളേ ആ പെർഫ്യൂം അടിക്കാനുള്ളതല്ല. എനിക്കും കിച്ചുവിനും എന്റെ വീട്ടുകാരിൽ കുറച്ച് പേർക്കും മാത്രം മനസിലാകുന്ന ഗന്ധമാണത്. ഇന്ന് ഈ നിമിഷം വരെ ദേഹത്ത് അടിച്ചിട്ടില്ല.
അങ്ങനെയുള്ള പെർഫ്യൂം അല്ലത്. സുധി ചേട്ടനെ ഓർക്കുമ്പോൾ അത് തുറന്ന് മണത്ത് നോക്കും. അദ്ദേഹത്തിന്റെ സാന്നിധ്യം ഇവിടെ എവിടെയോ ഉണ്ടെന്ന് തോന്നും. അതിന് വേണ്ടിയുള്ള പെർഫ്യൂം ആണ്. അത് ദേഹത്തടിക്കാൻ പറ്റില്ല. നിങ്ങൾ അത് മണത്താൽ ഇവിടെ നിന്നും ഓടും. അത് പോലൊരു ഗന്ധമാണ്. സുധി ചേട്ടൻ ഷൂട്ട് കഴിഞ്ഞ് വന്ന് കുളിക്കുന്നതിന് മുമ്പ് ഷർട്ട് ഊരിയിടും. വിയർപ്പും എല്ലാം കൂടിയുള്ള സ്മെൽ ആണ്. അതെങ്ങനെ ദേഹത്തടിക്കും. അത് അടിക്കാൻ പറ്റുന്നത് അല്ല. തീർന്നിട്ടുമില്ല. അത് പോലെ തന്നെ ഇരിപ്പുണ്ടെന്നുമാണ് രേണു പറഞ്ഞത്.
ഞാനാണ് ലക്ഷ്മിയോട് സുധി ചേട്ടന്റെ ഗന്ധം പെർഫ്യൂമാക്കി ലഭിക്കുന്നതിന്റെ സാധ്യതയെ കുറിച്ച് പറഞ്ഞത്. ലക്ഷ്മിക്ക് ഞാൻ പറയും വരെ ഇക്കാര്യം അറിയില്ലായിരുന്നു. ശേഷമാണ് ചിന്നു അതിനുള്ള ശ്രമം തുടങ്ങിയത്. സുധി ചേട്ടൻ ജീവിച്ചിരുന്ന സമയത്താണ് ദുബായിലുള്ള യൂസഫ്ക്കയുടെ വീഡിയോ ഞാൻ ആദ്യമായി കണ്ടത്.
മാത്രമല്ല മരിച്ചവരുടെ ഗന്ധം പെർഫ്യൂമാക്കി കിട്ടുമെന്ന കാര്യം ഞാൻ സുധി ചേട്ടനോട് പറയുകയും ചെയ്തിരുന്നു. അന്ന് ചേട്ടൻ അത് കേട്ട് അത്ഭുതത്തോടെ ഇരിക്കുകയാണ് ചെയ്തത്. ചിന്നു വീഡിയോ ഇട്ടത് പ്രമോഷന് വേണ്ടിയല്ല. വീഡിയോ എടുക്കണമെന്ന് ചിന്നുവിനോട് പറഞ്ഞത് ഞാനാണ്. പിന്നെ എന്തിനാണ് സുധി ചേട്ടനെ വിറ്റ് ചിന്നു കാശാക്കുന്നുവെന്ന് ആളുകൾ പറയുന്നതെന്ന് അറിയില്ല.
ചിന്നുവിനോട് പറഞ്ഞാൽ എന്റെ ആഗ്രഹം സാധിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് സുധി ചേട്ടന്റെ ഗന്ധം പെർഫ്യൂമാക്കി തരാൻ സാധിക്കുമോയെന്ന് ഞാൻ ചോദിച്ചത്. ഞങ്ങൾക്ക് വേണ്ടി കൂടിയാണ് കഴിഞ്ഞ ഒരു വർഷമായി ചിന്നു ജീവിക്കുന്നത്. സുധി ചേട്ടൻ മരിച്ച് ഒമ്പതിന്റെ അന്ന് മുതൽ ചിന്നു സഹായങ്ങൾ ചെയ്യുന്നുണ്ട്.
സുധി ചേട്ടനുള്ളപ്പോഴും ചിന്നു സഹായിക്കാറുണ്ടായിരുന്നു. ചോദിക്കാതെയും പറയാതെയും അറിഞ്ഞ് ചിന്നു സഹായിക്കാറുണ്ട്. ഇരുചെവി അറിയാതെയാണ് ചിന്നു സഹായിക്കാറ്. എന്നിട്ടും ആളുകൾ ആ കുട്ടിയെ കുറ്റപ്പെടുത്തുന്നത് കാണുമ്പോൾ വിഷമം തോന്നും. ചിന്നു എന്ത് ചെയ്താലും അതിന്റെ ഓഹരി ആ കുട്ടി ഞങ്ങൾക്ക് തരാറുണ്ട്. അവൾ ബിജിഎം ഇട്ടതിനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. അങ്ങനെ മോശമായി ചിന്നു ഞങ്ങളോട് ഒന്നും ചെയ്യില്ലെന്നുമായിരുന്നു രേണു പറഞ്ഞിരുന്നത്.